കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റിപ്പോ നിരക്ക് കുറച്ച് റിസര്‍വ് ബാങ്ക്: ഭവന വാഹന വായ്പ പലിശയില്‍ ഇളവ്!

  • By Desk
Google Oneindia Malayalam News

മുംബൈ: റിപ്പോ നിരക്ക് വെട്ടി റിസര്‍വ് ബാങ്ക്, വായ്പാ പലിശയില്‍ കുറവ് ഉണ്ടാകും. അടിസ്ഥാന പലിശ നിരക്കില്‍ കാല്‍ ശതമാനം ഖുരവ് വരുത്താന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചു. ഇത് ഭവന വാഹന വായ്പയുടെ പലിശനിരക്കില്‍ കുറവ് വരുത്തും. റിസര്‍വ് ബാങ്കിന്റെ അര്‍ധവാര്‍ഷിക സാമ്പത്തിക അവലോകന യോഗത്തിലാണ് ഈ തീരുമാനം ഉണ്ടായത്. ഇതോടെ പുതിയ പലിശ നിരക്ക് 6.25 ശതമാനമായി. പലിശ നിരക്കിലെ മാറ്റം റിവേഴ്‌സ് റിപ്പോ നിരക്കിനും ബാധകമാകുന്നതാണ്. ഇത് 6 ശതമാനവുമാകും.


റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത് ദാസ് ചുമതലയേറ്റ ശേഷമുള്ള ആദ്യ സാമ്പത്തിക അവലോകനമാണിത്. കഴിഞ്ഞ അഞ്ച് മാസങ്ങളായി പണപ്പരുപ്പത്തില്‍ വര്‍ധനവ് ഉണ്ടാകാത്തതിനാലാണ് റിപ്പോ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്കിനെ പ്രേരിപ്പിച്ചത്. അവസാനമായി റിപ്പോ നിരക്ക് കുറച്ചത് 2017 ഓഗസ്റ്റിലാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആര്‍ബിഐ നിരക്കില്‍ മാറ്റങ്ങളൊന്നും വരുത്തിയിരുന്നില്ല. ആ സാമ്പത്തിക വര്‍ഷത്തില്‍ ജൂണിലും ആഗസ്റ്റിലും കാല്‍ ശതമാനം വര്‍ധനവുണ്ടായിരുന്നു.

rbi-1533131

300000 രൂപയുടെ ഭവന വായ്പയാണെങ്കില്‍ 20 വര്‍ഷത്തേക്കുള്ള വായ്പയുടെ പലിശ 8.8 ശതമാനം ആയിരിക്കും. ഇഎംഐ തുക 26607.0 രൂപയായിരിക്കും. പലിശ നിരക്കിലെ മാറ്റത്തോടെ ഇത് 8.55 ശതമാനമാവുകുയും മാസത്തവണ 26129.71 രൂപയാകുകയും ചെയ്യും. മാസത്തവണയിലെ ഇളവായി 477.39 രൂപയുചെ നേട്ടം ലഭിക്കും. പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ ആരംഭത്തോടെ ബാങ്കുകള്‍ പലിശ നിരക്കില്‍ റിസര്‍വ് ബാങ്കിന്റെയോ ഫിനാന്‍ഷ്യല്‍ ബെഞ്ച് മാര്‍ക്ക് ഇന്ത്യ പ്രെവറ്റ് ലിമിറ്റഡിന്റെയോ ശുപാര്‍ശ സ്വീകരിക്കണം.

പൊതു തിരഞ്ഞെടുപ്പ അഠുത്തു വരുന്നതിനാലാണ് ആര്‍ബിഐയില്‍ സമ്മര്‍ദം ചെലുത്തി ഇത്തരത്തില്‍ ഒരു തീരുമാനത്തില്‍ എത്തിച്ചിരിക്കുന്നത് എന്ന കരുതപ്പെടുന്നു. പലിശ നിരക്കില്‍ കുറവ് വരുത്താനുള്ള തീരുമാനം ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കിുള്ളതാണ്. ഇഎംഐയിലെ കുറവ് സാമ്പത്തികമായി സഹായം ആശ്വാസം നല്‍കുന്നതാണ്.

ഭവന വായ്പകള്‍ മിനിമം പലിശ നിരക്കുമായി എംസിഎല്‍ആര്‍ മിനിമം കോസ്റ്റ് ഓഫ് ഫണ്ട് ബേസ്ഡ് ലെന്‍ഡിങ് റേറ്റുമായി ബന്ധിപ്പിച്ചതാണെങ്കില്‍ വായ്പ തവണയില്‍ ഇളവ് ലഭിക്കും, എന്നാല്‍ ബ്ാങ്കുകള്‍ എംസിഎല്ലാര്‍് നിരക്ക് കുറയ്ക്കാന്‍ തയ്യാറാകണം. ഭവന വായ്പകള്‍ ബെന്‍ഞ്ച് മാര്‍ക്ക പ്രൈം റേറ്റിങുമായി ബന്ധിപ്പിച്ചവര്‍ക്ക് എംസിഎല്ലാറിലേക്ക് മാറ്റാം. പുതുതായി ഭവന വായ്പകള്‍ എടുക്കുന്നവര്‍ക്ക് വരാനിരിക്കുന്ന മിനിമം പലിശ നിരക്കിനായി കാത്തിരിക്കുന്നതാണ് നല്ലത്, ആര്‍ബിഐ നിര്‍ദ്ദേശം വന്നെങ്കിലും ബാങ്കുകള്‍ അവയുടെ മിനിമം പലിശ നിരക്ക്് പ്രഖ്യാപിച്ചിട്ടില്ല. പ്രധാന്‍ മന്ത്രി ആവാസ് യോജന പദ്ധതിയുടെ പ്രയോജനങ്ങളും അര്‍ഹരായവര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. മാര്‍ച്ച് 31,2020 വരെ പദ്ധതിയുടെ കാലാവഘധി ഉള്ളതിനാല്‍ അര്‍ഹതയുള്ളവര്‍ക്ക് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

English summary
Repo rates are reduced by reserv bank up to25 bps, EMI will reduced, loan wavers get a small relief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X