കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെറും ഇരുപത്തഞ്ച് ലക്ഷത്തിന്റെ ഡിന്നര്‍സെറ്റുമായി ഒരു യാത്ര പോയാലോ?

Google Oneindia Malayalam News

ദുബായ്: വില കേട്ട് കണ്ണു തള്ളേണ്ട ഡിന്നര്‍സെറ്റിന് വില ഇരുപത്തഞ്ച് ലക്ഷമാണ്. കേട്ടവര്‍ പറഞ്ഞു ഓ അത് സ്വര്‍ണ്ണത്തില്‍ തീര്‍ത്തതാണെന്ന് എന്നാല്‍ ഇത്തരക്കാര്‍ക്ക് തെറ്റി. സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍, ചൈനാ ക്ലേ, ലിനന്‍, തടി എന്നിവയില്‍ തീര്‍ത്തതാണ് ഈ മനോഹര ഡിന്നര്‍ സെറ്റ്. ആഡംബര വാഹന നിര്‍മാതാക്കളായ റോള്‍സ് റോയിസാണ് ഇതു പുറത്തിറക്കിയിരിക്കുന്നത്.

യാത്രക്കിടയില്‍ ഭക്ഷണം കഴിക്കാനുള്ള റോള്‍സ് റോയിസിന്റെ പിക്‌നിക് ഹാന്‍പറാണ് ഈ മുന്തിയ ഇനം. സ്‌റ്റെയിന്‍ലെസ് സ്റ്റീലില്‍ തീര്‍ത്ത എട്ട് സ്പൂണുകള്‍, നാലു ഫോര്‍ക്കുകള്‍, ബ്രെഡ് മുറിക്കാനുപയോഗിക്കുന്ന വലിയ കത്തിയടക്കം ഏഴ് കത്തികള്‍, ക്രിസ്റ്റല്‍ ഗ്ലാസില്‍ തീര്‍ത്ത നാല് വൈന്‍ ഗ്ലാസുകള്‍, മുന്തിയ ചൈനാ ക്ലേയില്‍ ഉണ്ടാക്കിയ നാല് വലിയ പാത്രങ്ങളും നാല് ചെറിയ പാത്രങ്ങളും, സ്റ്റീലില്‍ തീര്‍ത്ത ആറ് മൂടിയുള്ള പാത്രങ്ങളും, വെളുത്ത ലിനന്‍ തുണി കൊണ്ടുണ്ടാക്കിയ റോള്‍സ് റോയിസിന്റെ ലോഗോ പതിപ്പിച്ച നാല് നാപ്കിനുകള്‍, വിനാഗരിയും,എണ്ണയും സൂക്ഷിക്കാനുള്ള ചില്ല് കുപ്പികളും കുരുമുളകും, കല്ലുപ്പും ഇടിച്ചുപയോഗിക്കാനുള്ള ചെറിയ രണ്ട് കുപ്പികളും, പിന്നെ പച്ചക്കറികളും മറ്റും അരിയാനുള്ള തടിയിലുള്ള ഒരു കട്ടിംഗ് പ്ലേറ്റും. ഇത്രയും അടങ്ങിയ പിക്‌നിക് ഡിന്നര്‍സെറ്റിന് ദുബായില്‍ നാല്‍പതിനായിരം അമേിക്കന്‍ ഡോളറാണ് വില വിനിമയ നിരക്ക് നോക്കിയാല്‍ ഏതാണ്ട് ഇരുപത്തിയഞ്ച് ലക്ഷത്തി അന്‍പത്തയ്യാരത്തിലധികം രൂപ.

dinnerset

റോള്‍സ് റോയിസിന്റെ എല്ലാ മോഡലുകളില്‍ ഈ പിക്‌നിക്ക് ഹാന്‍പര്‍ ഭദ്രമായി സൂക്ഷിക്കാനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട്. രണ്ടടി നീളവും വീതിയുമുള്ള തടിയിലും സ്റ്റീലിലും തീര്‍ത്ത പെട്ടിക്കുള്ളിലാണ് കാല്‍ കോടി വിലയുള്ള ഈ ഡിന്നര്‍സെറ്റ് അടുക്കിയിരിക്കുന്നത്. ഇനി റോള്‍സ് റോയിസ് റോഡില്‍ കാണുമ്പോള്‍ ഓര്‍ക്കുക ഇവര്‍ ഭക്ഷണം കഴിക്കുന്ന പാത്രത്തിനും ഇത്തരത്തിലുള്ള ഒരു മോഡി കൂടിയുണ്ടെന്ന്.

English summary
Rolls Royce launched new dinnerset at a worth of 25lakhs
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X