കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തൂറ്റ് മിനിയില്‍ വന്‍ കവര്‍ച്ച... ബെംഗളൂരുവില്‍ കവര്‍ന്നത് 90 ലക്ഷത്തിന്റെ സ്വര്‍ണം

ബെംഗളൂരു കെങ്കേരി ഔട്ടര്‍ റിങ് ശാഖയിലാണ് കവര്‍ച്ച നടന്നത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കേരളത്തില്‍ നിന്നുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ അന്യ സംസ്ഥാനങ്ങളില്‍ വന്‍ കവര്‍ച്ചകള്‍ നടക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ മുത്തൂറ്റ് മിനി ഫിനാന്‍സില്‍ ആണ് കവര്‍ച്ച നടന്നത്.

ബെംഗളൂരു കെങ്കേരി ഔട്ടര്‍ റിങ് ശാഖയിലാണ് കവര്‍ച്ച നടന്നത്. 90 ലക്ഷം രൂപയുടെ ആഭരണങ്ങളാണ് മോഷ്ടാക്കള്‍ തട്ടിയെടുത്തത്. ശാഖാ മാനേജരെ തട്ടിക്കൊണ്ടുപോയി വിവരങ്ങള്‍ ശേഖരിച്ചതിന് ശേഷമായിരുന്നു മോഷണം നടത്തിയത്.

Muthoot Mini

കഴിഞ്ഞ മാസം മണപ്പുറം ഫിനാന്‍സിന്റെ നാഗ്പൂര്‍ ശാഖയില്‍ നടന്ന മോഷണത്തില്‍ ഒമ്പത് കോടി രൂപയുടെ സ്വര്‍ണമാണ് മോശണം പോയതിന്. അതിന് മുമ്പ് മണപ്പുറത്തിന്റെ തന്നെ മറ്റൊരു ശാഖയില്‍ നിന്ന് മൂന്ന് കോടി രൂപയുടെ സ്വര്‍ണവും മോഷണം പോയിരുന്നു.

ബെംഗളൂരുവിലെ മുത്തൂറ്റ് മിനിയില്‍ നടന്നത് കൃത്യമായി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തിലുള്ള മോഷണം ആണെന്നാണ് വിവരം. വൈകുന്നേരം ഓഫീസില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മാനേജര്‍ നാഗേന്ദ്രപ്പയെ ആദ്യം തട്ടിക്കൊണ്ടുപോവുകയായിരുന്നു.

പോലീസുകാരാണെന്ന് പറഞ്ഞാണത്രെ നാഗേന്ദ്രപ്പയെ മോഷണ സംഘം കാറില്‍ കയറ്റിയത്. തുടര്‍ന്ന് ഓഫീസിലെ എല്ലാ സുരക്ഷാ സംവിധാനങ്ങളേയും കുറിച്ച് അന്വേഷിച്ചു. അതിന് ശേഷം പുലര്‍ച്ചെയോടെയാണ് സംഘം മുത്തൂറ്റ് മിനി ഓഫീസില്‍ എത്തുന്നത്.

മോഷണത്തിനെത്തിയപ്പോള്‍ നാഗേന്ദ്രപ്പയെ കൂടി കൂടെ കൂട്ടിയിരുന്നു. മോഷണത്തിന് ശേഷം നാഗേന്ദ്രപ്പയെ റോഡില്‍ ഇറക്കിവിട്ട് സംഘം കടന്നു എന്നാണ് വിവരം. പരാതിയെ തുടര്‍ന്ന് പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു. മോഷ്ടാക്കളെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

English summary
Robbery at Muthoot Mini Finance in Bengaluru.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X