കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആഭ്യന്തര വിമാന സർവീസ്: നിരക്ക് വർധിപ്പിക്കാൻ സർക്കാർ ഉയർന്ന നിരക്കിൽ 30 ശതമാനം വർധിപ്പിക്കും

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിമാന സർവീസുകൾക്കുള്ള നിരക്ക് വർധിപ്പിക്കാൻ കേന്ദ്രസർക്കാർ. ടിക്കറ്റ് നിരക്കിന്റെ കുറഞ്ഞ തുകയും കൂടിയ തുകയും ഇതോടെ വർധിപ്പിക്കും. ഒരു റിപ്പോർട്ട് അനുസരിച്ച് സർക്കാർ കുറഞ്ഞ നിരക്ക് 10 ശതമാനവും പരമാവധി നിരക്ക് 30 ശതമാനവും വർധിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൊറോണ വൈറസ് വ്യാപനത്തിനിടെ ആഭ്യന്തര വിമാന സർവീസ് പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാനുള്ള നീക്കം. മെയ് 25 മുതലാണ് ഇന്ത്യയിൽ പരിമിതമായ രീതിയിൽ ആഭ്യന്തര വിമാന സർവീസ് പുനരാരംഭിച്ചത്. ഈ സമയത്ത് ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിരുന്നു.

കോട്ടയത്ത് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു: കളക്ടറും പോലീസ് മേധാവിയും വാക്സിൻ സ്വീകരിച്ചുകോട്ടയത്ത് കൊവിഡ് വാക്സിന്റെ രണ്ടാംഘട്ട വിതരണം ആരംഭിച്ചു: കളക്ടറും പോലീസ് മേധാവിയും വാക്സിൻ സ്വീകരിച്ചു

മെയ് 21 ന് ഡി‌ജി‌സി‌എ സർക്കാർ തീരുമാനിച്ച നിരക്ക് പരിധി പുറപ്പെടുവിച്ചിരുന്നു. 40 മിനിറ്റിൽ താഴെ ദൈർഘ്യമുള്ള ആഭ്യന്തര വിമാന സർവീസുകൾ താഴ്ന്നതും ഉയർന്നതുമായ പരിധി 2,000, 6,000 രൂപ, 40-60 മിനിറ്റ് 2,500 രൂപ 7,500, 60-90 മിനിറ്റിന് 3,000 രൂപ, 9,000 രൂപ, 90-120 മിനിറ്റിന് 3,500 രൂപ, 10,000 രൂപ, 120-150 മിനിറ്റിന് 4,500 രൂപ, 13,000 രൂപ, 150-180 മിനിറ്റിന് 5,500 രൂപയ്ക്കും 15,700 രൂപയ്ക്കും 180- 210 നും മിനിറ്റ് 6,500 രൂപ, 18,600 രൂപ എന്നിങ്ങനെയായിരുന്നു വില നിശ്ചയിച്ചത്.

flights2-1591154

എന്നാൽ പുതിയ ടിക്കറ്റ് നിരക്ക് പരിഷ്കാരത്തോടെ 180-210 മിനിറ്റ് ദൈർഘ്യമുള്ള ഫ്ലൈറ്റിന്റെ കൂടിയ വില ഇപ്പോൾ 18,600 രൂപയിൽ 30 ശതമാനം വർദ്ധിപ്പിച്ച് 24,200 രൂപയായി ഉയർത്തും,5,600 രൂപയുടെ വർധനാണ് ഇതോടെ വരുന്നത്. ഏറ്റവും ദൈർഘ്യം കുറഞ്ഞ റൂട്ടിൽ, മിനിമം പ്രൈസ് ബാൻഡിനായി, വില 10% വർദ്ധിപ്പിക്കും, അതായത് 200 രൂപയുടെ വർദ്ധനവാണ് ഇത്തരം ടിക്കറ്റുകളിൽ വർധിക്കുകയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ആഭ്യന്തര സർവീസുകളുടെ നിരക്ക് വർധിപ്പിക്കുന്നത് അസാധാരണമായ നീക്കമെന്നാണ് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയത്. കൊറോണ വൈറസ് വ്യാപനത്തിന് മുമ്പുള്ള തലത്തിലേക്ക് വിമാന സർവീസുകൾ എത്തുന്നതോടെ മാത്രം നിരക്ക് പരിഷ്കരിച്ചാൽ മതിയെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. 2020 മാർച്ച് 22333 മുതൽ മെയ് 21 വരെ ഇന്ത്യൻ വ്യോമയാന മേഖല പൂർണ്ണമായും അടച്ചിട്ട നിലയിലായിരുന്നു. പിന്നീട് മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി ഘട്ടംഘട്ടമായാണ് വിമാന സർവീസ് ആരംഭിച്ചിട്ടുള്ളതെന്നും അദ്ദേഹം രാജ്യസഭയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കി.

English summary
Report says Domestic Flights Airfare to be Hiked by Upto Rs 5,600 as Govt Increases price Band
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X