Get Updates
Get notified of breaking news, exclusive insights, and must-see stories!

റിലയന്‍സ് ജിയോ: ഡിസംബര്‍ വരെയല്ല, ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ!!!

പ്രഖ്യാപനം ഡിസംബര്‍ 28ന് എന്ന് സൂചന

ദില്ലി: സെപ്തംബറില്‍ ഔദ്യോഗികമായി ഇന്ത്യന്‍ ടെലികോം വിപണിയിലെത്തിയ റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ 2017 വരെ നീട്ടിയെക്കുമെന്ന് റിപ്പോര്‍ട്ട്. സെപ്തംബര്‍ അഞ്ചിന് പ്രവര്‍ത്തനമാരംഭിച്ച ജിയോ വെല്‍ക്കം ഓഫറായി അ വതരിപ്പിച്ച സൗജന്യ ഡാറ്റാ വോയ്‌സ് കോള്‍ ഓഫറുകളാണ് 2017 വരെ നീട്ടി നല്‍കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഡിസംബര്‍ വരെയുള്ള വെല്‍ക്കം ഓഫര്‍ അവസാക്കുനിന്നതോടെ ജിയോയുടെ അടിസ്ഥാന വിലയിലുള്ള ഓഫറുകളായിരിക്കും ഉപയോക്താക്കള്‍ക്ക് ലഭിക്കുക. ജിയോ അവതരിപ്പിക്കുന്ന ഓഫറില്‍ 499, 999, 1499, 2499, 3999, 149 എന്നിങ്ങനെയുള്ള ഓഫറുകളാണുള്ളത്. എന്നാല്‍ 149 രൂപയുടെ ജിയോ പ്ലാന്‍ ഒഴികെയുള്ളവയ്ക്ക് ഉപയോക്താക്കള്‍ക്ക് ജിയോനെറ്റ് ഹോട്ട്‌സ്‌പോട്ടില്‍ നിന്നുള്ള വൈഫൈ കണക്ഷന്‍ അനിവാര്യമാണ്.

ഓഫര്‍ മാര്‍ച്ച് വരെയോ?

ഓഫര്‍ മാര്‍ച്ച് വരെയോ?

ജിയോ ഉപയോക്താക്കള്‍ക്ക് കമ്പനി നല്‍കിവന്നിരുന്ന വെല്‍ക്കം ഓഫര്‍ ഡിസംബര്‍ 31 ന് അവസാനിക്കാനിരിക്കെയാണ് ഈ റിപ്പോര്‍ട്ട്. 2017 മാര്‍ച്ച് വരെ വെല്‍ക്കം ഓഫര്‍ നീട്ടിനല്‍കിയേക്കുമെന്നാണ് സൂചന.

 പ്രഖ്യാപനം ഡിസംബറില്‍!

പ്രഖ്യാപനം ഡിസംബറില്‍!

ഡിസംബര്‍ 28ന് റിലയന്‍സ് വെല്‍ക്കം ഓഫര്‍ നീട്ടിനല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. ഓരോ ജിബിയ്ക്കും 50 രൂപയാണ് ഡാറ്റയ്ക്ക് ജിയോ ഈടാക്കുക.

 ഓഫര്‍ പാക്കില്‍ 3ജിബി ഡാറ്റ

ഓഫര്‍ പാക്കില്‍ 3ജിബി ഡാറ്റ

149 രൂപയുടെ ഓഫര്‍ പാക്കില്‍ സൗജന്യ വോയ്‌സ് കോള്‍( ലോക്കല്‍, എസ്ടിഡി), റോമിംഗ് ഫ്രീ, 100 എസ്എംഎസ്, 3ജിബി 4ജി ഡാറ്റ എന്നിവയാണ് ജിയോ ഉപയോക്താക്കള്‍ക്ക് ലഭിക്കുക. 4,999 രൂപയുടെ പ്ലാനില്‍ 75 ജിബി 4ജി ഡാറ്റ, 28 ദിവസത്തേക്ക് രാത്രി അണ്‍ലിമിറ്റഡ് ഡാറ്റ എന്നിവയാണ് ഓഫര്‍ ലഭിക്കുക.

 ഉപയോക്താക്കള്‍ക്ക് ആശങ്ക മാത്രം

ഉപയോക്താക്കള്‍ക്ക് ആശങ്ക മാത്രം

2017 മാര്‍ച്ച് വരെ റിലയന്‍സ് ജിയോയുടെ വെല്‍ക്കം ഓഫര്‍ നീട്ടിനല്‍കുന്നുണ്ടെന്ന് നേരത്തെ പ്രചരിച്ച വാര്‍ത്തകളോട് കമ്പനി പ്രതികരിച്ചില്ല. വിവരം സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കമ്പനി തയാറായില്ല, ഇതാണ് ജിയോ ഉപയോക്താക്കളെ ആശങ്കയിലാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+