രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു... റിസര്‍വ്വ് ബാങ്ക് നപടികള്‍ ഫലം കണ്ടില്ല? ഡോളറിനെതിരെ 74
മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ കടന്നു. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ ഒന്നും ഫലവത്തായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനയും ഇതിന് കാരണം ആണ്. എണ്ണ വിപണി ഡോളറിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം.

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയുള്ള നീക്കം ആയിരുന്നു ഇത്. 6.5 ശതമാനം ആണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഇത് 0.25 ശതമാനം ഉയര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്തരം ഒരു നടപടിക്ക് റിസര്‍വ്വ് ബാങ്ക് മുതിര്‍ന്നില്ല.
കഴിഞ്ഞ ജൂലായ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിന്റെ തോത് ഓഗസ്റ്റില്‍ കുറഞ്ഞു എന്നതാണ് പ്രതീക്ഷ നല്കുന്ന ഒന്ന്. ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പ തോത് 3.69 ശതമാനം മാത്രം ആയിരുന്നു. ജൂലായില്‍ ഇത് 4.17 ശതമാനം വരെ എത്തിയിരുന്നു.
-
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
''ടേബിളിലിരുന്ന പാത്രം മമ്മൂക്ക എന്റെ നേരേ നീട്ടി, വിറയാർന്ന കൈകളാൽ അത് വാങ്ങി, അത് അപൂർവ്വ സുന്ദര നിമിഷം'' -
'മൊണാലിസയെ 35 കഷണങ്ങളാക്കും'; വിവാഹത്തിൽ വിദ്വേഷ പ്രസ്താവനയുമായി സാധ്വി പ്രാചി -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
അമേരിക്കക്ക് കനത്ത തിരിച്ചടി; ഇറാഖിൽ യുഎസ് ടാങ്കർ വിമാനം തകർന്ന് വീണു -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
എൽദോസ് കുന്നപ്പിള്ളി കൊച്ചിയിലേക്കോ? നേമത്ത് ശബരിനാഥന്, മണ്ഡലം പിടിക്കാൻ മത്സരിപ്പിക്കണമെന്ന് മൂന്ന് എംപിമാർ












Click it and Unblock the Notifications