കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിലയന്‍സ് ജിയോയ്‌ക്കൊപ്പം 4 ജി ഫോണും, റിലയന്‍സിന്റെ ലൈഫ് ഫ്‌ളെയിം തരംഗമാവുന്നു

  • By Sandra
Google Oneindia Malayalam News

ദില്ലി: 3499രൂപയ്ക്ക് 4ജി ഫോണ്‍ വാഗ്ദാനവുമായി റിലയന്‍സ് വീണ്ടും വിപണിയിലെത്തുന്നു. ലൈഫ് ഫ്‌ളെയിം 7എസ് പേരിലാണ് ഫോണ്‍ പുറത്തിറക്കിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്ത് മാസത്തില്‍ ലൈഫ് ഫ്‌ളെയിം 7 എന്ന മോഡല്‍ കമ്പനി പുറത്തിറക്കിയിരുന്നു.

രാജ്യത്തെ റിലയന്‍സ് സ്റ്റോറുകള്‍ വഴി വിതരണം ചെയ്യാനിരിക്കുന്ന ഫോണ്‍ എല്ലാവരിലേക്കും എത്തുമെന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ജിയോയ്‌ക്കൊപ്പം ഡോങ്കിളുകളും ഫോണും ഇറക്കിയതിന് പിന്നാലെയാണ് കൂടുതല്‍ ഫീച്ചറുകളുള്ള പുതിയ ഫോണുകളുമായി കമ്പനി രംഗത്തെത്തുന്നത്.

അത്യാകര്‍ഷക ഫീച്ചറുകള്‍

അത്യാകര്‍ഷക ഫീച്ചറുകള്‍

നാല് ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീനീനോട് കൂടിയ ഫോണിന്റെ റെസല്യൂഷന്‍ 480X800 ആണ്. അസാഹി ഡ്രാഗണ്‍ട്രെയില്‍ ഗ്ലാസിലാണ് ഫോണിന്റെ ഡിസ്‌പ്ലേ ഒരുക്കിയിട്ടുള്ളത്. 1.5 ജിഎച്ച്ഇസഡ് സ്‌പെഡ്രം പ്രൊസസര്‍, 1ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഫോണിന്റെ പ്രത്യേകത.

 ക്യാമറ സൂപ്പറാണ്

ക്യാമറ സൂപ്പറാണ്

എല്‍ഇഡി ഫ്‌ളാഷുള്ള അഞ്ച് മെഗാപിക്‌സല്‍ ക്യാമറയാണ് ലെഫ് ഫ്‌ളെയിം 7എസ്സിലേത്. 60എഫ്പിഎസില്‍ എച്ച്ഡി റെക്കോര്‍ഡിംഗും ഫോണില്‍ ഒരുക്കിയിട്ടുണ്ട്.

 ഒരു വര്‍ഷം അധികവാറന്റി

ഒരു വര്‍ഷം അധികവാറന്റി

ഒരുവര്‍ഷത്തെ റിലയന്‍സ് വാറന്റിയോടൊപ്പം ഒരു വര്‍ഷത്തെ അധിക വാറന്റിയാണ് ലൈഫ് ഫ്‌ളെയിം ഫോണ്‍ നല്‍കുന്നത്. റിലയന്‍സിന്റെ മൈ ലൈഫ് ആപ്പ് വഴിയാണ് വാരന്റി നേടാന്‍ കഴിയുക എന്നുമാത്രം.

റിലയന്‍സ് ജിയോ

റിലയന്‍സ് ജിയോ

റിലയന്‍സിന്റെ ജിയോ ഇന്‍ഫോകോം പുറത്തിറക്കിയ റിലയന്‍സ് ജിയോ 4ജി ഇന്റര്‍നെറ്റ് രാജ്യത്ത് തരംഗമായിക്കൊണ്ടിരിക്കെയാണ് രണ്ടാമതൊരു ഫോണ്‍ കൂടി കമ്പനി പുറത്തിറക്കിയിട്ടുള്ളത്.

English summary
Reliance's Lyf Flame 7S 4G VoLTE Support Launched at Rs. 3,499
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X