എയര്‍ടെല്‍ 4ജി പരസ്യങ്ങളിലൂടെ മനം കവര്‍ന്ന ആ സ്മാര്‍ട്ട് ഗേള്‍ ആരാണെന്ന് അറിയാമോ? കാണൂ
അഹമ്മദാബാദ്: നിങ്ങള്‍ സാഷാ ഛെത്രി എന്ന് കേട്ടിട്ടുണ്ടോ? സിനിമ നടിയാണോ എന്ന് ചോദിയ്ക്കരുത്. ഇതൊരു സിനിമ താരമൊന്നും അല്ല പക്ഷേ ഒരു സിനിമ താരത്തിന് പോലും ലഭിയ്ക്കാത്ത സ്വീകാര്യത ലഭിച്ച പെണ്‍കുട്ടി. ഒന്നു കൂടി വ്യക്തമായി പറഞ്ഞാല്‍ എയര്‍ടെല്ലിന്റെ 4ജി പരസ്യത്തിലെ ആ ചുറുചുറുക്കുള്ള പെണ്‍കുട്ടി.
എണ്‍പതുകളില്‍ സര്‍ഫിന്റെ പരസ്യത്തിലൂടെ മിനിസ്‌ക്രീനില്‍ കവിത ചൗധരി നിറഞ്ഞ് നിന്നത് പോലെയാണ് ഇപ്പോള്‍ സാഷ പ്രേക്ഷക മനസില്‍ ഇടം നേടുന്നത്. വളരെ ക്യൂട്ടായ സാഷയുടെ ഹെയര്‍ സ്റ്റൈലും ചിരിയും സ്മാര്‍ട്ട്‌നെസും തന്നെയാണ് എയര്‍ടെല്‍ 4ജി പരസ്യത്തെ വേറിട്ടതാക്കുന്നത്. പരസ്യത്തിന് ലഭിച്ച സ്വീകാര്യതയുടെ 90 ശതമാനവും സാഷയ്ക്ക് ലഭിച്ച സ്വീകാര്യതയാണെന്ന് നിസ്സംശയം പറയാം.

ഡെറാഡൂണ്‍ സ്വദേശിനി
ഡെറാഡൂണ്‍ സ്വദേശിനിയായ സാഷ (24) സംഗീതത്തിലൂടെയാണ് പരസ്യ ലോകത്ത് എത്തുന്നത്. ഗായികയായി ശ്രദ്ധിയ്ക്കപ്പെട്ടെങ്കിലും മോഡലിംഗിന്റെ എബിസിഡി അറിയാത്തയാളാണ് സാഷ. മുംബൈ സെന്റ് സേവ്യേഴ്‌സ് കമ്യൂണിക്കേഷന്‍സില്‍ അഡ്വര്‍ടൈസിംഗ് കോഴ്‌സ് ചെയ്തിരുന്നു

കോപ്പി റൈറ്റര്‍
കോപ്പി റൈറ്റര്‍ ട്രെയിനിയായി കുറച്ച് കാലം ജോലി നോക്കി

പരസ്യത്തിലേയ്ക്ക്
കട്ട് ദി ക്രാപ് പരസ്യ ഏജന്‍സിയാണ ്4ജി പരസ്യങ്ങള്‍ നിര്‍മ്മിച്ചത്. സാഷയുടെ മുഖവും ഹെയര്‍ സ്റ്റൈലും ശബ്ദവുമാണ് അവരെ പരസ്യ ചിത്രനായികയാക്കി മാറ്റിയതെന്ന് കട്ട് ദ ക്രാപ് പരസ്യ ഏജന്‍സി പറയുന്നു

നിങ്ങള്‍ക്കറിയാമോ
സെപ്റ്റംബര്‍ 19നും നവംബര്‍ 20 നും ഇടയില്‍ സാഷ നായികയായ 4ജി പരസ്യങ്ങള്‍ 54,406 തവണ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതായത് 1,708,586 സെക്കന്‍ഡുകള്‍. രണ്ട് മാസത്തിനകം 475 മണിയ്ക്കൂറുകള്‍ അല്ലെങ്കില്‍ ഏകദേശം 20 ദിവസത്തോളം ഈ പെണ്‍കുട്ടി മിനിസ്‌ക്രീനില്‍ നിറഞ്ഞ് നിന്നു

സ്വീകാര്യത
അടുത്തിടെയൊന്നും ഒരു പരസ്യ നായികയ്ക്കും ലഭിയ്ക്കാത്ത സ്വീകാര്യതയാണ് സാഷയ്ക്ക് ലഭിയ്ക്കുന്നത്.

ഇക്കണോമിക് ടൈംസ്
ഇക്കണോമിക് ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ കട്ട് ദി ക്രാപ് പരസ്യ ഏജന്‍സി സ്ഥാപക ഡയറക്ടര്‍ ജഗദീഷ് ആചാര്യയാണ് സാഷയെപ്പറ്റി പറഞ്ഞത്












Click it and Unblock the Notifications