കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിയോ ഫോണ്‍ ബുക്കിംഗ്: ഫീച്ചര്‍ ഫോണ്‍ ബുക്കിംഗിന് മുമ്പ് ഇക്കാര്യങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കണം

ജിയോ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി 500 രൂപ അടച്ച് ബുക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

Google Oneindia Malayalam News

ദില്ലി: ഏറെ ആകാംക്ഷയോടെ കാത്തിരുന്ന റിലയന്‍സ് ജിയോ ഫീച്ചര്‍ ഫോണിന്‍റെ ബുക്കിംഗ് കഴിഞ്ഞ ദിവസം ആരംഭിച്ചതോടെ ഫോണ്‍ സംബന്ധിച്ച് പലതരത്തിലുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. ആഗസറ്റ് 24ന് വൈകിട്ട് 5.30 ഓടെ ബുക്കിംഗ് ആരംഭിച്ചെങ്കിലും കൂടുതല്‍ പേര്‍ ഒരേ സമയത്ത് വെബ്സൈറ്റില്‍ ലോഗിന്‍ ചെയ്തതോടെ വെബ്സൈറ്റ് കുറച്ചുനേരത്തേയ്ക്ക് പണിമുടക്കിയിരുന്നുവെന്നും ഇത് രാത്രി 7.15 വരെ നീണ്ടുനിന്നുവെന്നുമുള്ള വാര്‍ത്ത ഡിഎന്‍എയാണ് റിപ്പോര്‍ട്ട് ചെയ്തത്.

ആഗസ്റ്റ് 24 മുതലാണ് ജിയോയുടെ ഫീച്ചര്‍ ഫോണിനുള്ള പ്രീ ബുക്കിംഗ് ആരംഭിക്കുന്നതെന്ന് വ്യക്തമാക്കിയ മുകേഷ് അംബാനി ഓണ്‍ലൈനിന് പുറമേ ഓഫ് ലൈന്‍ ബുക്കിംഗ് വഴി ജിയോ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഫോണുകള്‍ സ്വന്തമാക്കാന്‍ സാധിക്കുമെന്നും അറിയിച്ചു. ഇന്ത്യയിലെ സമ്പന്നനായ റിലയന്‍സ് ജിയോ ചെയര്‍മാന്‍ ജൂലൈ 21ന് റിലയന്‍സ് ജിയോ സൗജന്യമായി ഫീച്ചര്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യാപിച്ചത്. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍. ഓഗസ്റ്റ് 24 മുതലാണ് ഫോണിനുള്ള ബുക്കിംഗ് ആരംഭിക്കുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു.

ബുക്കിംഗിന് മുമ്പ്

ബുക്കിംഗിന് മുമ്പ്

റിലയന്‍സ് ജിയോയുടെ ഏറെക്കാത്തിരുന്ന ഫീച്ചര്‍ ഫോണിന്‍റെ ബുക്കിംഗ് ആഗസ്റ്റ് 24 ന് വൈകിട്ട് 5.30നാണ് ആരംഭിച്ചത്. ജിയോ ഫോണ്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനായി 500 രൂപ അടച്ച് ബുക്ക് നടപടികള്‍ പൂര്‍ത്തിയാക്കുകയാണ് വേണ്ടത്.

ഒരു ഫോണ്‍ മാത്രമോ!

ഒരു ഫോണ്‍ മാത്രമോ!

ഒരു വ്യക്തിയ്ക്ക് ഒരു ഫോണ്‍ മാത്രമാണ് വാങ്ങാന്‍ സാധിക്കുകയെന്ന ചട്ടം റിലയന്‍സ് ജിയോ മുന്നോട്ടുവച്ചിരുന്നു. ഇതിന് പുറമേ ഫോണ്‍ ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാണെന്നും അല്ലാത്തവര്‍ക്ക് ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയില്ലെന്നും ഫോണ്‍ ബുക്ക് ചെയ്യുന്ന സമയത്ത് ആധാറിന്‍റെ പകര്‍പ്പ് സമര്‍പ്പിക്കണമെന്നും കമ്പനി വ്യക്തമാക്കുന്നു. ഒന്നില്‍ക്കൂടുതല്‍ ഫോണ്‍ ബുക്ക് ചെയ്യുന്നവര്‍ കമ്പനിയുടെ പേരിലുള്ള പാന്‍കാര്‍ഡാണ് രേഖയായി സമര്‍പ്പിക്കേണ്ടത്. ഇതിന് പുറമേോ കമ്പനിയുടെ ജിഎസ്ടിഎന്നും സമര്‍പ്പിക്കണം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഒരു ഫോണ്‍ മാത്രമേ ബുക്ക് ചെയ്യാന്‍ സാധിക്കൂ.

500 രൂപ എന്തിന്

500 രൂപ എന്തിന്

ജിയോ ഫീച്ചര്‍ ഫോണിന്‍റെ സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ട 1500 രൂപയില്‍ 500 രൂപയാണ് ഫോണ്‍ ബുക്ക് ചെയ്യുമ്പോള്‍ നല്‍കേണ്ടത്. ശേഷിക്കുന്ന തുക ഫോണ്‍ ലഭിക്കുമ്പോഴാണ് നല്‍കേണ്ടത്.

കുറഞ്ഞ പ്രതിമാസ റീചാര്‍ജ്

കുറഞ്ഞ പ്രതിമാസ റീചാര്‍ജ്

ജിയോ ഫീച്ചര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ കുറഞ്ഞത് പ്രതിമാസം 153 രൂപയ്ക്കെങ്കിലും റീച്ചാര്‍ജ് ചെയ്യണം. ഈ പാക്കില്‍ ജിയോ ഉപയോക്താക്കള്‍ക്ക് പ്രതിദിനം 500 എംബി ഡാറ്റ, സൗജന്യ വോയ്സ് കോള്‍, എസ്എസ്എസ്, സൗജന്യമായി ജിയോ ആപ്പുകള്‍ ഉപയോഗിക്കുന്നതിനുള്ള അവസരം എന്നിവയാണ് ലഭിക്കുക. ഇതിന് പുറമേ രണ്ട് ദിവസം മുതല്‍ ഒരാഴ്ച വരെ കാലാവധിയുള്ള 23, 53 എന്നീ സാഷേ പാക്കുകളും കമ്പനി നല്‍കുന്നു.

റീഫണ്ടിംഗിന് എന്തെല്ലാം

റീഫണ്ടിംഗിന് എന്തെല്ലാം

സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കിയ 1500 രൂപ തിരികെ ലഭിക്കുന്നതിനായി ഓരോ 90 ദിവസം കൂടുമ്പോഴും ഒരിക്കല്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യേണ്ടത് അനിവാര്യമാണ്.

ജിയോ ടിവി കേബിളിന് അധിക റീചാര്‍ജ്

ജിയോ ടിവി കേബിളിന് അധിക റീചാര്‍ജ്

ജിയോ ഫോണ്‍ ടിവി കേബിള്‍ ലഭിക്കുന്നതിന് ഉപയോക്കാക്കള്‍ക്ക് അധിക ചാര്‍ജ് നല്‍കേണ്ടിവരും. ബോക്സും കേബിളും വാങ്ങുന്നതിനാണ് അധിക ചാര്‍ജ്ജ്. ഫോണ്‍ ടിവിയുമായി കണക്ട് ചെയ്ത് കാണാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. ജിയോ കേബിള്‍ വഴി പ്രതിമാസം 309 രൂപയ്ക്കാണ് റീച്ചാര്‍ജ് ചെയ്യേണ്ടത്. റെഗുലര്‍ റീചാര്‍ജ്ജായ 153 രൂപയ്ക്ക് പുറമേയാണിത്.

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഫീച്ചര്‍

എയര്‍ടെല്‍ മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളുമായി ചേര്‍ന്നാണ് 2500 രൂപയ്ക്ക് 4 ജി സ്മാര്‍ട്ട്ഫോണ്‍ പുറത്തിറക്കുന്നത്. വലിയ സ്ക്രീന്‍, മികച്ച ക്യാമറ, കൂടുതല്‍ ബാറ്ററി ലൈഫ്, എന്നിങ്ങനെ സാധാരണ സ്മാര്‍ട്ട്ഫോണിനോട് കിടപിടിക്കാവുന്ന ഫീച്ചറുകളാണ് ഫോണിലുണ്ടാവുകയെന്ന് മുതിര്‍ന്ന എയര്‍ടെല്‍ ഇന്‍ഡസ്ട്രി എക്സിക്യൂട്ടീവിനെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാം ആപ്പുകളും ഫോണില്‍

എല്ലാം ആപ്പുകളും ഫോണില്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ലഭിക്കുന്ന എല്ലാ ആപ്പുകളും ലഭ്യമാകുന്ന ഫോണായിരിക്കും എയര്‍ടെല്‍ പുറത്തിറക്കുന്നത്. ജിയോയില്‍ നിന്ന് വ്യത്യസ്തമായി എല്ലാ ആപ്പുകളും പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ ലോഡ് ചെയ്യാനും ഫോണില്‍ സാധിക്കുമെന്നും ഉപയോഗിക്കാന്‍ എല്ലാത്തരം ആളുകള്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഫോണായിരിക്കും പുറത്തിറക്കുകയെന്നും ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാവയും കാര്‍ബണും എയര്‍ടെല്ലിനൊപ്പം!

ലാവയും കാര്‍ബണും എയര്‍ടെല്ലിനൊപ്പം!

എയര്‍ടെല്ലിന് വേണ്ടി കുറഞ്ഞ നിരക്കില്‍ സ്മാര്‍ട്ട് ഫോണ്‍ നിര്‍മിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നതായി മൊബൈല്‍ ഫോണ്‍ നിര്‍മാതാക്കളായ ലാവ, കാര്‍ബണ്‍ എന്നീ കമ്പനികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ലാവ തയ്യാറായിട്ടില്ല.

പോരാട്ടം ശക്തം

പോരാട്ടം ശക്തം

റിലയന്‍സ് ജിയോയുടെ കടന്നുവരവോടെ ടെലികോം രംഗത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്കൊപ്പം ടെലികോം വിപണിയില്‍ പോരാട്ടം ശക്തമാക്കാനാണ് ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്ലിന്‍റെ ശ്രമം. റിലയന്‍സ് ജിയോ 1500 രൂപയ്ക്ക് 4ജി വോള്‍ട്ട് സംവിധാനമുള്ള ഫോണാണ് പുറത്തിറക്കുന്നത്. ഡെപ്പോസിറ്റായി സ്വീകരിക്കുന്ന 1500 രൂപ മൂന്ന് വര്‍ഷത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തിരിച്ചുനല്‍കുകയും ചെയ്യും.

വോള്‍ട്ട് ഉടനെന്ന് എയര്‍ടെല്‍

വോള്‍ട്ട് ഉടനെന്ന് എയര്‍ടെല്‍

റിലയന്‍സ് ജിയോയ്ക്ക് പിന്നാലെ വോള്‍ട്ട് സംവിധാനമുള്ള ഫോണ്‍ പുറത്തിറക്കുമെന്ന് നേരത്തെ തന്നെ എയര്‍ടെല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സെപ്തംബറിലോ ഒക്ടോബര്‍ ആദ്യമോ ഫോണ്‍ പുറത്തിറക്കുമെന്ന് എയര്‍ടെല്ലിനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍

ഫീച്ചര്‍ ഫോണിനൊപ്പമുള്ള ഓഫറുകള്‍

പ്രതിദിനം 500 എംബി ഡാറ്റയ്ക്ക് പുറമേ ഫോണിനൊപ്പം ജിയോ ധൻ ധനാ ധൻ ഓഫർ പ്രകാരം പ്രതിമാസം വെറും 153 രൂപാ റീച്ചാർജ്ജിൽ അൺലിമിറ്റഡ് ഡാറ്റ, വോയ്സ് കോൾ, എസ്എംഎസ് എന്നിവ സൗജന്യമായി ലഭിക്കും. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. സൗജന്യവോയ്സ് കോളും 4ജി ഡാറ്റ സ്ട്രീമിംഗുമാണ് ഫീച്ചര്‍ ഫോണിനൊപ്പം പ്രഖ്യാപിച്ചിട്ടുള്ള മറ്റ് ഓഫറുകള്‍.

ഫോണിന്‍റെ വില

ഫോണിന്‍റെ വില

ആദ്യം ബുക്ക് ചെയ്യുന്ന ക്രമത്തിലായിരിക്കും ഫോൺ വിതരണം ആരംഭിക്കുകയെന്നും 36 മാസത്തെ ഉപയോ​ഗത്തിന് ശേഷം സെക്യൂരിറ്റിയായി നിക്ഷേപിച്ച തുക ഉപയോക്താക്കൾക്ക് തിരിച്ചുനൽകുമെന്നും അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. ഓരോ മാസവും 50 ലക്ഷം ഫോണുകൾ നിർമിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി പ്രഖ്യാപനത്തിനിടെ വ്യക്തമാക്കിയിരുന്നു. 1500 രൂപ ഡെപ്പോസിറ്റില്‍ രാജ്യത്ത് 4ജി ഫീച്ചര്‍ ഫോണ്‍ പുറത്തിറങ്ങുന്നതോടെ രാജ്യത്ത് ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവരുടെ എണ്ണവും കുത്തനെ വര്‍ധിക്കുമെന്നാണ് അംബാനിയുടെ കണക്കുകൂട്ടല്‍. വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിന് വേണ്ടിയാണ് സെക്യൂരിറ്റി ഡെപ്പോസിറ്റ് സ്വീകരിക്കുന്നതെന്നായിരുന്നു അംബാനി നല്‍കിയ വിശദീകരണം.

ഫോണിലെ ഫീച്ചറുകള്‍

ഫോണിലെ ഫീച്ചറുകള്‍

ആദ്യ ബ്രാന്‍ഡ‍ഡ് ജിയോ ഫോണില്‍ ക്വുവല്‍ കോം, സ്പ്രെഡ്ട്രം ചിപ്പുകളാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. 22 ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ എഫ് എം റോഡിയോ, പാനിക് ബട്ടണും ഉണ്ടായിരിക്കും. മൈ ജിയോ ആപ്പ്, ജിയോ ഓഫ് ലൈൻ സ്റ്റോർ എന്നിവിടങ്ങളിൽ നിന്ന് ഫോൺ ബുക്ക് ചെയ്യാൻ സാധിക്കും. ജിയോ സിനിമ, ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള 4ജി ഫോണാണ് ജിയോ പുറത്തിറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആകര്‍ഷക ഫീച്ചറുകള്‍

ആകര്‍ഷക ഫീച്ചറുകള്‍

ആല്‍ഫാ ന്യൂമെറിക് കീ ബോര്‍ഡ്, 2.4 ഇഞ്ച് ക്യൂവിജിഎ ഡിസ്പ്ലേ, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, ടോര്‍ച്ച് ലൈറ്റ്, എഫ്എം റേഡിയോ എന്നിവയാണ് സിംഗിള്‍ സിം കാര്‍ഡുള്ള ഫോണിലുള്ളത്. എന്നാല്‍ 4ജി വോള്‍ട്ട് നെറ്റ് വര്‍ക്കില്‍ മാത്രമേ ഫോണ്‍ പ്രവര്‍ത്തിക്കുകയുള്ളൂ. . 22 ഭാഷകളിലുള്ള വോയ്സ് കമാന്‍ഡുകളെ പിന്തുണയ്ക്കുന്ന ഫോണില്‍ എഫ് എം റോഡിയോ, പാനിക് ബട്ടണും ഫോണിലുണ്ടായിരിക്കും. ജിയോ ടിവി, ജിയോ മ്യൂസിക് എന്നീ ആപ്പുകളും ഫോണിലുണ്ടായിരിക്കും. റിലയന്‍സ് ജിയോ ഫോണില്‍ വാട്സ്ആപ്പ് ലഭ്യമാകില്ലെന്ന് യൂട്യൂബര്‍ ടെക്നിക്കല്‍ ഗുരുജി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഫീച്ചര്‍ ഫോണില്‍ ഫേസ്ബുക്കും യൂട്യൂബും ലഭ്യമാകുമെന്നും വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിംഗ്

ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്കിംഗ്

ഓണ്‍ലൈനായി ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്യുന്നതിനായി ആഗസ്റ്റ് 24ന് മൈ ജിയോ ആപ്പ് വഴി സൈന്‍ അപ് ചെയ്ത് Jio.com എന്ന വെബ്സൈറ്റിലെ കീപ് മി പോസ്റ്റഡ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ ടൈപ്പ് ചെയ്ത് നല്‍കുക. എന്നാല്‍ ജിയോ നമ്പര്‍ ഉപയോഗിക്കുന്നവര്‍ക്ക് കണക്ഷന്‍ എടുക്കുന്നതിനായി ഉപയോഗിച്ച ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാവും. ആധാര്‍ കാര്‍ഡ് ഉമടകളായ വ്യക്തികള്‍ക്ക് ഒരു ഫോണാണ് ഓണ്‍ലൈനില്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക.

ഓഫ് ലൈന്‍ ബുക്കിംഗ് എങ്ങനെ

ഓഫ് ലൈന്‍ ബുക്കിംഗ് എങ്ങനെ

മൈ ജിയോ ആപ്പ് വഴി ഫോണ്‍ ബുക്ക് ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഓഫ് ,ലൈനായി ബുക്ക് ചെയ്യുന്നതിനുള്ള സൗകര്യവും നിലവിലുണ്ട്. ആഗസ്റ്റ് 24ന് ജിയോ റീട്ടെയിലറെ സമീപിക്കുന്നതോടെ സെപ്തംബര്‍ മാസത്തില്‍ മുന്‍ഗണനാ ക്രമത്തിലാണ് ഫോണ്‍ ലഭിച്ചു തുടങ്ങുക. ഓരോ ആഴ്ചയിലും അ‍ഞ്ച് മില്യണ്‍ യൂണിറ്റ് ഫോണുകള്‍ പുറത്തിറക്കി വിറ്റഴിയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

പ്രഖ്യാപനം ജൂലൈയില്‍

പ്രഖ്യാപനം ജൂലൈയില്‍

വോള്‍ട്ട് സാങ്കേതിക വിദ്യയുള്ള 4ജി ഫോണാണ് ജിയോ പുറത്തിറക്കുന്നതെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വാര്‍ഷിക യോഗത്തില്‍ ചെയര്‍മാന്‍ മുകേഷ് അംബാനിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് മാത്രമാണ് വോള്‍ട്ട് സാങ്കേതിക വിദ്യയെ പിന്തുണയ്ക്കുന്നതെന്നാണ് മറ്റൊരു പ്രത്യേകത. ജിയോ ഫോണിന്‍റെ സിം കാര്‍ഡ് ഫോണുമായി ലോക്ക് ചെയ്ത നിലയിലായിരിക്കുമെന്നും വിവരമുണ്ട്. ഇത് ജിയോ ഫോണില്‍ മറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിക്കാമെന്ന പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. എന്നാല്‍ ജിയോയുടെ മുഖ്യ എതിരാളിയായ എയര്‍ടെല്‍ ഉടന്‍ തന്നെ വോള്‍ട്ട് സാങ്കേതിക വിദ്യ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തേയ്ക്ക് ലോക്ക് ഇന്‍ പിരീയഡിലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജെപി മോര്‍ഗന്‍ റിപ്പോര്‍ട്ടിലാണ് ഉപയോക്താക്കള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഫീച്ചര്‍ ഫോണിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുള്ളത്.ജിയോയുടെ ഫീച്ചര്‍ ഫോണില്‍ ഡ‍്യുവല്‍ സിം ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു.

English summary
Reliance JioPhone bookings go live: 10 'terms and conditions' you must know
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X