• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇന്ത്യയിലെ സെലിബ്രിറ്റി കോടീശ്വരന്‍മാര്‍... മലയാളികളില്ലേ!!!

ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ തെക്കേയറ്റത്ത് കിടക്കുന്ന ഒരു കൊച്ചു സംസ്ഥാനമാണ് കേരളം. എന്നാല്‍ പണക്കാരുടെ കാര്യത്തില്‍ നമ്മള്‍ അത്ര പിറകിലൊന്നും അല്ല.

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യന്‍ സെലിബ്രിറ്റികളുടെ കണക്ക് ഫോര്‍ബ്‌സ് മാഗസിന്‍ പുറത്ത് വിട്ടു. എന്നാല്‍ ആ പട്ടികയില്‍ തനി മലയാളികള്‍ ആരെങ്കിലും ഉണ്ടോ...? നമ്മുടെ മമ്മൂക്കയോ, ലാലേട്ടനോ ... ആരെങ്കിലും ഉണ്ടോ?

ഒരു കോടിയും രണ്ട് കോടിയും ഒക്കെ സമ്പാദിച്ചവരും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പക്ഷേ ലാലേട്ടനോ മമ്മൂക്കയോ ഇല്ല. കാരണം എന്തായിരിയ്ക്കും.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

വിവാദങ്ങളില്‍ പെട്ട് ഉഴലുകയാണെങ്കിലും സല്‍മാന്‍ ഖാന്‍ ആണ് കഴിഞ്ഞ വര്‍ഷം ഏറ്റവും സമ്പാദ്യമുണ്ടാക്കിയ ഇന്ത്യന്‍ സെലിബ്രിറ്റി. 244.5 കോടി രൂപയാണ് സമ്പാദിച്ചത്. പണത്തിന്റെ കാര്യത്തിലും പ്രശസ്തിയുടെ കാര്യത്തിലും സല്‍മാന്‍ തന്നെ മുന്നില്‍.

ഷാറൂഖ് ഖാന്‍

ഷാറൂഖ് ഖാന്‍

കിംഗ് ഖാന്‍ ഷാറൂഖ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ വര്‍ഷം ഷാറൂഖിന്റേതായി സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ലെങ്കില്‍ പോലും സമ്പാദ്യം 202.4 കോടി രൂപയാണ്. പണത്തിന്റെ കാര്യത്തില്‍ രണ്ടാമതെത്തിയെങ്കിലും പ്രശസ്തിയുടെ കാര്യത്തില്‍ ഏഴാം സ്ഥാനം മാത്രം.

അമിതാഭ് ബച്ചന്‍

അമിതാഭ് ബച്ചന്‍

ബോളിവുഡിലെ ബിഗ് ബി ഇപ്പോഴും പണം സമ്പാദിക്കുന്നതില്‍ മുമ്പന്‍ തന്നെ. 196.75 കോടി സമ്പാദിച്ചു കഴിഞ്ഞ വര്‍ഷം. പ്രശസ്തിയുടെ കാര്യത്തില്‍ നാലാം സ്ഥാനത്താണ് ബച്ചന്‍.

അക്ഷയ് കുമാര്‍

അക്ഷയ് കുമാര്‍

പണം സമ്പാദിക്കുന്നതില്‍ ബോളിവുഡ് തന്നെയാണ് മുന്നില്‍. 172 കോടി സമ്പാദിച്ച് അക്ഷയ് കുമാര്‍ നാലാം സ്ഥാനത്തെത്തി. പക്ഷേ പ്രശസ്തിയുടെ കാര്യത്തില്‍ 13-ാം സ്ഥാനം മാത്രം.

എംഎസ് ധോണി

എംഎസ് ധോണി

അങ്ങനെ ക്രിക്കറ്റില്‍ നിന്നുള്ള സെലിബ്രിറ്റിയും ആദ്യ അഞ്ച് പേരില്‍ ഇടം നേടി. എംഎസ് ധോണി. സമ്പാദിച്ചത് 141.8 കോടി . പ്രശസ്തിയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ് ധോണി.

രണ്‍ബീര്‍ കപൂര്‍

രണ്‍ബീര്‍ കപൂര്‍

ബോളിവുഡ് യുവനടന്‍ രണ്‍ബീര്‍ കപൂര്‍ കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 93 കോടി രൂപയാണ്. പ്രശസ്തിയുടെ കാര്യത്തില്‍ 26-ാം സ്ഥാനം മാത്രം.

ഹൃത്വിക് റോഷന്‍

ഹൃത്വിക് റോഷന്‍

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക് റോഷന്‍ സമ്പാദിച്ചത് 85 കോടി രൂപയാണ്. പ്രശസ്തിയുടെ കാര്യത്തില്‍ 11-ാം സ്ഥാനത്താണ് ഹൃത്വിക്.

ആമിര്‍ ഖാന്‍

ആമിര്‍ ഖാന്‍

കഴിഞ്ഞ വര്‍ഷം ആമിര്‍ ഖാന്‍ ധൂം ത്രീയില്‍ മാത്രമാണ് അഭിനയിച്ചത്. എങ്കിലും 81 കോടി സമ്പാദിച്ചു. പ്രശസ്തിയുടെ കാര്യത്തിലും ആമിര്‍ എട്ടാം സ്ഥാനത്താണ്.

ദീപിക പദുക്കോണ്‍

ദീപിക പദുക്കോണ്‍

സമ്പാദ്യമുണ്ടാക്കിയവരുടെ പട്ടികയിലെ ആദ്യ സ്ത്രീ സാന്നിധ്യമാണ് ദീപിക പദുക്കോണ്‍. സമ്പാദിച്ചത് 67 കോടി രൂപ. പ്രശസ്തിയുടെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ് ദീപിക.

സെയ്ഫ് അലി ഖാന്‍

സെയ്ഫ് അലി ഖാന്‍

കഴിഞ്ഞ വര്‍ഷം നടന്‍ എന്ന നിലയിലും നിര്‍മാതാവ് എന്ന നിലയിലും ഫ്‌ലോപ്പ് ആയിരുന്നു സെയ്ഫ് അലി ഖാന്‍ എങ്കിലും 62.88 കോടി രൂപ സമ്പാദിച്ചു. പ്രശസ്തിയുടെ കാര്യത്തില്‍ 44-ാം സ്ഥാനം മാത്രം.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍

സച്ചിന്‍ ഇപ്പോള്‍ കളിക്കളത്തിലില്ല. എങ്കിലും അദ്ദേഹം സമ്പാദിയ്ക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 60 കോടി രൂപ സച്ചിന്‍ സമ്പാദിച്ചു. പ്രശസ്തിയുടെ കാര്യത്തില്‍ ഇപ്പോഴും സച്ചിന്‍ 9-ാം സ്ഥാനത്താണ്.

വിരാട് കോലി

വിരാട് കോലി

സച്ചിന് തൊട്ടുപിറകിലാണ് ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുള്ളത്. സമ്പാദ്യം 59 കോടി രൂപ. എന്നാല്‍ പ്രശസ്തിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനമുണ്ട്.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ദീപികയ്ക്ക് പിറേയുള്ള പെണ്‍ സാന്നിധ്യമാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര. 54 കോടിയാണ് സമ്പാദ്യം. പ്രശസ്തിയുടെ കാര്യത്തില്‍ പത്താം സ്ഥാനമുണ്ട്.

മഹേഷ് ബാബു

മഹേഷ് ബാബു

തെന്നിന്ത്യയില്‍ നിന്ന് പട്ടികയില്‍ ഇടം പിടിച്ച പണക്കാരന്‍ ടോളിവുഡിലെ മഹേഷ് ബാബുവാണ്. 51 കോടിയാണ് സമ്പാദ്യം. എന്നാല്‍ പ്രശസ്തിയുടെ കാര്യത്തില്‍ 88-ാം സ്ഥാനം മാത്രം.

എആര്‍ റഹ്മാന്‍

എആര്‍ റഹ്മാന്‍

മലയാളി ബന്ധമുള്ള സെലിബ്രിറ്റി പണക്കാരനാണ് സംഗീതജ്ഞനായ എആര്‍ റഹ്മാന്‍. തമിഴകത്തെ സൂപ്പര്‍ താരങ്ങളെ പോലും റഹ്മാന്‍ സമ്പാദ്യത്തില്‍ മറികടന്നു. 50 കോടിയാണ് കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം. പ്രശസ്തിയില്‍ 15-ാം സ്ഥാനത്താണ് റഹ്മാന്‍.

കരീന കപൂര്‍

കരീന കപൂര്‍

എആര്‍ റഹ്മാന് താഴെയാണ് ബോളിവുഡ് നടിയും സെയ്ഫ് അലി ഖാന്റെ ഭാര്യയും ആയ കരീനയുടെ സ്ഥാനം. സമ്പാദ്യം 49.5 കോടി രൂപ.

മുരുഗദോസ്

മുരുഗദോസ്

തമിഴകത്തെ താരരാജാക്കന്‍മാരേക്കാളും കഴിഞ്ഞ വര്‍ഷം പണം ഉണ്ടാക്കിയത് എആര്‍ മുരുഗദോസ് ആണ്. തുപ്പാക്കിയുടേയും കത്തിയുടേയും വിജയമാണ് മുരുഗദോസിന് മികച്ച സമ്പത്ത് സൃഷ്ടിച്ചത്. കഴിഞ്ഞ വര്‍ഷത്തെ സമ്പാദ്യം 44 കോടി രൂപ.

അജയ് ദേവ്ഗണ്‍

അജയ് ദേവ്ഗണ്‍

കഴിഞ്ഞ വര്‍ഷത്തെ ബോളിവുഡിലെ വമ്പന്‍ ഹിറ്റുകളില്‍ ഒന്നായിരുന്നു സിങ്കം റിട്ടേണ്‍സ്. എങ്കിലും ദേവ്ഗണിന് 44 കോടിയേ സമ്പാദിക്കാന്‍ പറ്റിയുള്ളൂ.

അജിത്ത്

അജിത്ത്

തമിഴകത്ത് കഴിഞ്ഞ വര്‍ഷം ഏറ്റവും അധികം പണം സമ്പാദിച്ചത് തല അജിത്ത് ആണ്. 40 കോടി രൂപ. ആരംഭവും വീരവും വന്‍ ഹിറ്റുകളായിരുന്നു.

കത്രീന കൈഫ്

കത്രീന കൈഫ്

ഇരുപതാം സ്ഥാനത്താണ് കത്രീന കൈഫിന്റെ സ്ഥാനം സമ്പാദ്യം 39 കോടി രൂപ.

രജനീകാന്ത്

രജനീകാന്ത്

സ്റ്റൈല്‍ മന്നന്‍ രജനീകാന്തും ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 37 കോടി സമ്പാദിച്ച രജനി 21-ാം സ്ഥാനത്താണ്. പ്രശസ്തിയുടെ കാര്യത്തില്‍ 89-ാം സ്ഥാനത്തും.

വിജയ്

വിജയ്

ഇളയ ദളപതി വിജയ് കഴിഞ്ഞ വര്‍ഷം സമ്പാദിച്ചത് 33 കോടി രൂപയാണ്. പട്ടികയില്‍ 23-ാം റാങ്ക്.

ധനുഷ്

ധനുഷ്

11.6 കോടി രൂപ സമ്പാദിച്ച് ധനുഷും പട്ടികയില്‍ ഇടം നേടി. 53-ാം സ്ഥാനത്താണ് ധനുഷ്.

English summary
Here is the list of 20 richest Indian Celebrity in 2015 according to Forbes. This list is based on the money earned by these celebrities in 2014.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X