കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂപ്പുകുത്തി രൂപയുടെ മൂല്യം... വീണ്ടും താഴോട്ട്; ഡോളറിനെതിരെ 70.82, ചരിത്രത്തിലാദ്യം

  • By Desk
Google Oneindia Malayalam News

മുംബൈ: രൂപയുടെ മൂല്യം തുടര്‍ച്ചയായി രണ്ടാം ദിവസവും ഇടിഞ്ഞു. ഡോളറിനെതിരെ ഇപ്പോള്‍ രൂപയുടെ മൂല്യം 70.82 ആണ്. അതായത് ഒരു ഡോളര്‍ ലഭിക്കണമെങ്കില്‍ 70.82 രൂപ നല്‍കണം എന്നര്‍ത്ഥം.

ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മൂല്യം ഇടിവായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്. ഓഗസ്റ്റ് 29 ബുധനാഴ്ച രൂപയുടെ മൂല്യം 70.65 ആയി ഇടിഞ്ഞിരുന്നു. അതിന് ശേഷം അത് 70.59 ലേക്കും 70.57 ലേക്കും ഉയര്‍ന്നു. എന്നാല്‍ പിന്നീട് ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കില്‍ എത്തുകയായിരുന്നു.

Rupee Dollar

ഈ വര്‍ഷം ഏറ്റവും അധികം മൂല്യം ഇടിഞ്ഞ ഏഷ്യന്‍ കറന്‍സിയും രൂപ തന്നെയാണ്. 9 ശതമാനം ഇടിവാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴത്തെ സംഭവങ്ങള്‍ക്ക് കാരണം എണ്ണ ഇറക്കുമതിക്കാരുടെ സൃഷ്ടിയാണ് എന്ന വാദവും ഉയരുന്നുണ്ട്. മാസാവസാനം എണ്ണഇറക്കുമതിയുമായി ബന്ധപ്പെട്ട് ഡോളറിന് ഡിമാന്റ് വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാനുള്ള കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഏറ്റവും ഒടുവില്‍ ഓഗസ്റ്റ് 30 ന് ഉച്ചയ്ക്ക് 2 മണിക്ക് രൂമയുടെ മൂല്യം 70.78 ആയിരുന്നു. ഇനിയും മൂല്യം ഇടിയാന്‍ സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
The Indian rupee today weakened to new all-time lows against the US dollar, tracking losses from Asian currency market.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X