കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോയില്‍ നിന്ന് വോഡഫോണിലേക്ക് വിളിച്ച് നോക്കിയോ... ഒളിച്ചുവച്ച സംഗതികള്‍ പലതും പുറത്ത്

Google Oneindia Malayalam News

ജിയോ സിം ഇപ്പോഴും പലരുടേയും സ്വപ്‌നമായിത്തന്നെ അവശേഷിക്കുകയാണ്. അത്രയേറെ ആവശ്യക്കാരാണ് രംഗത്തുള്ളത്. സിം കിട്ടിയവരാകട്ടെ ആക്ടിവേഷന്‍ ആകാതെ കാത്തിരുന്ന് മുഷിയുകയാണ്.

Read Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകുംRead Also: ജിയോ തരുന്നത് 'ഫ്രീ' അല്ല മക്കളേ... മുട്ടന്‍ പണിയാണ് !!! സത്യം അറിഞ്ഞാല്‍ ഞെട്ടിപ്പോകും

എന്തായാലും ഡാറ്റ ഉപഭോക്താക്കള്‍ക്ക് വലിയ സന്തോഷമാണ്. നല്ല സ്പീഡ് ഉണ്ട്, പിന്നെ ജിയോയുടെ ആപ്പുകള്‍ നല്‍കുന്ന സേവനങ്ങളും കൊള്ളാം.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും മുകേഷ് അംബാനി പലകാര്യങ്ങളും ഉപഭോക്താക്കളില്‍ നിന്ന് മറച്ചുവച്ചിരിക്കുകയാണ്. ജിയോയുടെ വിശദമായ താരിഫ് പ്ലാനുകള്‍ വായിച്ചാല്‍ തന്നെ ഇക്കാര്യത്തില്‍ ചില സത്യങ്ങള്‍ മനസ്സിലാകും.

വോഡഫോണിലേക്ക്

വോഡഫോണിലേക്ക്

ജിയോ സിം കിട്ടിയതിന് ശേഷം ഒരുപാട് തവണ വോഡഫോണ്‍ നമ്പറുകളിലേക്ക് വിളിച്ച് നോക്കി. ഒരു തവണ പോലും കോള്‍ കണക്ട് ആയിട്ടില്ല. ഫ്രീ വോയ്‌സ് കോള്‍ എന്ന് പറഞ്ഞ് ജിയോ പറ്റിച്ചതാണോ?

എയര്‍ടെല്ലും ഐഡിയയും

എയര്‍ടെല്ലും ഐഡിയയും

വോഡഫോണ്‍ മാത്രമല്ല, ജിയോ ഫോണില്‍ നിന്ന് വിളിച്ചാല്‍ എയര്‍ടെല്‍, ഐഡിയ നമ്പറുകളിലേക്കും കോള്‍ കണക്ടാകാന്‍ ബുദ്ധിമുട്ടാണ്. ഇതുവരെ ഏതാണ്ട് ഒന്നര കോടിയിലധികം കോളുകള്‍ ഇങ്ങനെ പരാജയപ്പെട്ടിട്ടുണ്ടത്രെ.

കോള്‍ ഡ്രോപ്പ്

കോള്‍ ഡ്രോപ്പ്

സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ കോള്‍ കട്ട് ആയി പോകുന്നതാണ് കോള്‍ ഡ്രോപ്പ്. ജിയോയുടെ കാര്യത്തില്‍ ഇത് 65 ശതമാനം ആണെന്നാണ് റിപ്പോര്‍ട്ട്. ഫ്രീ വോയ്‌സ് കോളിന്റെ കാര്യം പറഞ്ഞപ്പോള്‍ മുകേഷ് അംബാനി ഇതിനെ കുറിച്ച് എന്തെങ്കിലും സൂചിപ്പിച്ചിരുന്നോ?

നിയമവിരുദ്ധം

നിയമവിരുദ്ധം

റിലയന്‍സ് ഡാറ്റ നല്‍കുന്നത് നിയമവിരുദ്ധമായിട്ടാണെന്ന ആക്ഷേപവുമായി മറ്റ് സേവന ദാതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാരിന് സെപ്ക്ട്രം ചാര്‍ജ്ജ് നല്‍കാതെയാണ് ജിയോ സേവനം തുടങ്ങിയത് എന്നും ആക്ഷേപമുണ്ട്.

 മൂന്ന് മാസം

മൂന്ന് മാസം

ഡിസംബര്‍ 31 വരെ മാത്രമാണ് ഇപ്പോഴത്തെ ഈ സൗജന്യമൊക്കെ. അത് കഴിഞ്ഞാല്‍ നിങ്ങള്‍ ഏതെങ്കിലും പുതിയ പ്ലാന്‍ എടുക്കണം. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ഇപ്പോഴും ലഭ്യമല്ലെന്നാണ് ചിലരെങ്കിലും പറയുന്നത്.

പറ്റിക്കല്‍

പറ്റിക്കല്‍

ജനുവരി ഒന്ന് മുതല്‍ എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും രാത്രിയില്‍ അണ്‍ലിമിറ്റഡ് ഡാറ്റ ലഭിക്കും എന്നാണല്ലോ പറയുന്നത്. റിലയന്‍സിന്റെ രാത്രി എന്ന് പറഞ്ഞാല്‍ അത് പുലര്‍ച്ചെ രണ്ട് മണിമുതല്‍ അഞ്ച് മണിവരെയുള്ള മൂന്ന് മണിക്കൂര്‍ മാത്രമാണ്.

അണ്‍ലിമിറ്റഡ്

അണ്‍ലിമിറ്റഡ്

ഡിസംബര്‍ 31 വരെ അണ്‍ലിമിറ്റഡ് 4ജി ഡാറ്റയാണ് എല്ലാ ഉപഭോക്താക്കള്‍ക്കും റിലയന്‍സ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍ ഇതില്‍ ചെറിയൊരു ഭേദഗതിയുണ്ട്... 4ജി അല്ല അത്. ഒരുദിവസം പരമാവധി ഉപയോഗിക്കാവുന്നത് 4ജിബിയാണ്. അത് കഴിഞ്ഞാല്‍ വേഗം 128 കെബിപിഎസ് ആകും.

 അമ്പത് രൂപ

അമ്പത് രൂപ

അമ്പത് രൂപയ്ക്ക് ഒരു ജിബി 4ജി ഡാറ്റ തരും എന്നായിരുന്നു മുകേഷ് അംബാനി പ്രഖ്യാപിച്ചത്. അതിന്റെ സത്യാവസ്ഥയെ കുറിച്ച് പലരും ചോദിച്ചിരുന്നു. അംബാനിക്കും ജിയോക്കും ഇക്കാര്യത്തില്‍ ഒരു മറുപടിയും ഇല്ല.

English summary
Reliance Jio ‘Free’ 4G Offers: The Hidden Truth the Company Doesn’t Want You to Know!
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X