കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നടിഞ്ഞു... റിസര്‍വ്വ് ബാങ്ക് നപടികള്‍ ഫലം കണ്ടില്ല? ഡോളറിനെതിരെ 74

Google Oneindia Malayalam News

മുംബൈ: ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ രൂപയുടെ മൂല്യം 74 രൂപ കടന്നു. രൂപയുടെ മൂല്യം സംരക്ഷിക്കുന്നതിനായി റിസര്‍വ്വ് ബാങ്ക് കൈക്കൊണ്ട നടപടികള്‍ ഒന്നും ഫലവത്തായില്ലെന്ന് സൂചിപ്പിക്കുന്നതാണ് ഇത്.

രൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നുരൂപ വീണ്ടും തകര്‍ന്നടിഞ്ഞു; 73 കടന്നു, ഗള്‍ഫ് കറന്‍സികള്‍ 20ന് മുകളില്‍!! നിക്ഷേപകര്‍ രാജ്യംവിടുന്നു

കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയുടെ മൂല്യം ഇടിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടാകുന്ന വര്‍ദ്ധനയും ഇതിന് കാരണം ആണ്. എണ്ണ വിപണി ഡോളറിനെ ആശ്രയിച്ചിരിക്കുന്നതിനാല്‍ ആളുകള്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം.

Rupee Vs Dollar

രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു റിസര്‍വ്വ് ബാങ്ക് വായ്പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെയുള്ള നീക്കം ആയിരുന്നു ഇത്. 6.5 ശതമാനം ആണ് ഇപ്പോഴത്തെ റിപ്പോ നിരക്ക്. ഇത് 0.25 ശതമാനം ഉയര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും അത്തരം ഒരു നടപടിക്ക് റിസര്‍വ്വ് ബാങ്ക് മുതിര്‍ന്നില്ല.

രൂപയുടെ തകർച്ച ഇന്ത്യയ്ക്ക് നഷ്ടമല്ല; സമ്പദ് വ്യവസ്ഥ മുന്നോട്ട് തന്നെരൂപയുടെ തകർച്ച ഇന്ത്യയ്ക്ക് നഷ്ടമല്ല; സമ്പദ് വ്യവസ്ഥ മുന്നോട്ട് തന്നെ

കഴിഞ്ഞ ജൂലായ് മാസത്തെ അപേക്ഷിച്ച് പണപ്പെരുപ്പത്തിന്റെ തോത് ഓഗസ്റ്റില്‍ കുറഞ്ഞു എന്നതാണ് പ്രതീക്ഷ നല്‍കുന്ന ഒന്ന്. ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനയുണ്ടായിട്ടും ഓഗസ്റ്റിലെ പണപ്പെരുപ്പ തോത് 3.69 ശതമാനം മാത്രം ആയിരുന്നു. ജൂലായില്‍ ഇത് 4.17 ശതമാനം വരെ എത്തിയിരുന്നു.

English summary
Rupee again declined, Reserve Bank keeps rates unchanged
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X