കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രായ് കണ്ണുരുട്ടി; ജിയോ പേടിച്ചു, സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ പിന്‍വലിച്ചു, എല്ലാം തന്ത്രങ്ങള്‍!!

Google Oneindia Malayalam News

ദില്ലി: റിലയന്‍സ് ജിയോ പ്രഖ്യാപിച്ച സമ്മര്‍ സര്‍പ്രൈസ് ഓഫര്‍ കമ്പനി പിന്‍വലിച്ചു. പ്രൈം അംഗത്വമെടുക്കുന്നതിനുള്ള കാലാവധി നീട്ടിക്കൊണ്ട് ജിയോ മാര്‍ച്ച് 31ന് പ്രഖ്യാപിച്ച ഓഫറാണ് ട്രായിയുടെ നിര്‍ദേശ പ്രകാരം കമ്പനി പിന്‍വലിച്ചിട്ടുള്ളത്. ഏപ്രില്‍ 15നുള്ളില്‍ പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് 303 രൂപ റീച്ചാര്‍ജ്ജില്‍ മൂന്നുമാസം വരെ ഇന്റര്‍നെറ്റ് ഉപയോഗിക്കാമെന്നതായിരുന്നു മാര്‍ച്ച് 31ന് കമ്പനി പ്രഖ്യാപിച്ച ഓഫര്‍. ഇത് തുടരാനാവില്ലെന്ന് ട്രായി വ്യക്തമാക്കിയതാണ് ഓഫര്‍ പിന്‍വലിക്കാന്‍ കാരണമായത്.

എന്നാല്‍ മാര്‍ച്ച് 31നുള്ളില്‍ 99രൂപ റീച്ചാര്‍ജ്ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് എടുത്തവര്‍ക്ക് ഓഫര്‍ ലഭിക്കും. 303 രൂപയ്ക്ക് റീച്ചാര്‍ജ് ചെയ്യുന്ന പ്രൈം മെമ്പര്‍മാര്‍ക്ക് മൂന്നുമാസം വരെ പ്രതിദിനം ഓരോ ജിബി ഡാറ്റ ലഭിയ്ക്കും. ജൂലൈ മാസത്തിന് ശേഷം 303 രൂപ റീച്ചാര്‍ജില്‍ 28 ദിവസമായിരിക്കും പ്രതിദിനം ഓരോ ജിബി വീതം ഡാറ്റ ലഭ്യമാകുക.

jio-18

സെപ്തംബറില്‍ ഇന്ത്യയില്‍ സര്‍വ്വീസ് ആരംഭിച്ച റിലയന്‍സ് ജിയോയുടെ സൗജന്യ ഓഫറുകള്‍ വെല്ലുവിളിയാവുന്നതോടെ മറ്റ് ടെലികോം കമ്പനികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ട്രായി വിഷയത്തില്‍ ഇടപെട്ടത്. ജിയോയുടെ സൗജന്യ വോയ്‌സ് കോള്‍ സര്‍വ്വീസ് ഭീഷണിയാവുന്നുവെന്നും ടെലികോം കമ്പനികള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

ജനുവരിയില്‍ ജിയോ ആരംഭിച്ച ഹാപ്പി ന്യൂ ഇയര്‍ ഓഫര്‍ മാര്‍ച്ചില്‍ അവസനിക്കാനിരിക്കെയാണ് റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി ജിയോ പ്രൈം മെമ്പര്‍ഷിപ്പ് അവതരിപ്പിച്ചത്. അണ്‍ലിമിറ്റഡ് സൗജന്യ ഓഫറുകളില്‍ നേരിയ വ്യത്യാസങ്ങള്‍ വരുത്തിക്കൊണ്ടായിരുന്നു പ്രഖ്യാപനം. മാര്‍ച്ച് 31 നുള്ളില്‍ 99 രൂപ റീച്ചാര്‍ജ് ചെയ്ത് പ്രൈം മെമ്പര്‍ഷിപ്പ് എടുക്കുന്നവര്‍ക്ക് പ്രതിമാസം 303 രൂപ നിരക്കില്‍ ജിയോ സൗജന്യ വോയ്‌സ്‌കോള്‍, ഡാറ്റ ഓഫറുകള്‍ ആസ്വദിക്കാമെന്നായിരുന്നു കമ്പനി പ്രഖ്യാപിച്ചത്.

English summary
Reliance Jio is withdrawing its Summer Surprise on the advice of the telecom regulator TRAI. This means the three months of free data that was being promised to users is now over for those who have not yet subscribed for the service and will need to pay up.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X