കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൂന്ന് വര്‍ഷം കൊണ്ട് 30 കോടി അക്കൗണ്ടുകള്‍ നിക്ഷേപിച്ചത് കോടികള്‍: ജന്‍ധന്‍ യോജനയെക്കുറിച്ച് മോദി

35ാമത് മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി ജന്‍ധന്‍ യോജന അക്കൗണ്ടുകളില്‍ 65,000 കോടി രൂപ നിക്ഷേപിച്ചുവെന്ന് പ്രധാനമന്ത്രി. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 30 കോടി ജന്‍ ധന്‍ അക്കൗണ്ടുകളിലായി 65,000 കോടി രൂപ നിക്ഷേപിച്ചുവെന്നാണ് മോദി വ്യക്തമാക്കിയത്. ആഗസ്റ്റ് 28ന് 35ാമത് മന്‍കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ജന്‍ ധന്‍ പദ്ധതിയുമായി രാജ്യത്തെ 30 കോടി ജനങ്ങളെ ഇതിനകം ബന്ധിപ്പിച്ചു കളിഞ്ഞുവെന്നും ഇത് പലരാജ്യങ്ങളുടേയും ജനസംഖ്യയേക്കാള്‍ വരുമെന്നും മോദി ചൂണ്ടിക്കാണിച്ചു. ജന്‍ ധന്‍ യോജന പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തിലാണ് പ്രധാനമന്ത്രി പദ്ധതിയുടെ നേട്ടങ്ങള്‍ എടുത്തുപറയുന്നത്.

narendra-modi

പാവപ്പെട്ട ജനങ്ങള്‍ മുഖ്യധാരയുടെ ഭാഗമായി മാറുമ്പോള്‍ അവര്‍ക്ക് സുരക്ഷിതരാണെന്ന തോന്നലുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജന്‍ ധന്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച പണം ഭാവിയിലേയ്ക്ക് ജനങ്ങള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്നും പാവപ്പെട്ടര്‍ ഇന്‍ഷുറന്‍സ് പദ്ധതികളായ പ്രധാന്‍ മന്ത്രി ജീവന്‍ ജ്യോതി യോജന, പ്രധാനമന്ത്രി സുരക്ഷാ ഭീമാ യോജന തുടങ്ങിയ പദ്ധതികളുടെ ഭാഗമാകണമെന്നും ആവശ്യപ്പെട്ടു. ഇതിനെല്ലാം പുറമേ യുവാക്കള്‍ക്ക് സ്വയം തൊഴിലിനായി ആരംഭിച്ചിട്ടുള്ള മുദ്ര യോജനയുടെ ആനുകൂല്യം ലക്ഷക്കണക്കിന് യുവാക്കള്‍ക്ക് ലഭിക്കുന്നുണ്ടെന്നും മോദി ചൂണ്ടിക്കാണിച്ചു.

രാജ്യത്തെ എല്ലാ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കുന്നതിനായി 2014 ആഗസ്റ്റിലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത പദ്ധതിയില്‍ ആദ്യദിനം തന്നെ ഒന്നരക്കോടി പേര്‍ അക്കൗണ്ട് തുറന്നിരുന്നു. പദ്ധതിയില്‍ അംഗങ്ങളാകുന്ന പാവപ്പെട്ടവര്‍ക്കെല്ലാം ഒരു ലക്ഷം രൂപയുടെ അപകട ഇന്‍ഷൂറന്‍സും 30000 രൂപയുടെ ലൈഫ് ഇന്‍ഷുറന്‍സും ലഭിക്കും.

English summary
At least 30 crore new families have got Jan Dhan accounts in which almost Rs 65,000 crore have been deposited, Prime Minister Narendra Modi said today, on the eve of third anniversary of the scheme aimed at financial inclusion.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X