കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയ്ച്ചിട്ടു തുപ്പാനും വയ്യ മധുരിച്ചിട്ട് ഇറക്കാനും വയ്യ!!! എയർ ഇന്ത്യയുടെ പുതിയ ഓഫർ!!!

ഓൺലൈൻ വഴിയുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് എയർ ഇന്ത്യ നിർത്തലാക്കാൻ പോകുന്നു.

  • By Ankitha
Google Oneindia Malayalam News

ദില്ലി: സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ സൈനികർക്ക് എയർ ഇന്ത്യയുടെ വക തല്ലും തലോടലും. സൈനികരെ ബഹുമാനിക്കുന്നതിന്റെ ഭാഗമായി ബോർഡിംഗിൽ മറ്റു യാത്രകാരെക്കാലും കൂടുതൽ പരിഗണന സൈനികർക്ക് നൽകാനാണ് എയർ ഇന്ത്യ അധികൃതരുടെ തീരുമാനം.

ഇനി ശത്രുക്കൾ കുറച്ചു വിയർക്കും!!! കടലിൽ ഉരുക്കുകോട്ട കെട്ടുന്നു!! കേന്ദ്രത്തിന്റെ വമ്പൻ പദ്ധതികൾ!ഇനി ശത്രുക്കൾ കുറച്ചു വിയർക്കും!!! കടലിൽ ഉരുക്കുകോട്ട കെട്ടുന്നു!! കേന്ദ്രത്തിന്റെ വമ്പൻ പദ്ധതികൾ!

എന്നാൽ അതിനിടെ എയർ ഇന്ത്യ സൈനികർക്ക് മറ്റൊരു പണികൊടുക്കുകയാണ് . ഓൺലൈൻ വഴിയുള്ള ടിക്കറ്റ് നിരക്കിലെ ഇളവ് എയർ ഇന്ത്യ നിർത്തലാക്കാൻ പോകുന്നു. നിലവിൽ ആഭ്യന്തര സർവീസുകളിൽ സൈനികർക്ക് ഇളവ് നൽകി വരുന്നുണ്ടായിരുന്നു. എന്നാൽ ബുക്കിങ് ഓഫീസുകൾ വഴി ടിക്കറ്റ് എടുക്കുന്ന സൈനികർക്ക് മാത്രമേ നിലവിൽ സേവനം ലഭ്യമാകുകയുളളൂ. ചില ട്രാവൽ ഏജന്റുമാരുടെ തട്ടിപ്പിനെ തുടർന്നാണ് ഈ സേവനം വിമാന കമ്പനി നിർത്തലാക്കുന്നത്.

air india

കഴിഞ്ഞ കുറച്ചു വർഷങ്ങളായി എയർ ഇന്ത്യ സൈനികർക്ക് നൽകി വരുന്ന സേവനമായിരുന്നു ടിക്കറ്റ് ചാർജിലെ ഇളവ്. സൈനികർ അവരുടെ ഔദ്യോഗിക ഐഡി കാർഡും കുടുംബാംഗങ്ങൾക്ക് ആശ്രിത കാർഡും നൽകിയാൽ വിമാനത്തിലെ എക്കണോമി ക്ലാസിൽ 50 ശതമാനം ഇളവ് അനുവദിച്ചിരുന്നു. ഈ ഇളവ് ഇനിയും ലഭിക്കണമെങ്കിൽ സൈനികർ തന്നെ നേരിട്ട് ബുക്ക് ചെയ്യേണ്ടി വരും.

English summary
In a first-of-its-kind initiative, Air India has started giving boarding priority to serving Armed Forces personnel from the Army, the Air Force and the Navy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X