കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകള്‍ക്ക് ഇരുട്ടടി; പലിശ നിരക്ക് കുറയ്ക്കാതെ ആര്‍ബിഐ; വിപണിയിലും തിരിച്ചടി

റിപ്പോ നിരക്കിലും റിവേഴ്‌സ് റീപ്പോ നിരക്കിലും മാറ്റമില്ല. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് നിരക്കും കരുതല്‍ ധന അനുപാതവും മാറ്റമില്ലാതെ തുടരും. സെന്‍സെക്‌സ് 160 പോയിന്റ് തകര്‍ന്നു.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: നോട്ട് നിരോധനത്തിന് ശേഷം റിസര്‍വ് ബാങ്കിന്റെ പുതിയ പണനയം പ്രതീക്ഷയോടെ കാത്തിരുന്നവര്‍ക്ക് ഇരുട്ടടി. പലിശ നിരക്കില്‍ കാര്യമായ കുറവ് പ്രതീക്ഷിച്ചിരുന്നെങ്കിലും നിലവിലുള്ള സ്ഥിതി തുടരാനായിരുന്നു തീരുമാനം. നോട്ട് നിരോധനം മൂലം ആവശ്യത്തിന് പണം ബാങ്കിലെത്തിയതിനാല്‍ അടിസ്ഥാന പലിശ നിരക്ക് കുറച്ച് പണലഭ്യത ഉയര്‍ത്തേണ്ട സാഹചര്യം നില്‍നില്‍ക്കുന്നില്ലെന്നായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ ഉള്‍പ്പെട്ട പണനയ അവലോകന സമിതിയുടെ വിലയിരുത്തല്‍.

urjit patel

റിസര്‍വ് ബാങ്കില്‍ നിന്ന് വാണജ്യ ബാങ്കുകള്‍ സ്വീകരിക്കുന്ന വായ്പകള്‍ക്കുള്ള പലിശയായ റീപ്പോ നിരക്ക് 6.25 ശതമാനമായി തുടരും. ബാങ്കുകളുടെ പണത്തിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശയായ റിവേഴ്‌സ് റീപ്പോ നിരക്കിലും മാറ്റമില്ല. അത് 5.75 ശതമാനമായി തുടരും. ബാങ്കുകള്‍ പലിശ രഹിതമായി റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധന അനുപാതം നാല് ശതമാനമായി തുടരും. ബാങ്കുകള്‍ക്ക് ആര്‍ബിഐ നല്‍കുന്ന താല്‍ക്കാലിക വായ്പയുടെ പലിശ നിരക്കായ എംഎസ്എഫ് (മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി) നിരക്കും 6.75 ശതമാനമായി തുടരും.

നോട്ട് നിരോധനത്തിന് ശേഷം വേഗത കുറഞ്ഞ വാണിജ്യ വ്യവസായ മേഖലയ്ക്ക് വേണ്ടി കാല്‍ ശതമാനം പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയിലയിരുന്നു വിപണി. എന്നാല്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള ഊര്‍ജിത് പട്ടേലിന്റെ പ്രഖ്യാപനം വിപണിയില്‍ കനത്ത ആഘാതമേല്‍പ്പിച്ചു. സെന്‍സെക്‌സ് 160 ശതമാനവും എന്‍എസ് സി സൂചിക 60 ശതമാനവും ഇടിഞ്ഞു. പലിശ നിരക്കില്‍ കാര്യമായ രീതിയില്‍ കുറവ് വരുത്തുന്നതിന് ബാങ്കുകളുടെ കിട്ടാക്കടം തിരിച്ച് പിടിക്കുന്നതടക്കമുള്ള നടപടി ഊര്‍ജിതമാക്കണമെന്നും സമിതി വിലയിരുത്തി.

ഈ സാമ്പത്തീക വര്‍ഷം രണ്ട് തവണ പലിശ നിരക്ക് കുറച്ചിരുന്നു. രാജ്യത്തിന്റെ പ്രതീക്ഷിത ജിഡിപി വളര്‍ച്ചാനിരക്ക് 6.9 ആക്കി റിസര്‍വ് ബാങ്ക് കുറച്ചു. അടുത്ത വര്‍ഷം 7.4 ശതമാനം വളര്‍ച്ച പ്രതീക്ഷിക്കുന്നതായും ആര്‍ബിഐ പ്രഖ്യാപിച്ചു.

English summary
The Monetary Policy Committee of the Reserve Bank of India (RBI) on Thursday kept the short-term lending rate, called repo rate, unchanged at 6.25 per cent.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X