കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ തകർന്നടിയുമ്പോള്‍ പ്രവാസികൾക്ക് ചാകര; രൂപയുടെ മൂല്യം ഇടിഞ്ഞ് നിലംപരിശായി... ഇനി എന്തുണ്ട്?

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
രൂപയുടെ മൂല്യം ഇടിഞ്ഞ് നിലംപരിശായി!! | Oneindia Malayalam

മുംബൈ: തുടര്‍ച്ചയായ മൂന്നാം ദിവസവും രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഇടിവായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ രേഖപ്പെടുത്തിയത്. എന്നാല്‍ ഇപ്പോഴത് പുതിയ റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്.

ഡോളറിനെതിരെ രൂപയുടെ മൂല്യം 71 ആയി കുറഞ്ഞു. ഒരു അമേരിക്കന്‍ ഡോളര്‍ കിട്ടണമെങ്കില്‍ 71 രൂപ കൊടുക്കണം എന്നതാണ് സ്ഥിതി. ഈ നിലയില്‍ നിന്ന് പെട്ടെന്നുള്ള ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പും സാധ്യമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജ്യം കടുത്ത പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത് എങ്കിലും പ്രവാസികളെ സംബന്ധിച്ച് ഇതു ശുഭവാര്‍ത്തയാണ്. പ്രവാസികള്‍ക്ക് അയക്കുന്ന പണത്തിന്റെ മൂല്യത്തിലും വലിയ വ്യത്യാസം ആണ് ഉണ്ടാകുന്നത്.

രൂപ ഇടിഞ്ഞു

രൂപ ഇടിഞ്ഞു

മൂന്ന് ദിവസം കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ വീഴ്ചയിലാണ് ഇന്ത്യന്‍ രൂപ ഇപ്പോഴുള്ളത്. നേരത്തെ തന്നെ ഡോളറുമായുള്ള വിനിമയ നിരക്ക് എഴുപത് പിന്നിട്ടിരുന്നു. ഇപ്പോഴത് 71 രൂപയായിരിക്കുകയാണ്.

നഷ്ടത്തില്‍ തന്നെ

നഷ്ടത്തില്‍ തന്നെ

കഴിഞ്ഞ രണ്ട് ദിവസവും നഷ്ടത്തി ആയിരുന്നു വിപണിയുടെ തുടക്കം. ചെറിയ രീതിയില്‍ മുന്നേറ്റം ഇടയ്ക്കിടെ കാണിച്ചിരുന്നെങ്കിലും രൂപയുടെ മൂല്യം പിന്നേയും താഴേക്ക് പോവുകയായിരുന്നു. വെള്ളിയാഴ്ചയും കനത്ത നഷ്ടത്തില്‍ ആയിരുന്നു തുടക്കം.

ഡോളര്‍ വാങ്ങിക്കൂട്ടുന്നു

ഡോളര്‍ വാങ്ങിക്കൂട്ടുന്നു

ഡോളര്‍ വലിയ തോതില്‍ സംഭരിക്കപ്പെടുന്നതാണ് ഇപ്പോഴത്തെ രൂപയുടെ മൂല്യം ഇടിവിനുള്ള പ്രധാന കാരണം. ക്രൂഡ് ഓയില്‍ വിപണിയുടെ നിലനില്‍പ് തന്നെ ഡോളറിന്റെ അടിസ്ഥാനത്തില്‍ ആണ്. എണ്ണക്കമ്പനികള്‍ വലിയതോതില്‍ ആണ് ഡോളര്‍ വാങ്ങിക്കൂട്ടുന്നത്. കൂടാേെതാ പൊതുമേഖല ബാങ്കുകളും ഡോളര്‍ സംഭരിക്കുകയാണ്.

റിസര്‍വ്വ് ബാങ്ക് ഇടപെടല്‍

റിസര്‍വ്വ് ബാങ്ക് ഇടപെടല്‍

രൂപയുടെ മൂല്യം ഇടിയുന്നത് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ്വ് ബാങ്കും ശ്രമം തുടങ്ങിയിട്ടുണ്ട്. ഡോളര്‍ വില്‍പനയില്‍ ഇപ്പോള്‍ തന്നെ നിയന്ത്രണം ഏര്‍പ്പെടുത്തി. ചെറിയ മൂല്യത്തിനുള്ള ഡോളറുകള്‍ മാത്രം വില്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.

എണ്ണവിപണി കൊടുത്ത പണി

എണ്ണവിപണി കൊടുത്ത പണി

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടുന്നതാണ് ഡോളറിന്റെ മൂല്യം കൂടുന്നതിന് കാരണം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ക്രൂഡ് ഓയില്‍ വിലയില്‍ വലിയ വര്‍ദ്ധനയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ വിലക്ക് മൂലം ഇറാനില്‍ നിന്നുള്ള എണ്ണ വിപണിയില്‍ എത്താത്തതാണ് ഇപ്പോഴത്തെ വിലവര്‍ദ്ധനയ്ക്ക് കാരണം.

പ്രവാസികള്‍ക്ക് ചാകര

പ്രവാസികള്‍ക്ക് ചാകര

എന്തായാലും രൂപയുടെ മൂല്യം ഇടിയുന്നത് പ്രവാസികളെ സംബന്ധിച്ച് വലിയ നേട്ടം ആണ്. വിദേശനാണ്യം ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ വിനിമയ നിരക്കില്‍ വലിയ വ്യത്യാസം ആണ് ഉണ്ടാവുക. പ്രവാസികള്‍ ഈ സാഹചര്യം മുതലാക്കുന്നും ഉണ്ട്.

ലോണെടുത്തും പണമയക്കും

ലോണെടുത്തും പണമയക്കും

ഗള്‍ഫ് രാജ്യങ്ങളിലെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് എന്നും റിപ്പോര്‍ട്ടുകളുണ്ട്. പലരും ലോണെടുത്തും നാട്ടിലേക്ക് വലിയതോതില്‍ പൈസ അയക്കുന്നുണ്ട്. മിക്ക ഗള്‍ഫ് രാജ്യങ്ങളിലും പലിശരഹിത വായ്പയാണ് ലഭിക്കുന്നത് എന്നതും ഇത്തരത്തില്‍ പണം അയക്കാനുള്ള കാരണങ്ങളില്‍ ഒന്നാണ്.

കയറ്റുമതിക്കാര്‍ക്കും ഐടിക്കാര്‍ക്കും

കയറ്റുമതിക്കാര്‍ക്കും ഐടിക്കാര്‍ക്കും

രൂപയുടെ മൂല്യം ഇടിയുന്നത് വഴി ലാഭം ഉണ്ടാക്കുന്ന മറ്റൊരു കൂട്ടരാണ് കയറ്റുമതി രംഗത്തുള്ളവര്‍. അവര്‍ക്കും ഈ സമയത്ത് വലിയ ലാഭം ഉണ്ടാക്കാന്‍ പറ്റും. അമേരിക്കയില്‍ നിന്നുള്ള ഔട്‌സോഴ്‌സിങ്ങിനെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഐടി കമ്പനികളെ സംബന്ധിച്ചും രൂപയുടെ മൂല്യം ഇടിയുന്നത് നല്ലതാണ്.

ഇന്ത്യ തകരുന്നു

ഇന്ത്യ തകരുന്നു

എന്നാല്‍ ഒരു രാജ്യം എന്ന നിലയില്‍ ഇന്ത്യയുടെ സമ്പദ് ഘടനയെ തന്നെ തകര്‍ക്കുന്നതാണ് ഇത്. അവശ്യ സാധനങ്ങളുടെ ഇറക്കുമതിയെ വലിയ തോതില്‍ തന്നെ ഇത് ബാധിക്കും. ഇന്ധന വിലയും വര്‍ദ്ധിക്കും. ഇന്ധന വിലവര്‍ദ്ധന രാജ്യവ്യാപകമായി വിലക്കയറ്റത്തിനും വഴിവയ്ക്കും.

ഏഷ്യന്‍ രാജ്യങ്ങളില്‍

ഏഷ്യന്‍ രാജ്യങ്ങളില്‍

ഈ വര്‍ഷം ഏറ്റവും അധികം മൂല്യം ഇടിഞ്ഞ ഏഷ്യന്‍ കറന്‍സിയും രൂപ തന്നെയാണ്. 9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ചൈനയും വലിയ പ്രതിസന്ധി നേരിടുന്നുണ്ട്. അവിടേയും വിപണിയില്‍ വലിയ നഷ്ടം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

English summary
Rupee hits record low of 71 per dollar, RBI sells dollars in small amounts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X