കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രൂപയുടെ മൂല്യം ഇടിഞ്ഞിടിഞ്ഞിടിഞ്ഞ്.... എവിടെയെത്തി?

Google Oneindia Malayalam News

മുംബൈ: നരേന്ദ്ര മോദി അധികാരത്തിലെത്തിയാല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഉയരും എന്നായിരുന്നു കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലത്ത് ഉയര്‍ന്ന് കേട്ടിരുന്ന പ്രചാരണം. എന്നാല്‍ മോദി പ്രധാനമന്ത്രിയായപ്പോള്‍ രൂപയുടെ സ്ഥിതി പഴയതിനേക്കാള്‍ കഷ്ടത്തിലായോ എന്നാണ് സംശയം.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ രൂപയുടെ മൂല്യത്തില്‍ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇപ്പോള്‍ സംഭവിച്ചിരിയ്ക്കുന്നത്. ഒരു അമേരിക്കന്‍ ഡോളറിന് 65 രൂപ! വിദേശത്ത് നിന്ന് ഇന്ത്യയിലേയ്ക്ക് പണമയക്കുന്നവര്‍ക്ക് സന്തോഷിയ്ക്കാം.

Rupee

എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് രൂപയുടെ സ്ഥിതി ഇതിലും ദയനീയമായിരുന്നു. അന്ന് ഒരു ഡോളറിന് 69 രൂപ വരെ മൂല്യം താഴ്ന്നിരുന്നു.

സത്യത്തില്‍ ചൈനയാണ് ഇപ്പോള്‍ ഇന്ത്യന്‍ രൂപയ്ക്ക് പണി തന്നത്. അവര്‍ അവരുടെ കറന്‍സിയായ യുവാന്റെ മൂല്യം കുത്തനെ കുറച്ചു. ഇതോടെ അന്താരാഷ്ട്ര വിപണിയില്‍ ഡോളര്‍ കുറച്ചുകൂടി ശക്തി നേടി. ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞു.

ഒരാഴ്ചയ്ക്കുള്ളില്‍ യുവാന്റെ മൂല്യം നാല് ശതമാനത്തോളം ആണ് ഇടിഞ്ഞത്. ഇത് ചൈനയുടെ സമ്പദ് വ്യവസ്ഥയെ തന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. എങ്കിലും ഇന്ത്യന്‍ രൂപയേക്കാള്‍ മെച്ചമാണ് യുവാന്റെ സ്ഥിതി. ഡോളറിന് 6.6 ആണ് യുവാന്റെ വിനിമയ നിരക്ക്.

English summary
The rupee slid to its weakest in two years as Asian currencies were dragged down by China's central bank pushing the yuan down even further overnight after its surprise devaluation on Tuesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X