മെറ്റല്‍ ചട്ടക്കൂടുള്ള സാംസങ് ഗ്യാലക്സി ആല്‍ഫ വിപണിയിലേക്ക്
സിയോള്‍: ഇതാദ്യമായി പ്ലാസ്റ്റിക് കൂടില്‍ നിന്നുംമാറി മെറ്റല്‍ ചട്ടക്കൂടുമായി പുറത്തിറങ്ങുന്ന സാംസങ് ഗ്യാലക്സി ആല്‍ഫ വിപണിയിലേക്ക്. സപ്തംബറില്‍ ലോകമെങ്ങുമുള്ള 150 രാജ്യങ്ങളില്‍ ഫോണ്‍ ലഭ്യമാകുമെന്ന് സാംസങ് അധികൃതര്‍ അറിയിച്ചു. ഗ്യാലക്സി സീരീസിലെത്തുന്ന ഏറ്റവും കനം കുറഞ്ഞ ഫോണും മെറ്റല്‍ ഫ്രെമുമാണ് മൊബൈലിന്റെ പ്രധാന സവിശേഷത എന്നു പറയാം.
4.7 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേയുള്ള(720x1280) ഗ്യാലക്സി ആല്‍ഫയ്ക്ക് 6.7 മില്ലീ മീറ്ററാണ് കനം, ഭാരം 115 ഗ്രാമും. 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്. ആന്‍ഡ്രോയിഡ് 4.4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 1.8 ജിഎച്ച്സെഡ് ക്വാഡ് കോര്‍ പ്രൊസസര്‍, 2 ജി ബി റാം, 32 ജി ബി ഇന്റേണല്‍ റാം, 1860 എംഎഎച്ച് ബാറ്ററിയുമുണ്ട്.

ഫിംഗര്‍ പ്രിന്റ് സ്കാനര്‍, എസ് ഹെല്‍ത്ത് ആപ്ലിക്കേഷന്‍, ഹാര്‍ട്ട് റേറ്റ് സെന്‍സര്‍, അള്‍ട്രാ പവര്‍ സേവിങ് മോഡ്, പ്രൈവറ്റ് മോഡ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്. അതേസമയം, സാംസങ് ഗ്യാലക്സിയുടെ മറ്റു മോഡലുകളില്‍ നിന്നും വ്യത്യസ്തമായി എക്സ്റ്റേണല്‍ മെമ്മറി സ്ലോട്ട് ആല്‍ഫയ്ക്ക് ഉണ്ടായിരിക്കില്ല. ഏകദേശം 42000 രൂപയ്ക്ക് ഇന്ത്യയില്‍ ലഭ്യമാകുമെന്നു കരുതുന്ന ഫോണ്‍ ബ്ലാക്ക്, സില്‍വര്‍, ഗോള്‍ഡ്, ബ്ലൂ എന്നീ നിറങ്ങളില്‍ ലഭ്യമാകും.
വിപണിയില്‍ ഇടിവു സംഭവിച്ചിട്ടുണ്ടെങ്കിലും ഐഫോണ്‍ 6ന് ഗ്യാലക്സി ആല്‍ഫ കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ചൈനീസ് ഫോണുകളുടെ കുതിപ്പില്‍ സാംസങ് മൊബൈല്‍ ഫോണുകളുടെ വില്‍പ്പനയില്‍ കനത്ത ഇടിവു സംഭവിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആല്‍ഫ വിപണയിലെത്തുന്നത്. പുതിയ മോഡല്‍ ഉപഭോക്താക്കള്‍ കൈയ്യൊഴിയുകയാണെങ്കില്‍ ദക്ഷിണകൊറിയന്‍ കമ്പനിക്ക് കനത്ത തിരിച്ചടിയാകും അത്.
-
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്...












Click it and Unblock the Notifications