Get Updates
Get notified of breaking news, exclusive insights, and must-see stories!

അനിലിന്റേത് വെറുംവരവല്ല... ഇന്ത്യയ്ക്ക് പുറത്ത് പുതിയ കമ്പനി... ഉദ്ദേശിക്കുന്നത് വമ്പന്‍ പദ്ധതി

കഴിഞ്ഞ ഒരു മാസക്കാലമായി അനില്‍ അംബാനിയ്ക്ക് നല്ല നാളുകളാണ്. കടവും പാപ്പരത്തവും കാരണം ആരുടെ മുന്നിലും എത്താതിരുന്ന അനില്‍ അംബാനിയുടെ തിരിച്ചുവരവിന്റെ വാര്‍ത്തകളാണ് ബിസിനസ് ലോകത്ത് ഇപ്പോള്‍ ചര്‍ച്ചാ വിഷയമായിക്കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റെ റിലയന്‍സ് പവര്‍ കടരഹിത കമ്പനിയായി മാറിയത് കഴിഞ്ഞ മാസം ആദ്യമായിരുന്നു. പിന്നീട് റിലയന്‍സ് ഇന്‍ഫ്ര അതിന്റെ കടം 3831 കോടിയില്‍ നിന്ന് 475 കോടി രൂപയായി കുറച്ചു.

ഇപ്പോഴിതാ തന്റെ കമ്പനിയുടെ അടുത്ത ചുവടുവെപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് അനില്‍. ഭൂട്ടാനില്‍ 1270 മെഗാവാട്ട് സോളാര്‍, ജലവൈദ്യുത പദ്ധതികള്‍ സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് റിലയന്‍സ് ഗ്രൂപ്പ് എന്നാണ് വിവരം. ഭൂട്ടാന്റെ പുനരുല്‍പ്പാദിപ്പിക്കാവുന്നതും പാരിസ്ഥിതികവുമായ ഊര്‍ജ മേഖലയില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള വിവിധ സംരംഭങ്ങള്‍ ഏറ്റെടുക്കുന്നതിനായി സമഗ്രമായ കരാറില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് റിലയന്‍സ്.

Reliance

ഭൂട്ടാന്‍ റോയല്‍ ഗവണ്‍മെന്റിന്റെ വാണിജ്യ, നിക്ഷേപ വിഭാഗമായ ഡ്രക്ക് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ലിമിറ്റഡുമായാണ് (ഡിഎച്ച്‌ഐ) റിലയന്‍സ് തന്ത്രപരമായ പങ്കാളിത്ത കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റിലയന്‍സ് ഗ്രൂപ്പും ഡ്രക്ക് ഹോള്‍ഡിംഗും തമ്മിലുള്ള കരാര്‍ ഹരിത ഊര്‍ജ ഉല്‍പ്പാദനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായിരിക്കും. സൗരോര്‍ജ്ജ, ജലവൈദ്യുത സംരംഭങ്ങള്‍, നൂതനമായ ഹരിത സാങ്കേതികവിദ്യകള്‍ പര്യവേക്ഷണം ചെയ്യുക എന്നതും കരാറിന്റെ ഭാഗമാണ്.

ഭൂട്ടാനിലെ പുനരുപയോഗ, ഹരിത ഊര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ക്കായി റിലയന്‍സ് എന്റര്‍പ്രൈസസ് എന്ന പുതിയ കമ്പനിയും രൂപീകരിച്ചു. റിലയന്‍സ് എന്റര്‍പ്രൈസസിനെ മുംബൈയില്‍ ലിസ്റ്റ് ചെയ്തിരിക്കുന്ന റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡും റിലയന്‍സ് പവര്‍ ലിമിറ്റഡും സംയുക്തമായി പ്രോത്സാഹിപ്പിക്കും എന്നാണ് വിവരം. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ഇത് 250 മെഗാവാട്ട് വീതമുള്ള 500 മെഗാവാട്ട് സോളാര്‍ പ്ലാന്റ് സ്ഥാപിക്കാനാണ് നീക്കം.

ഭൂട്ടാനിലുടനീളം സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും സ്മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍, മീറ്ററിംഗ് സംവിധാനങ്ങള്‍ നടപ്പിലാക്കുന്നതിലും കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കും. റിലയന്‍സ് പവറും ഡ്രക്ക് ഹോള്‍ഡിംഗും സംയുക്തമായി 770 മെഗാവാട്ട് ചംഖാര്‍ച്ചു-1 ജലവൈദ്യുത പദ്ധതി വികസിപ്പിക്കും. ഭൂട്ടാന്‍ ഗവണ്‍മെന്റ് നയത്തിന് അനുസൃതമായി ഒരു കണ്‍സഷന്‍ മോഡലിന് കീഴിലാണ് പദ്ധതിയെ പട്ടികപ്പെടുത്തിയിരിക്കുന്നത്.

ഭൂട്ടാനിലെ ഗെലെഫു മൈന്‍ഡ്ഫുള്‍നെസ് സിറ്റിയിലാണ് 500 മെഗാവാട്ട് സോളാര്‍ പവര്‍ പ്ലാന്റ് സ്ഥാപിക്കുക. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഈ മേഖലയിലെ ഏറ്റവും വലിയ സോളാര്‍ പ്ലാന്റ് ആയിരിക്കും ഇത്. രാജ്യത്ത് നിലവിലുള്ള എല്ലാ സോളാര്‍ ഇന്‍സ്റ്റാളേഷനുകളേയും മറികടന്ന് കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാന്‍ സഹായിക്കുന്നതിന് ശുദ്ധവും പുനരുപയോഗിക്കാവുന്നതുമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതായിരിക്കും ഈ പ്ലാന്റ്.

പദ്ധതിക്കായി സ്ഥലം നീക്കിവച്ചിട്ടുണ്ട് എന്നും റിലയന്‍സ്, ഡ്രക്ക് ഹോള്‍ഡിംഗ്, എക്സ്റ്റേണല്‍ കണ്‍സള്‍ട്ടന്റുകള്‍ എന്നിവരില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്ന ഒരു സാങ്കേതിക സംഘം സൈറ്റ് വിലയിരുത്തലുകളിലും സാങ്കേതിക പഠനങ്ങളിലും ഏര്‍പ്പെട്ടിരിക്കുകയാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+