കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ കുറവ്: തിരിച്ചടിയാവുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിലവസരങ്ങൾക്ക് സമീപഭാവിയിൽ വലിയ തിരിച്ചടി നേരിടുമെന്ന് സാമ്പത്തിക അവലോകന റിപ്പോർട്ട്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ജനന നിരക്കിലുണ്ടാകുന്ന ഇടിവിന്റെ വേഗത വർധിക്കുന്നതിനാൽ സംസ്ഥാനത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം ഭാവിയിൽ മറ്റ് സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്ന വിഭാഗങ്ങളെക്കാൾ കുറവായിരിക്കുമെന്നാണ് അവലോകന റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ ഉത്തർപ്രദേശ്, ബിഹാർ എന്നിവ ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാവട്ടെ തൊഴിലെടുക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

ഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറുംഉമ്മന്‍ ചാണ്ടി നയിക്കും; മൂന്ന് നേതാക്കളെ ദില്ലിക്ക് വിളിപ്പിച്ച് ഹൈക്കമാന്റ്, തിരഞ്ഞെടുപ്പ് ട്രെന്‍ഡ് മാറും

കേരളത്തിൽ 2001നും 2011നും ഇടയിലുള്ള കാലയളവിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള ജനസംഖ്യ 1.1 ദശലക്ഷം വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതേ കാലയളവിലുള്ള തൊഴിലാളി വിഭാഗത്തിലുള്ള ജനസംഖ്യയേക്കാൾ അധികമാമെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. രാജ്യത്ത് 1.27 കോടി തൊഴിലാളികളാണ് ഉള്ളതെന്നാണ് 2017.18 കാലയളവിൽ പീരിയോഡിക് ലേബർ ഫോഴ്സ് സർവേയിലെ കണ്ടെത്തൽ. ഇതിൽ 93.7 ലക്ഷം പേരും പുരുഷന്മാരാണ്. 33.4 ലക്ഷം പേർ സ്ത്രീകളുമാണ്. ജനസംഖ്യയ്ക്ക് ആനുപാതികമായി തൊഴിൽ രംഗത്ത് ഉണ്ടാകേണ്ടിയിരുന്ന പങ്കാളിത്തത്തിൽ ദേശീയ ശരാശരിയിലും താഴെയാണ് സംസ്ഥാനത്ത് തൊഴിൽ രംഗത്തുള്ള സ്ത്രീ പങ്കാളിത്തം. 50. 5 ശതമാനം പങ്കാളിത്തമാണ് പുരുഷന്മാരുടേത്. എന്നാൽ 16. 4 ശതമാനം മാത്രമാണ് സ്ത്രീ പങ്കാളിത്തം.

paddy-152896542

സ്ത്രീകൾക്കിടയിലെ തൊഴിലില്ലായ്മ നിരക്കും കേരളത്തിൽ വളരെയധികമാണ്. 23.2 ശതമാനമാണ് കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക്. കേരളത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികളിൽ 51.6 ശതമാനം പേരും സേവന മേഖലയെ ആശ്രയിച്ചാണ് തൊഴിലെടുക്കുന്നത്. 19.7 ലക്ഷം സ്ത്രീകളും സേവന മേഖലയിൽ ജോലി ചെയ്യുന്നവരാണ്. അതേ സമയം വിദ്യാഭ്യാസ- ആരോഗ്യ രംഗത്ത് 8.1 ലക്ഷം പേരും സ്ത്രീകളാണ്.

കാർഷിക മേഖലയിലും സംസ്ഥാനത്ത് തൊഴിൽ ലഭ്യത കുറഞ്ഞുവരുന്നുവെന്നതാണ് ആശങ്കയുയർത്തുന്ന മറ്റൊരു വസ്തുുത. 21.3 ലക്ഷം തൊഴിലാളികളാണ് കാർഷിക മേഖലയെ ആശ്രയിച്ച് തൊഴിലനുഷ്ടിച്ച് വരുന്നത്. ആകെയുള്ള തൊഴിലാളികളിൽ അധികവും കാർഷിക മേഖലയ്ക്ക് പുറത്തുള്ളവരായതിനാൽ ഭാവിയിൽ ഈ അന്തരം വർധിക്കുന്നത് കാർഷിക മേഖലയിൽ ജോലി ചെയ്യാനുള്ള പ്രവണത കുറഞ്ഞുവരുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കയ്യകലത്ത് ഭാഗ്യം; 1 ബില്യണ്‍ ഡോളര്‍ സമ്മാനത്തുകയുമായി അമേരിക്കന്‍ ലോട്ടറികള്‍

യുഎയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വര്‍ധന, ഇന്ത്യക്കാരില്‍ നിത്യേനയെത്തുന്നത് 1500 പേര്‍!!യുഎയില്‍ വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ വര്‍ധന, ഇന്ത്യക്കാരില്‍ നിത്യേനയെത്തുന്നത് 1500 പേര്‍!!

നിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുളള സീറ്റുകൾക്ക് വേണ്ടി കോൺഗ്രസിൽ പിടിവലി, പിസി ചാക്കോയും എത്തിയേക്കുംനിയമസഭാ തിരഞ്ഞെടുപ്പിൽ ജയം ഉറപ്പുളള സീറ്റുകൾക്ക് വേണ്ടി കോൺഗ്രസിൽ പിടിവലി, പിസി ചാക്കോയും എത്തിയേക്കും

Recommended Video

cmsvideo
Saudi Arabia ഇഷ്ടമില്ലെങ്കില്‍ ഉടനെ ജോലി മാറാം | Oneindia Malayalam

English summary
Report says birth rate in kerala declines state going to face shortage of human resources
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X