കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിലെത്തിയത് 167 കോടി: എല്‍പിജി സബ്സിഡി എത്തിയതിന് പിന്നില്‍ അട്ടിമറി!!

Google Oneindia Malayalam News

മുംബൈ: എയര്‍ടെല്‍ ഉപയോക്താക്കളുടെ അനുമതിയില്ലാതെ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചത് കോടികള്‍. 31. 21 ലക്ഷം എയര്‍ടെല്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലായി 167 കോടി രൂപയാണ് എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. ഉപയോക്താക്കളെ അറിയിക്കുകയോ അനുമതി നല്‍കുകയോ ചെയ്യാതെയാണ് പണം നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. എയര്‍ടെല്ലും എയര്‍ടെല്ലും പേയ് മെന്‍റ് ബാങ്കും ആധാര്‍ വിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കാണിച്ച് കെവൈസി ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിയതിന് പിന്നാലെയാണ് കണക്കുകള്‍ പുറത്തുവരുന്നത്.

<strong><br>രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍</strong>
രാശിയറിഞ്ഞാല്‍ ലൈംഗിക ജീവിതത്തെക്കുറിച്ചറിയാം: ഈ രാശിക്കാര്‍ അമിത വികാരം പ്രകടിപ്പിക്കുന്നവര്‍

<strong>നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..</strong>നിങ്ങളുടെ എല്‍പിജി സബ്സിഡി എവിടെ പോകുന്നു!! പണിതരുന്നത് ആധാറോ സര്‍ക്കാരോ?? ഉത്തരമിതാ..

തങ്ങളുടെ അനുമതിയില്ലാതെ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്നും പണം നിക്ഷേപിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് യുഐഡിഎഐയ്ക്ക് ലഭിച്ച പരാതി. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് കെവൈസി ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് നടപടി സ്വീകരിച്ചിട്ടുള്ളത്. യുഐഡിഎഐ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്.

 എല്‍പിജി കമ്പനികള്‍ കുടുങ്ങി!!

എല്‍പിജി കമ്പനികള്‍ കുടുങ്ങി!!

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍റെ 40 കോടി, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍റെ 39 കോടി, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍റെ 88 കോടി രൂപ എന്നിങ്ങനെയാണ് എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. എല്‍പി‍ജി സബ്സ്ഡി ഇത്തരത്തില്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പോകുന്നുണ്ടെന്ന് കണ്ടെത്തിയതോടെ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് എല്‍പിജി സബ്സിഡി നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്നാണ് ഇതേക്കുറിച്ച് പ്രതികരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാണിച്ചത്. ഇതിന് പുറമേ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെട്ട 167 കോടി രൂപ സാധാരണ അക്കൗണ്ടുകളിലേയ്ക്ക് തിരിച്ചെത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ആധാര്‍ ചട്ടം ലംഘിച്ചു!!!

ആധാര്‍ ചട്ടം ലംഘിച്ചു!!!


എയര്‍ടെല്‍ ഉപയോക്താക്കളുടെ എല്‍പിജി സബ്സിഡി എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തുന്നതായുള്ള വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് എയര്‍ടെല്‍ യുഐഡിഎഐയുടെ ചട്ടങ്ങള്‍ ലംഘിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചിട്ടുള്ളത്. അനധികൃതമായാണ് എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് പണം നിക്ഷേപിക്കപ്പെട്ടതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ചിരിന്നു. തങ്ങളുടെ അനുമതിയില്ലാതെ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചുവെന്നും പണം നിക്ഷേപിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാണിച്ചാണ് യുഐഡിഎഐയ്ക്ക് ലഭിച്ച പരാതി. ഇതില്‍ നടത്തിയ അന്വേഷണത്തിലാണ് നടപടി സ്വീകരിച്ചിട്ടുള്ളത്.

 എല്‍പിജി കമ്പനികള്‍ക്കെതിരെ ഉപയോക്താക്കള്‍

എല്‍പിജി കമ്പനികള്‍ക്കെതിരെ ഉപയോക്താക്കള്‍


എല്‍പിജി ഉപയോക്താക്കള്‍ നല്‍കിയിട്ടുള്ള അക്കൗണ്ടിലേയ്ക്ക് സബ്സിഡി തുക നിക്ഷേപിക്കാതെ ഒടുവില്‍ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന നീക്കം ഏകപക്ഷീയമാണെന്നും ജനങ്ങളില്‍ നിന്ന് ആരോപണമുയര്‍ന്നിരുന്നു. ആധാര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്നതിനുള്ള ചുമതല നാഷണല്‍ പേയ്മെന്‍റ് കോര്‍പ്പറേഷനാണുള്ളത്. ബാങ്ക് അക്കൗണ്ടിലേയ്ക്ക് കൃത്യമായി എല്‍പിജി സബ്സിഡി എത്തുന്നില്ലെന്ന് പരാതിയുയര്‍ന്നത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഇതോടെ പ്രശ്നം ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ പെട്രോളിയം മന്ത്രാലയം ആധാര്‍ അതോറിറ്റിയുമായി കൂടിയാലോചിച്ച് നടത്തുമെന്നാണ് എല്‍പിജി കമ്പനികള്‍ നല്‍കുന്ന ഉറപ്പ്.

 പരാതി നേരത്തെയും!!

പരാതി നേരത്തെയും!!

എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിലാണ് ഇത്തരത്തില്‍ പിഴവ് സംഭവിച്ചിട്ടുള്ളതെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. എയര്‍ടെല്‍ ഉപയോക്താക്കളായ എല്‍പിജി ഉപയോക്താക്കള്‍ക്ക് സബ്സിഡിയിനത്തില്‍ ലഭിക്കേണ്ട 47 കോടിയോളം രൂപയാണ് ഇത്തരത്തില്‍ എയര്‍ടെല്ലിന്‍റെ പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് നിക്ഷേപിക്കപ്പെട്ടിട്ടുള്ളത്. മൊബൈല്‍ നമ്പര്‍ തന്നെ അക്കൗണ്ട് നമ്പറാകുന്ന പേയ്മെന്‍റ് ബാങ്കുകളുടെ സംവിധാനമാണ് സാങ്കേതിക പ്രശ്നങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. ഇതിനിടെ തങ്ങളുടെ അറിവോ അനുമതിയോ ഇല്ലാതെയാണ് സബ്സിഡി നിക്ഷേപിക്കുന്നതെന്നും ഉപയോക്താക്കളില്‍ നിന്ന് പരാതിയുയര്‍ന്നിട്ടുള്ളത്.

 എല്‍പിജി സബ്സിഡി എവിടെ പോകുന്നു!!

എല്‍പിജി സബ്സിഡി എവിടെ പോകുന്നു!!

ഏറ്റവും ഒടുവില്‍ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലേയ്ക്കാണ് എല്‍പിജിയുടെ സബ്സിഡി തുകയെത്തുന്നത്. ആധാറും ബാങ്ക്അക്കൗണ്ടും ബന്ധിപ്പിക്കുന്നത് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് പിന്നാലെ ബാങ്കുകളും ഇക്കാര്യം കാണിച്ച് ഉപയോക്താക്കള്‍ക്ക് ഇമെയിലുകളും എസ്എംഎസുകളും അയയ്ക്കാന്‍ തുടങ്ങിയതോടെ പല ബാങ്കുകളിലായി ഒന്നിലധികം അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതാണ് എല്‍പിജി ഉപയോക്താക്കള്‍ക്ക് തിരിച്ചടിയായിട്ടുള്ളത്. സ്ഥിരമായി ഉപയോഗിക്കാറില്ലാത്ത അക്കൗണ്ടുകളില്‍ ഇത്തരത്തില്‍ സബ്സിഡി ലഭിക്കുന്നത് പലരും അറിയാതെ പോകുന്നതാണ് അടുത്തകാലത്തായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംഭവം. എന്നാല്‍ ഇത് ഒരു 'സാങ്കേതിക തകരാര്‍' മാത്രമാണ് എന്നാണ് എല്‍പിജി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.

 കെവൈസി ലൈസന്‍സ് റദ്ദാക്കി!

കെവൈസി ലൈസന്‍സ് റദ്ദാക്കി!


എയര്‍ടെല്ലിന്‍റെയും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെയും കെവൈസി ലൈസന്‍സ് റദ്ദാക്കി. ആധാര്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് യുഐ‍ഡിഎഐയുടെ നീക്കം. ഇതോടെ താല്‍ക്കാലികമായി എയര്‍ടെല്ലിന്‍റെ സിം കാര്‍ഡ് വേരിഫിക്കേഷനും പേയ്മെന്‍റ് ബാങ്ക് ഉപയോക്താക്കളുടെ ഇ- കെവൈസി വേരിഫിക്കേഷനും തടസ്സപ്പെട്ടിട്ടുണ്ട്. ഉപയോക്താക്കളുടെ അനുമതിയില്ലാതെ മൊബൈല്‍ വേരിഫിക്കേഷന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് പേയ്മെന്‍റ് ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നുണ്ടെന്ന ആരോപണങ്ങളെത്തുടര്‍ന്നാണ് യുഐഡിഎഐയുടെ നീക്കം.

 ഇടക്കാല ഉത്തരവ്

ഇടക്കാല ഉത്തരവ്


യുഐഡിഎഐ പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് എയര്‍ടെല്ലിന്‍റെയും എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കിന്‍റെയും കെവൈസി ലൈസന്‍സ് റദ്ദാക്കിയിട്ടുള്ളത്. ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുമെന്നും യുഐഡിഎഐ വ്യക്തമാക്കിയിട്ടുണ്ട്. എല്‍പിജി സബ്സിഡി ലഭിക്കുന്നതിനായി പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്നുവെന്ന എയര്‍ടെല്ലിനെതിരെയുള്ള ആരോപണത്തോട് യുഐഡിഎഐ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.

 ഇ വേരിഫിക്കേഷന്‍ നടക്കില്ല!!

ഇ വേരിഫിക്കേഷന്‍ നടക്കില്ല!!

യുണീക് ഐഡന്‍റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ലൈസന്‍സ് റദ്ദാക്കിയതോടെ ആധാറും മൊബൈലും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള എയര്‍ടെല്ലിന്‍രെ ഇലക്ട്രോണിക് വേരിഫിക്കേഷന്‍ ഇടക്കാലത്തേയ്ക്ക് തടസ്സപ്പെടും. കെവൈസി വിവരങ്ങള്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഇലക്ട്രോണിക് വേരിഫിക്കേഷന്‍ നടത്തുന്നതിനുള്ള നടപടികളാണ് തടസ്സപ്പെടുന്നത്. ഈ കാലയളവില്‍ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാനും കഴിയില്ല.

 കമ്പനിയില്‍ നിന്ന് സ്ഥിരീകരണം

കമ്പനിയില്‍ നിന്ന് സ്ഥിരീകരണം


എയര്‍ടെല്ലിന്‍റെയും പേയ്മെന്‍റ് ബാങ്കിന്‍റെയും ലൈസന്‍സ് റദ്ദാക്കിയതായി എയര്‍ടെല്‍ വക്താവ് സ്ഥിരീകരിച്ചുവെന്ന് കമ്പനിയെ ഉദ്ധരിച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെവൈസി വേരിഫിക്കേഷന്‍ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കിക്കൊണ്ടുള്ള ഇടക്കാല ഉത്തരവ് ലഭിച്ചുവെന്നും യുഐഡിഎഐയ്ക്ക് പ്രവര്‍ത്തനങ്ങള്‍ ബോധ്യപ്പെടുന്നതുവരെ ചുരുങ്ങിയ കാലയളവിലേയ്ക്ക് വേരിഫിക്കേഷന്‍ തടസ്സപ്പെട്ടുവെന്നും എയര്‍ടെല്‍ വക്താവ് പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പദ്ധതി നടപ്പിലെ വീഴ്ചകള്‍ പരിഹരിച്ച് ഉടന്‍ സര്‍വീസ് ആരംഭിക്കുമെന്നും ഉപയോക്താക്കള്‍ നേരിടുന്ന താല്‍ക്കാലിക തടസ്സത്തില്‍ ഖേദിക്കുന്നുവെന്നും വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

 കോടികള്‍ അക്കൗണ്ടില്‍ ‌‌‌‌

കോടികള്‍ അക്കൗണ്ടില്‍ ‌‌‌‌


എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കില്‍ അക്കൗണ്ട് ആരംഭിക്കാത്ത നിരവധി പേരുടെ എയര്‍ പേയ്മെന്‍റ് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പരാതി ലഭിച്ചതാണ് നടപടിയ്ക്ക് വഴിവെച്ചിട്ടുള്ളത്. 23 ലക്ഷം എയര്‍ടെല്‍ ഉപയോക്താക്കളുടെ അക്കൗണ്ടുകളിലായി 47 കോടി രൂപ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടെന്നാണ് യുഐഡിഎഐയ്ക്ക് ലഭിച്ച പരാതി. എന്നാല്‍ തങ്ങളുടെ അനുമതിയോ അറിവോ ഇല്ലാതെയാണ് ഇത് സംഭവിച്ചതെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. ഇവരില്‍ പലരുടേയും എല്‍പി‍ജി സബ്സിഡിയും ഇപ്രകാരം പേയ്മെന്‍റ് ബാങ്ക് അക്കൗണ്ടുകളിലേയ്ക്കാണ് എത്തിയിട്ടുള്ളത്.

 ഓഡിറ്റിന് ഉത്തരവ്!!

ഓഡിറ്റിന് ഉത്തരവ്!!

എയര്‍ടെല്ലോ എയര്‍ടെല്‍ പേയ്മെന്‍റ് ബാങ്കോ ആധാര്‍ ആക്ടിന് വിരുദ്ധമായി ഏതെങ്കിലും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പ്രൈസ്വാട്ടര്‍ഹൗസ്കൂപ്പേഴ്സിനോട് ഓഡിറ്റ് നടത്താന്‍ യുഐഡിഎഐ ഉത്തരവിട്ടിട്ടുണ്ട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരിക്കും എയര്‍ടെല്ലിനെതിരെ സ്വീകരിക്കേണ്ട അനന്തര നടപടികളെക്കുറിച്ച് യുഎഡിഎഐ ധാരണയിലെത്തുക.

മൊബൈല്‍ നമ്പര്‍ വിനയായി

മൊബൈല്‍ നമ്പര്‍ വിനയായി

എയര്‍ടെല്ലിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് എടിഎം/ ഡെബിറ്റ് കാര്‍ഡുകള്‍ നല്‍കില്ല, എന്നാല്‍ എയര്‍ടെല്‍ റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍ വഴി പണം പിന്‍വലിക്കാനുള്ള സൗകര്യമാണ് പകരം ഏര്‍പ്പെടുത്തുക. ഓരോ സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടുകളിന്മേലും ഒരു ലക്ഷം വരെയുള്ള സൗജന്യ വ്യക്തിഗത ആക്‌സിഡന്റ് കവറേജും എയര്‍ടെല്‍ പേയ്‌മെന്റ് നല്‍കും. ഉപയോക്താക്കള്‍ക്ക് മൊബൈല്‍ നമ്പര്‍ തന്നെയാണ് അക്കൗണ്ട് നമ്പറായിരിക്കുക എന്നതാണ് എയര്‍ടെല്ലിന്റെ പേയ്‌മെന്റ് ബാങ്കിന്റെ പ്രത്യേകത. പൂര്‍ണ്ണമായി ഡിജിറ്റലിലേക്ക് മാറുന്ന എയര്‍ടെല്ലിന്റെ ഇടപാടുകളും പേപ്പര്‍ ഉപയോഗം പൂര്‍ണ്ണമായി ഒഴിവാക്കിക്കൊണ്ടുള്ളതായിരിക്കും. ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഇകെവൈസി സംവിധാനത്തോടെയായിരിക്കും അക്കൗണ്ട് ആരംഭിക്കാന്‍ സാധിക്കുക.

English summary
As much as Rs 167 crore was deposited by 31.21 lakh customers in their Airtel Payments Bank accounts which were activated without their "informed consent", leading to suspension of Aadhaar-linked KYC verification of Bharti Airtel and Airtel Payments Bank.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X