Get Updates
Get notified of breaking news, exclusive insights, and must-see stories!

ആരെങ്കിലും തരുന്ന പണം കൊണ്ടുപോയി ബാങ്കില്‍ ഇടല്ലേ, പണി പാളും... നോട്ട് നിരോധനം നേരിടാന്‍ 10 വഴികള്‍!

കെട്ടുകണക്കിന് നോട്ടും കൊണ്ട് നിങ്ങളെയും തേടി ഏതെങ്കിലും കള്ളപ്പണക്കാരന്‍ വന്നേക്കാം. ഈ പണം ഒന്ന് ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കൂ എന്നായിരിക്കും ആവശ്യം. ഒരു ലക്ഷത്തിന് ആയിരങ്ങള്‍ പ്രതിഫലവും തന്നേക്കാം. പണിയെടുക്കാതെ കിട്ടുന്ന പണമല്ലേ എന്ന് കരുതി ഇതില്‍ തലയിടാതിരുന്നാല്‍ നിങ്ങള്‍ക്ക് തന്നെ നല്ലത്. ആദായനികുതി വകുപ്പ് നിങ്ങളുടെ പിന്നാലെയുണ്ട് എന്നത് തന്നെ കാരണം.

Read Also: 500ഉം 1000ഉം പോകുന്നെങ്കില്‍ പോകട്ടെ... ഇപ്പോള്‍ നിങ്ങളുടെ കള്ളപ്പണം എങ്ങനെ വെളുപ്പിക്കാം? ഇതാ 10 മാര്‍ഗങ്ങള്‍!

500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതോടെ കള്ളപ്പണക്കാര്‍ മാത്രമല്ല സാധാരണ ജനങ്ങളും ബുദ്ധിമുട്ടുന്നുണ്ട് എന്നതാണ് സത്യം. കയ്യിലുളള വലിയ നോട്ടുകളെല്ലാം ഉപയോഗ ശൂന്യമായിക്കഴിഞ്ഞു. ബാങ്കുകളിലും എ ടി എമ്മുകളിലും പിന്‍വലിക്കാവുന്ന തുകയ്ക്ക് നിബന്ധനയുണ്ട്. എങ്ങനെയാണ് ഈ നോട്ട് നിരോധനത്തെ ചെറുക്കുക. കാണൂ അതിനുള്ള പത്ത് പ്രായോഗിക വഴികള്‍.

ഇത് മാത്രം ചെയ്യാതിരിക്കുക

ഇത് മാത്രം ചെയ്യാതിരിക്കുക

നോട്ട് നിരോധനത്തെ ചെറുക്കാന്‍ എന്തൊക്കെ ചെയ്യണം എന്ന് പറയാം. അതിന് മുമ്പായി ചെയ്യാതിരിക്കാനുള്ള ഒരു കാര്യം പറയാം. നിങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിക്കാമോ എന്ന ആവശ്യവുമായി വരുന്നവരോട് യെസ് പറയരുത്. ഈ പണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാനുള്ള ബാധ്യത നിങ്ങള്‍ക്ക് മാത്രമായിരിക്കും എന്നത് തന്നെ കാരണം.

പണം കളയണ്ട, നികുതി അടക്കാം

പണം കളയണ്ട, നികുതി അടക്കാം

കയ്യിലുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുന്നതാണ് ഉത്തമം. സ്ഥലം വിറ്റതോ സ്വര്‍ണം വിറ്റതോ ആയ തുകയാണ് ബാങ്കില്‍ ഇടുന്നതെങ്കില്‍ ഉറവിടം കാണിക്കാനും എളുപ്പമാണ്. അരലക്ഷം രൂപയില്‍ അധികം നിക്ഷേപിക്കാന്‍ പാന്‍നമ്പര്‍ നിര്‍ബന്ധമാണ് എന്നറിയാമല്ലോ.

ബാങ്കില്‍ ഇടാവുന്നതാണ്

ബാങ്കില്‍ ഇടാവുന്നതാണ്

500, 1,000 രൂപ നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപിക്കുന്നതിന് ഒരു പരിധിയും ഇല്ല. പണം എടുക്കുന്ന സമയത്ത് സോഴ്‌സ് കാണിച്ചാല്‍ മതിയാകും. ഇല്ലെങ്കില്‍ പിഴ കിട്ടും. കയ്യിലുള്ള വലിയ നോട്ടുകള്‍ പാനിക് ആകാതെ ബാങ്കില്‍ നിക്ഷേപിക്കുക.

വിപണിയുടെ കാര്യത്തില്‍ പേടിവേണ്ട

വിപണിയുടെ കാര്യത്തില്‍ പേടിവേണ്ട

നോട്ട് നിരോധനത്തിന് പിന്നാലെ ഓഹരിവിപണി തകര്‍ന്നു എന്ന വാര്‍ത്ത കേട്ട് ഭയപ്പാട് വേണ്ട. വിപണി തിരിച്ചുകയറും. ഓഹരികളില്‍ നിക്ഷേപിച്ചിട്ടുള്ളവര്‍ ആധി കയറി നഷ്ടത്തില്‍ വിറ്റൊഴിയേണ്ട സാഹചര്യമില്ല.

നെറ്റ്ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക

നെറ്റ്ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുക

ചെക്കുകള്‍, നെറ്റ് ബാങ്കിംഗ് എന്നിവ പ്രോത്സാഹിപ്പിക്കപ്പെടേണ്ട സമയാണ് ഇത്. പേപ്പര്‍ കറന്‍സിയെ ആശ്രയിക്കാതെ തന്നെ ബാങ്ക് വായ്പയും ചിട്ടിയും മറ്റും അടക്കാനുള്ള സൗകര്യങ്ങള്‍ ഇന്ന് നിലവില്‍ ഉണ്ട്.

പേപ്പര്‍ കറന്‍സി ഒഴിവാക്കാം

പേപ്പര്‍ കറന്‍സി ഒഴിവാക്കാം

എവിടെയൊക്കെയാണ് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ പറ്റുക എന്ന് നോക്കിവെക്കുക. സാധനങ്ങള്‍ വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലും മറ്റും കാര്‍ഡ് സൈ്വപ്പ് ചെയ്യുന്നത് ശീലമാക്കുക.

ചില്ലറയാണ് താരം

ചില്ലറയാണ് താരം

ചെറിയ നോട്ടുകള്‍ക്ക് ആവശ്യക്കാര്‍ കൂടും. ആവശ്യത്തിനുള്ള പണം കയ്യില്‍ എപ്പോഴും കരുതുന്നത് നല്ലതാണ്. ആവശ്യത്തിന് മാത്രം ചെലവഴിക്കുക. അവധിക്കാല യാത്രകള്‍, ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം തല്‍ക്കാലത്തേക്ക് മാറ്റിവെക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+