കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

6000കിലോ ഇന്ത്യന്‍ പച്ചമുളക് സൗദി തിരിച്ചയച്ചു

  • By Meera Balan
Google Oneindia Malayalam News

റിയാദ്: അമിതമായ അളവില്‍ കീടനാശിനി കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് അയച്ച ചെയ്ത ആറായിരം കിലോ പച്ചമുളക് സൗദി തിരിച്ചയച്ചു. ഇന്ത്യന്‍ മുളകിന് സൗദി കാര്‍ഷിക മന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പച്ചമുളകിന് പുറമെ രാജ്യത്ത് നിന്ന് കയറ്റി അയച്ച പച്ചക്കറികളും സൗദി അധികൃതര്‍ നിരീക്ഷിയ്ക്കുകയാണ്.

ഇന്ത്യയില്‍ നിന്നും വന്‍തോതില്‍ പച്ചക്കറികളും മുളകും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി. അതിനാല്‍ തന്നെ മുളക് ഉള്‍പ്പടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയ സൗദിയുടെ നടപടി ഇന്ത്യന്‍ കാര്‍ഷിക വിപണിയ്ക്ക് തിരിച്ചടിയാവുകയാണ്.

Green Chilly

നിരോധനം നീക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ എംബസി സൗദി വാണിജ്യ മന്ത്രി ഡോ തൗഫീഖ് അല്‍റബീയയുമായി ചര്‍ച്ചകള്‍ നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. വിദേശ പിപണിയില്‍ ഇന്ത്യന്‍ മുളകിന് നല്ല ഡിമാന്റാണുള്ളത്. ഇന്ത്യയ് വിദേശ നാണ്യം നേടിത്തരുന്നതില്‍ മുന്‍പന്തിയിലാണ് മുളക്. കീടനാശിനിയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മാമ്പഴം യൂറോപ്യന്‍ യൂണിയന്‍ നിരോധിച്ചിരുന്നു.

English summary
Saudi Arabia bans import of Indian chili peppers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X