കീടനാശിനി പ്രയോഗം, ഇന്ത്യന്‍ മുളക് നിരോധിച്ചു
റിയാദ്: മാരകമായ കീടനാശിനിനികളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മുളകിന് സൗദി അറേബ്യയില്‍ നിരോധനം. ഇന്ത്യന്‍ എംബസിയിലെ വാണിജ്യ വകുപ്പിന് ഇത് സംബന്ധിച്ച നോട്ടീസ് സൗദി സര്‍ക്കാര്‍ നല്‍കിയതായി കൊമേഴ്സ് സെക്രട്ടറി സുരീന്ദര്‍ ഭഗത് വ്യക്തമാക്കി. ഇന്ത്യില്‍ നിന്ന് സുദന്ധ ദ്രവ്യങ്ങളും പച്ചക്കറികളും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ
കേരളത്തില്‍ നിന്ന് ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ഏറെ ഇറക്കുമതി ചെയ്യുന്ന ഒരു പ്രമുഖ കറി പൗഡര്‍ ബ്രാന്‍ഡില്‍ കാന്‍സറിന് കാരണായേക്കാവുന്ന രാസസവസ്തു കണ്ടെത്തിയത് 2012ലാണ്.ഗള്‍ഫ് രാജ്യങ്ങളിലെ വീട്ടമ്മമാരെ ഏറെ ആശങ്കയിലാക്കിയരുന്നു ഈ കണ്ടെത്തല്‍. മുളക് പൊടി ഉള്പ്പെടയുള്ളവയിലും കറി പൗഡറിലുമൊക്കെ സുഡാന്4 എന്ന മാരക രാസവസ്തു കലര്‍ത്തിയിരുന്നു. സ്പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തി കൃത്രിമം കണ്ടെത്തിയത്.

വിദേശ വിപണിയില്‍ ഇന്ത്യന്‍ മുളകിന് നല്ല ഡിമാന്റാണ് ഉള്ളത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന മുളകില്‍ മാരക കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയതായാണ് സൗദി അധികൃതര്‍ പറയുന്നത്. മുമ്പ് കീടങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ മാമ്പഴം യൂറോപ്യന്‍ യൂണിയന് നിരോധിച്ചിരുന്നു.
ഇന്ത്യയ്ക്ക് വിദേശ നാണ്യം നേടിത്തരുന്ന മുളകുകളുടെ നിരോധനം വിപണിയ്ക്ക് തിരിച്ചടിയായിരിയ്ക്കുകയാണ്. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കുമെന്ന് സൗദി അറേബ്യ വ്യക്തമാക്കിയിട്ടുണ്ട്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications