നിത അംബാനിയും അസിം പ്രേംജിയും പിന്നില്‍; റോഷ്‌നി നാടാര്‍ ഒറ്റയടിക്ക് ലോക കോടീശ്വര പട്ടികയില്‍
ന്യൂഡല്‍ഹി: ഇന്ത്യയിലെ ശതകോടീശ്വരന്‍മാരുടെ പട്ടികയില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു പേര് എഴുതിചേര്‍ക്കപ്പെട്ടിരിക്കുന്നു. മുകേഷ് അംബാനിക്കും ഗൗതം അദാനിക്കും തൊട്ടുതാഴെ. റോഷ്‌നി നാടാര്‍. വ്യവസായ ലോകത്തെ പൊടുന്നനെയുള്ള മാറ്റം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും അറിയേണ്ടത് ആരാ പുത്തന്‍ പണക്കാരി എന്നാണ്.
നേരത്തെ വ്യവസായ ലോകത്ത് തിളങ്ങി നിന്നതോ എല്ലാവര്‍ക്കും സുപരിചതമായതോ ആയ പേരല്ല റോഷ്‌നിയുടേത്. എന്നാല്‍ പൊടുന്നനെയാണ് എല്ലാം മാറിമറിഞ്ഞത്. ഇന്ന് ഇന്ത്യയിലെ മൂന്നാം നമ്പര്‍ പണക്കാരിയാണ് ഇവര്‍. മാത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ധനികയും. എന്താണ് റോഷ്‌നി നാടാറിന്റെ ജീവിതത്തില്‍ സംഭവിച്ചത് എന്നറിയാന്‍ താല്‍പ്പര്യമില്ലേ. പറയാം...

ഇന്ത്യയിലെ മൂന്നാമത്തെ ഐടി സര്‍വീസ് കമ്പനിയാണ് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. ഇതിന്റെ ഉടമയും സ്ഥാപകനുമാണ് ശിവ നാടാര്‍. അംബാനിക്കും അദാനിക്കും ശേഷം രാജ്യത്തെ മൂന്നാമത്തെ സമ്പന്നന്‍. ഇദ്ദേഹം കഴിഞ്ഞാഴ്ച തന്റെ സ്വത്ത് മകളായ റോഷ്‌നി നാടാര്‍ക്ക് സമ്മാനമായി നല്‍കി. ഇതോടെയാണ് സമ്പന്നരുടെ പട്ടികയില്‍ ചലനമുണ്ടായത്.
ഇന്ന് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയാണ് റോഷ്‌നി നാടാര്‍. എച്ച്‌സിഎല്‍ ടെകിന്റെ 47 ശതമാനം ഓഹരിയാണ് പിതാവ് റോഷ്‌നിക്ക് സമ്മാനിച്ചത്. നേരത്തെ റോയ്‌നിക്ക് കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ടായിരുന്നു എന്നത് വേറെ കാര്യം. എല്ലാം കൂടി ചേര്‍ന്നപ്പോള്‍ ശരിക്കും ലോട്ടറിയായി. രാജ്യത്തെ സമ്പന്നരുടെ പട്ടികയില്‍ മൂന്നാമത്തെ വ്യക്തിയായി റോഷ്‌നി മാറി.
നിലവില്‍ റോഷ്‌നിക്ക് എച്ച്‌സിഎല്‍ കമ്പനിയില്‍ 57 ശതമാനം ഓഹരിയുണ്ട്. നേരത്തെ സമ്പന്നരുടെ പട്ടകയില്‍ പേരുകേട്ട നിത അംബാനി, ഇഷ അംബാനി, അസിം പ്രേംജി, നാരായണ മൂര്‍ത്തി എന്നിവരെയെല്ലാം ഒറ്റയടിക്ക് പിന്നിലാക്കി റോഷ്‌നി നാടാര്‍. 8800 കോടി ഡോളര്‍ ആസ്തിയുള്ള മുകേഷ് അംബാനിയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍...
6800 കോടി ഡോളര്‍ ആസ്തിയുള്ള ഗൗതം അദാനി രണ്ടാംസ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള റോഷ്‌നി നാടാര്‍ക്ക് 3500 കോടി ഡോളര്‍ ആസ്തിയാണുള്ളത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സമ്പത്തുള്ള സ്ത്രീ എന്ന പദവിയും ഇനി റോഷ്‌നിക്കാണ്. ലോകത്തെ അഞ്ചാമത്തെ സമ്പന്ന വനിതയും റോഷ്‌നി തന്നെ.
വര്‍മ സുന്ദരി ഇന്‍വെസ്റ്റ്‌മെന്റ്, എച്ച്‌സിഎല്‍ എന്നീ കമ്പനികളുടെ ഓഹരികള്‍ മകള്‍ റോഷ്‌നി നാടാര്‍ മല്‍ഹോത്രയുടെ പേരിലേക്ക് ശിവ നാടാര്‍ മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. മാര്‍ച്ച് ആറിനാണ് ഇതുസംബന്ധിച്ച രേഖകള്‍ ശരിയായത്. നിലവില്‍ റോഷ്‌നിക്ക് 57 ശതമാനം ഓഹരിയും ശിവ നാടാര്‍ക്ക് നാല് ശതമാനം ഓഹരിയുമാണ് കമ്പനിയിലുള്ളത്.












Click it and Unblock the Notifications