സാംസങ് മൊബൈലിന്റെ പ്രതാപം അസ്തമിക്കുന്നു?
മൂവായിരം രൂപയ്ക്ക് കിറ്റ് കാറ്റ് 4.4 വേര്‍ഷനുമായി റേജ് സ്വിഫ്റ്റ് ആന്‍ഡ്രോയിഡ് ഫോണുകള്‍ വിപണിയിലെത്തിക്കുന്നു. ഇതൊന്ന് മാത്രമല്ല ഇതുപോലെ ചെറിയ വിലയ്ക്ക് കിട്ടുന്ന സ്മാര്‍ട്ട് ഫോണുകള്‍ പലതുമുണ്ട് വിപണിയില്‍. കുഞ്ഞന്‍ ബ്രാന്‍ഡുകള്‍ സാധാരണക്കാരെ വശീകരിക്കുമ്പോള്‍ പെരുവഴിയിലാകുന്നത് വന്‍കിട മൊബൈല്‍ കമ്പനികളാണ്.
ഇവയില്‍ ഏറ്റവും അധികം നഷ്ടം നേരിടുന്ന കമ്പനികളില്‍ ഒന്ന് സാംസങ് ആണ്. 2014 ന്റെ രണ്ടാം പാദവര്‍ഷത്തില്‍ സാംസങ് മൊബൈലിന്റെ ലാഭം 25 ശതമാനം താഴേക്ക് പോയി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സാംസങിന്റെ ഏറ്റവും വലിയ നഷ്ടമാണിത്. അടുത്ത പകുതിയില്‍ പത്ത് ശതമാനം ഉയര്‍ച്ചയാണ് സാംസങ് ലക്ഷ്യം വെക്കുന്നത്. പുതിയ ഡിസൈനും മെറ്റീരിയലുമായി പ്രീമിയം സ്മാര്‍ട്ട് ഫോണുകള്‍ കമ്പനി പുറത്തിറക്കും.

സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്ന ഇടത്തരക്കാരുടെ എണ്ണം ഇപ്പോള്‍ വളരെ കൂടുതലാണ്. മൈക്രോമാക്സും കാര്‍ബണും പോലുള്ള ഇടത്തരം ബ്രാന്‍ഡുകള്‍ സാംസങ് നല്കുന്ന ഫീച്ചറുകള്‍ സാംസങിനെക്കാള്‍ എത്രയോ വിലക്കുറവില്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ബ്രാന്‍ഡ് ലോയല്‍റ്റി നോക്കി ഫോണ്‍ വാങ്ങുന്നവരുടെ എണ്ണമൊക്കെ കണക്കാണ്. ചൈന ബ്രാന്‍ഡുകള്‍ ശക്തമായതോടെ വിലയില്‍ വിട്ടുവീഴ്ച ചെയ്തേ എന്ന സ്ഥിതിയിലാണ് സാംസങും ആപ്പിളുമെല്ലാം.
അന്താരാഷ്ട്ര ഭീമന്മാരായ മോട്ടോറോള രണ്ട് ബഡ്ജറ്റ് ഫോണുകളുമായി ഇന്ത്യന്‍ വിപണിയില്‍ നേട്ടമുണ്ടാക്കിയ മാസങ്ങളാണ് കടന്നുപോയത്. മോട്ടോ ജിക്ക് പുറമെ മോട്ടോറോളയുടെ മോട്ടോ ഇയും വന്‍ ഹിറ്റായി. വെറും ഏഴായിരം രൂപയ്ക്കാണ് മോട്ടോ ഇ വിപണിയിലെത്തിയത്. അതേസമയം ഏപ്രിലില്‍ പുറത്തിറങ്ങിയ ഗാലക്സി എസ് 5 ആണ് സാംസങിന് പ്രതീക്ഷയാകുന്നത്. ഇതിന് മുന്‍പത്തെ മോഡലായ ഗാലക്സി എസ് 4 പത്ത് ലക്ഷമായിരുന്നു വിറ്റുപോയതെങ്കില്‍ എസ് 5 വില്പന ഇതിനോടകം ഒരുകോടി കഴിഞ്ഞു.
-
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന്












Click it and Unblock the Notifications