കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും ഞെട്ടിക്കാന്‍ അംബാനി! വരുന്നൂ ജിയോ ജിഗാ ഫൈബര്‍... സെക്കന്റില്‍ 1 ജിബി; കുതിക്കുംനെറ്റ്!!!

  • By Desk
Google Oneindia Malayalam News

മുംബൈ: ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സേവനത്തില്‍ വിപ്ലവം സൃഷ്ടിച്ചത് ജിയോയുടെ ആവിര്‍ഭാവം ആയിരുന്നു. ഇന്റര്‍നെറ്റിനെ ഇത്രയേറെ ജനകീയമാക്കിയതും അംബാനിയുടെ സ്വന്തം ജിയോ തന്നെ. പക്ഷേ, അത് മേഖലയിലെ മറ്റ് കമ്പനികളുടെ വലിയ പ്രതിസന്ധിയില്‍ ആക്കി എന്നത് വേറെ കാര്യം.

ഇപ്പോഴിതാ പുതിയ പ്രഖ്യാപനവുമായി വീണ്ടും മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത അതിവേഗ ഇന്റര്‍നെറ്റുമായാണ് ജിയോ വരുന്നത്. ജിയോ ജിഗാ ഫൈബര്‍! ബ്രോഡ് ബാന്‍ഡ് രംഗത്തേക്കാണ് ജിയോയുടെ പുത്തന്‍ പ്രവേശനം.

ഫിക്‌സഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് മേഖലയെ കൂടി കൈപ്പിടിയില്‍ ഒതുക്കുക എന്നതാണ് ജിയോയുടെ ലക്ഷ്യം. ഓഗസ്റ്റ് 15 ന് ആണ് ജിയോ ഗിജാ ഫൈബര്‍ നിലവില്‍ വരുന്നത്. ഇത് കൂടാതെ മറ്റ് ചില ഓഫറുകളും പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

 ജിയോ ജിഗാ ഫൈബര്‍

ജിയോ ജിഗാ ഫൈബര്‍

ബ്രോഡ് ബാന്‍ഡ് മേഖലയിലേക്ക് ആണ് ജിയോയുടെ പുതിയ കാല്‍വപ്പ്. കമ്പനിയുടെ 41-ാം വാര്‍ഷിക പൊതുയോഗത്തില്‍ ആയിരുന്നു മുകേഷ് അംബാനി ഇത് പ്രഖ്യാപിച്ചത്. ബ്രോഡ് ബാന്‍ഡ് മേഖലയില്‍ പുതിയ ചരിത്രം കുറിക്കുന്നതാണ് പ്രഖ്യാപനം.

ഒരു സെക്കന്‍ഡില്‍ 1 ജിബി

ഒരു സെക്കന്‍ഡില്‍ 1 ജിബി

ഒരു സെക്കന്‍ഡില്‍ 1 ജിബി വേഗതയില്‍ ഉള്ള ഇന്റര്‍നെറ്റ് സേവനം ആണ് ജിയോ ജിഗാ ഫൈബര്‍ വഴി ലഭ്യമാക്കുക. ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ് ബാന്‍ഡ് ആയിരിക്കും ഇത്. അപ് ലോഡിങ് സ്പീഡ് സെക്കന്‍ഡില്‍ 100 എംബി ആയിരിക്കും.

വീടുകളിലേക്ക്

വീടുകളിലേക്ക്

വീടുകളും സ്ഥാപനങ്ങളും വ്യവസായ സ്ഥാപനങ്ങളും ലക്ഷ്യം വച്ചാണ് ജിയോയുടെ നീക്കം. നിലവിലുള്ള ബ്രോഡ് ബാന്‍ഡ് സേവനങ്ങളെ കവച്ചുവയ്ക്കുന്നതാണ് ജിയോ ജിഗാ ഫൈബര്‍. സാധാരണ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കപ്പുറത്തേക്കാണ് ജിയോ നല്‍കുന്ന സേവനങ്ങള്‍

ടിവിയും കൈയ്യടക്കും

ടിവിയും കൈയ്യടക്കും

അള്‍ട്രാ എച്ച്ഡി ക്വാളിറ്റിയുള്ള ടെലിവിഷന്‍ സേവനവും ഇതുവഴി ലഭ്യമാക്കും. ജിയോ ടിവി സെറ്റ് ടോപ് ബോക്‌സ് വഴി സ്മാര്‍ട്ട് ടിവി സേവനങ്ങളും ഇതോടൊപ്പം ലഭ്യമാക്കുന്നുണ്ട്. നിലവില്‍ മൊബൈലില്‍ ലഭ്യമാകുന്ന ജിയോ ടിവി, ജിയോ സിനിമ തുടങ്ങിയ സേവനങ്ഹളും ടിവിയില്‍ ലഭ്യമാക്കാന്‍ സാധിക്കും.

വീട്ടില്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സ്

വീട്ടില്‍ തന്നെ വീഡിയോ കോണ്‍ഫറന്‍സ്

ജിയോ ടിവി കോളിങ് സംവിധാനം കൂടി സെറ്റ് ടോപ് ബോക്‌സ് വഴി ലഭിക്കും. ഇതോടെ വീട്ടിലെ ടിവി ഉപയോഗിച്ച് തന്നെ വീഡിയോ കോണ്‍ഫറന്‍സിങ് സേവനവും ലഭ്യമാക്കും. ഒരുപക്ഷേ, ഇത്തരത്തില്‍ ഒരു സേവനം ഇന്ത്യയില്‍ തന്നെ ആദ്യമായിട്ടാരിക്കും ലഭ്യമാകുന്നത്.

ജിയോ ഫോണ്‍ 2

ജിയോ ഫോണ്‍ 2

വാര്‍ഷിക പൊതുയോഗത്തില്‍ ജിയോ ഫോണ്‍ 2 വും അവതരിപ്പിച്ചിട്ടുണ്ട്. പുതിയ സേവനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ജിയോ ഫോണ്‍ 2 പുറത്തിറക്കിയിരിക്കുന്നത്. ജിയോ ഫോണുകള്‍ക്കും ഇപ്പോള്‍ വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്. 2999 രൂപ മുതലാണ് ജിയോ ഫോണ്‍ 2 വിന്‍റെ വില.

വോയ്‌സ് ഓവര്‍ വൈഫൈ

വോയ്‌സ് ഓവര്‍ വൈഫൈ

പുതിയതായി പ്രഖ്യാപിച്ചവയില്‍ പ്രധാനപ്പെട്ട മറ്റൊന്നാണ് വോയ്‌സ് ഓവര്‍ വൈഫൈ. റേഞ്ച് പ്രശ്‌നം കാരണം വോയ്‌സ് ഓവര്‍ കോളുകള്‍ കട്ട് ആകുന്നത് പരിഹരിക്കുന്നതാണ് ഈ സംവിധാനം. ഫ്രീ വൈഫൈ ഉപയോഗിച്ചാണ് ഈ സാങ്കേതിക പ്രശ്‌നത്തെ മറികടക്കുന്നത്.

English summary
Reliance Industries put its rivals on notice on Thursday as it unveiled 'Jio GigaFiber', the much-awaited fibre-to-the-home (FTTH) broadband service.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X