കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തുന്ന ഫോണിന് പകരം പുതിയത്, നോട്ട് 7 ബുക്ക് ചെയ്തവരെ തേടി ഭാഗ്യമെത്തി

  • By Sandra
Google Oneindia Malayalam News

ദില്ലി: കമ്പനിയ്ക്ക് നാണക്കേടുണ്ടാക്കിയ സാംസംഗ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട്ഫോണ്‍ മുന്‍കൂര്‍ ആയി ബുക്ക് ചെയ്ത ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് സാംസംഗിന്റെ പുതിയ ഓഫര്‍. ഗാലക്‌സി നോട്ട് 7ന് പകരം മറ്റൊരു സ്മാര്‍ട്ട്ഫോണ്‍ നല്‍കാമെന്നാണ് കമ്പനി മുന്നോട്ടുവയ്ക്കുന്ന ഓഫര്‍. ഗാലക്സി ശ്രേണിയിലെ എസ്7നോ എസ് 7 എഡ്ജോ പകരം നല്‍കാമെന്നും കമ്പനി പറയുന്നു.

ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്തതോടെ ഉപഭോക്താക്കള്‍ക്കുണ്ടായ ആശങ്ക അകറ്റാന്‍ ആകര്‍ഷകമായ ഓഫറുകളും സാംസംഗ് അവതരിപ്പിച്ചിട്ടുണ്ട്. സാംസംഗിന്റെ ഗിയര്‍ വെര്‍ച്ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും വയര്‍ലെസ് ഹെഡ്ഫോണുമാണ് പകരം നല്‍കുന്ന സ്മാര്‍ട്ട്ഫോണിനൊപ്പം സൗജന്യമായി നല്‍കുക. ഒരു വര്‍ഷത്തിനുള്ളില്‍ സ്മാര്‍ട്ട്ഫോണിന് സംഭവിക്കുന്ന തകരാറുകള്‍ക്ക് സൗജന്യ സ്‌ക്രീന്‍ റീപ്ലേസുമെന്റും കമ്പനി വാഗ്ദാനം ചെയ്യുന്നു.

galaxy

ഓഫര്‍ ലഭിക്കാന്‍ ഗ്യാലക്സി നോട്ട് 7 ബുക്ക് ചെയ്ത ഓണ്‍ലൈന്‍ വെബ്ബ്‌സൈറ്റുമായി ബന്ധപ്പെടണമെന്നും കമ്പനി ഓര്‍മ്മിപ്പിക്കുന്നു. എന്നാല്‍ ഓഫര്‍ സ്വീകരിക്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് നോട്ട് 7നായി മുന്‍കൂര്‍ നല്‍കിയ മുഴുവന്‍ പണവും തിരിച്ചു നല്‍കുമെന്നും കമ്പനി അറിയിച്ചു.

നോട്ട് 7 പിന്‍വലിച്ചത് മൂലം ഇന്ത്യന്‍ വിപണിയില്‍ സാംസങ്ങിന് ഉണ്ടായേക്കാവുന്ന തിരിച്ചടി സംബന്ധിച്ച വാര്‍ത്തകള്‍ കമ്പനി ആദ്യമേ തള്ളിക്കളഞ്ഞിരുന്നു. ലോകത്ത് അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന സ്മാര്‍ട്ട്ഫോണ്‍ വിപണിയാണ് ഇന്ത്യയിലേത്. രാജ്യത്തെ സ്മാര്‍ട്ട് ഫോണ്‍ വിപണിയുടെ 25 ശതമാനവും സാംസംഗ് കൈവശപ്പെടുത്തിക്കഴിഞ്ഞതാണ്.

ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ഗ്യാലക്സി നോട്ട് 7 ഉത്പാദനം അവസാനിപ്പിക്കാനും വിപണിയില്‍ നിന്നും പിന്‍വലിക്കാനും സാംസങ് നിര്‍ബന്ധിതരായത്. പിന്‍വലിച്ച ഒരു ബാച്ച് ഫോണുകള്‍ക്ക് പകരം പുതിയ ഫോണുകള്‍ നല്‍കിയെങ്കിലും പരാതികള്‍ അവസാനിക്കാത്തത് കമ്പനിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.

English summary
Samsung offering alternative phone to Indians place order for Samsung Galaxy Note 7.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X