500 രൂപയ്ക്ക് 100 ജിബി ഡാറ്റ: ജിയോ ഫൈബർ 5 കലക്കും, തുടക്കം ദീപാവലി ദിനത്തിൽ!!
മുംബൈ: റിലയൻസ് ജിയോ ഓഫര്‍ പെരുമഴയ്ക്ക് പിന്നാലെ റിലയന്‍സ് ബ്രോഡ് ബാൻഡ് സേവനം ആരംഭിക്കുന്നു. 500 രൂപയ്ക്ക് 100 ജിബി ഡാറ്റ ഉപയോഗിക്കാൻ കഴിയുന്ന പ്ലാനിനൊപ്പമായിരിക്കും കമ്പനി ബ്രോഡ് ബാൻഡ് സർവ്വീസ് ആരംഭിക്കുന്നത്. ദീപാവലിയോടെ ബ്രോഡ് ബാൻഡ് സർവ്വീസ് ആരംഭിക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ള വിവരം.
100 എംപിബിഎസ് ശേഷിയോടെയായിരിക്കും ജിയോ ഫൈബർ നെറ്റ് വർക്ക് പ്രവർത്തിക്കുക. നിലവിൽ രാജ്യത്തെ മെട്രോ നഗരങ്ങളുള്‍പ്പെടെ പത്ത് നഗരങ്ങളിൽ ജിയോ ഫൈബർ സര്‍വ്വീസ് നടത്തുന്നുണ്ട്. ജനസാന്ദ്രതയേറിയ റസിഡന്‍ഷ്യല്‍ അപ്പാർട്ട് മെന്‍റുകൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേയ്ക്ക് ആദ്യഘട്ടത്തിൽ സേവനം ലഭ്യമാക്കാനും പിന്നീട് 100 സ്ഥലങ്ങളിലേയ്ക്ക് കൂടി വ്യാപിപ്പിക്കാനുമാണ് ജിയോയുടെ നീക്കം.

സെപ്തംബറിൽ ജിയോ മൊ ബൈൽ കണക്ഷൻ ആരംഭിച്ചതിന് സമാനമായി പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ജനകീയമായി ബ്രോഡ്ബാന്‍ഡ് സർവ്വീസും ആരംഭിക്കാനാണ് ജിയോയുടെ നീക്കം. ജിയോ ഫൈബറിന്‍റെ മുഖ്യ ആകർഷണം വേഗതയാണ്. ഗെയിമുകളും സിനിമയും ഒരുമിനിറ്റിനുള്ളിൽ തന്നെ ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്നതായിരിക്കും ജിയോ ഫൈബർ. ജിയോയുടെ വരവ് വയർ ബ്രോഡ് ബാന്‍ഡ് സേവന രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് വഴിവെയ്ക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications