കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ് ഫലം: ഓഹരി വിപണിയിൽ പ്രഖ്യാത്യാഘാതങ്ങളുണ്ടാക്കുമെന്ന് വിദഗ്ദർ, നെഞ്ചിടിപ്പോടെ!!

  • By Desk
Google Oneindia Malayalam News

ദില്ലി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഓഹരി വിപണിയെ ബാധിക്കുമെന്ന് വിദഗ്ദർ. ഡിസംബർ 11ന് മധ്യപ്രദേശ്, രാജസ്ഥാൻ, മിസോറാം, ഛത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെയാണ് വിദ്ഗ്ദരുടെ പ്രഖ്യാപനം. രാഷ്ട്രീയ രംഗത്തെ സംഭവ വികാസങ്ങൾക്ക് അനുസൃതമായ പ്രത്യാഘാതാങ്ങളാണ് ഓഹരിവിപണിയിലും ഉണ്ടാകുക.

<strong>രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.... രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച</strong>രാജസ്ഥാനില്‍ സര്‍ക്കാരുണ്ടാക്കാന്‍ കോണ്‍ഗ്രസ് നീക്കം ആരംഭിച്ചു.... രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച

ഓഹരിവിപണിയിൽ വ്യാപാരം നടന്നുകൊണ്ടിരിക്കെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ സെബിയും ഇത് നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കിയിരുന്നു. വെള്ളിയാഴ്ച വൈകിട്ടോടെയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നത്. തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം ഉണ്ടാകുന്നതോടെ വിപണിയിൽ ഉണ്ടായേക്കാവുന്ന സ്വാധീനത്തെക്കുറിച്ചുള്ള ചർച്ചകളും ഇതോടെ സജീവമാകുന്നുണ്ട്.

stock-exchange-

തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് മണിക്കൂറുകൾ അവശേഷിക്കെ നിക്ഷേപകരും ഓഹരിവിപണിയെ ആശങ്കയോടെ മാത്രമാണ് വീക്ഷിച്ചുകൊണ്ടിരിക്കുന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വിധിയെഴുത്തിനെക്കൂടി നിർണായകമായി സ്വാധീനിക്കുന്ന ഫലമാണ് അഞ്ച് സംസ്ഥാനങ്ങളിൽ നിന്നുമായി പുറത്തുവരാനിരിക്കുന്നതെന്ന് ഇക്വിറ്റി99 ലെ വിശകലന വിദഗ്ദൻ രാഹുൽ ശർമ ചൂണ്ടിക്കാണിക്കുന്നു. രാജസ്ഥാനിൽ അധികാരത്തിലിരിക്കുന്ന ബിജെപിയെ താഴെയിറക്കി കോൺഗ്രസ് അധികാരത്തിലേറുമെന്നാണ് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ പ്രവചനം. ബിജെപിക്ക് അനുകൂലമായ തരംഗം സൃഷ്ടിക്കുന്ന ഛത്തീസ്ഗഡിൽ തൂക്ക് മന്ത്രിസഭയായിരിക്കും നിലവിൽ വരുന്നതെന്നും എക്സിറ്റ് പോൾ ഫലം ചൂണ്ടിക്കാണിച്ചിരുന്നു. തെലങ്കാനയിൽ ടിആർഎസ് അധികാരം നിലനിർത്തുമെന്നും മിസോറാമിൽ ബിജെപിയുടെ സഖ്യകക്ഷിയായ മിസോ നാഷണൽ ഫ്രണ്ട് കോൺഗ്രസിനെ താഴെയിറക്കമെന്നുമുള്ളതാണ് എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന.

English summary
Experts are of the opinion that the outcome of the state elections, the results of which will be declared on December 11, is a strong factor that will set the tone for equities this week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X