കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെട്രോൾ- ഡീസൽ വിലയിൽ വർധനവെന്ന് റിപ്പോർട്ട്: സൌദി അരാംകോയിലെ ഡ്രോൺ ആക്രമണത്തോടെയെന്ന്!!!

Google Oneindia Malayalam News

റിയാദ്: ഇന്ത്യയിൽ പെട്രോൾ- ഡീസൽ വില ഉയരുമെന്ന് റിപ്പോർട്ട്. സൌദിയിലെ അരാംകോം എണ്ണ റിഫൈനറിയിൽ കഴിഞ്ഞ ആഴ്ചയുണ്ടായ ഡ്രോൺ ആക്രമണത്തെ തുടർന്ന് ഇന്ധനവിലയിൽ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ലോകത്ത് പെട്രോൾ പ്രോസസിംഗ് നടക്കുന്ന ഏറ്റവും വലിയ റിഫൈനറിയാണ് സൌദി അരാംകോ. കൊഡാക് ഇൻസ്റ്റിറ്റ്യൂഷണൽ ഇക്വിറ്റീസിനെ ഉദ്ധരിച്ച് രണ്ട് ബിസിനസ് വാർത്താ വെബ് പോർട്ടലുകളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡീസൽ- പെട്രോൾ വിലയിൽ 5-6 രൂപയുടെ വർധനവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഹിന്ദിയല്ല കന്നഡികര്‍ക്ക് കന്നഡ തന്നെ ഭാഷ; അമിത് ഷായെ തള്ളി യെഡിയൂരപ്പ!!ഹിന്ദിയല്ല കന്നഡികര്‍ക്ക് കന്നഡ തന്നെ ഭാഷ; അമിത് ഷായെ തള്ളി യെഡിയൂരപ്പ!!

petrol4-1562314313-

എന്നാൽ ഇപ്പോഴത്തെ ക്രൂഡ് ഓയിൽ വില അനുസരിച്ച് റീട്ടെയിൽ ഔട്ട് ലറ്റുകളിലെ പെട്രോൾ- ഡീസൽ വിലയിൽ വർധനവുണ്ടായിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പ് ലിമിറ്റഡ് ചൂണ്ടിക്കാണിക്കുന്നു. ക്രൂഡ് ഓയിൽ നിരക്ക് 10 ശതമാനം വരെ ഉയരുന്നത് ഇന്ധന ഔട്ട് ലെറ്റുകളിലെ വിലയെ ബാധിക്കുമെന്നാണ് എച്ച്പിസിഎൽ ചെയർമാൻ എംകെ സുരണ തിങ്കളാഴ്ച റോയിറ്റേഴ്സിനോട് പ്രതികരിച്ചത്. മിഡിൽ ഈസ്റ്റിലെ കഴിഞ്ഞ 15 ദിവസത്തെ ഇന്ധന വിലയെ അടിസ്ഥാനമാക്കിയാണ് രാജ്യത്ത് ഇന്ധനവില നിശ്ചയിക്കുന്നത്. ഇപ്പോഴത്തെ ഉയർന്ന ക്രൂഡ് ഓയിൽ നിരക്ക് സ്ഥായില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

English summary
Reports Petrol, diesel prices may jump Rs 5-6 per liter due to Saudi drone attack:
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X