കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി അരാംകോ കിതയ്ക്കുന്നു; ഒന്നാം നമ്പര്‍ പദവി നഷ്ടമായി, ആദ്യ സ്ഥാനത്ത് ആപ്പിള്‍

Google Oneindia Malayalam News

റിയാദ്/വാഷിങ്ടണ്‍: ലോകോത്തര കമ്പനികളില്‍ ഇന്നുവരെ മികച്ച നിന്നിരുന്നു സൗദി അറേബ്യയുടെ അരാംകോ. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ കമ്പനി ആയതുകൊണ്ടുതന്നെ ഇതിന് നിക്ഷേപകര്‍ക്കിടയില്‍ അതുല്യമായ വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ അടുത്ത കാലത്തായി എണ്ണവില കുത്തനെ ഇടിഞ്ഞത് കമ്പനിയുടെ വളര്‍ച്ചയെ ബാധിച്ചു.

മാത്രമല്ല, കൊറോണ കാരണം സമീപ ഭാവിയില്‍ എണ്ണ ഉപഭോത്തില്‍ കാര്യമായ വര്‍ധനവുണ്ടാകാന്‍ സാധ്യതയില്ല എന്നതും തിരിച്ചടിയായി. ലോകത്തെ ഒന്നാം നമ്പര്‍ കമ്പനി എന്ന പദവി സൗദി അരാംകോയ്ക്ക് നഷ്ടമായിരിക്കുന്നു. ഇത് അരാംകോയുടെ മാത്രം പ്രതിസന്ധിയല്ല. സൗദി അറേബ്യയുടേത് കൂടിയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ....

ഏറ്റവും മൂല്യമുള്ള കമ്പനി

ഏറ്റവും മൂല്യമുള്ള കമ്പനി

ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ആദ്യ സ്ഥാനമായിരുന്നു സൗദിയുടെ അരാംകോയ്ക്ക്. ഇപ്പോള്‍ ഈ പദവിയില്‍ എത്തിയിരിക്കുന്നത് അമേരിക്കയുടെ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ ആണ്. അരാംകോയുടെ മൂല്യത്തില്‍ വര്‍ധനവുണ്ടാകാത്തതാണ് കാരണം.

ആപ്പിളില്‍ പ്രതീക്ഷ

ആപ്പിളില്‍ പ്രതീക്ഷ

അരാംകോയേക്കാള്‍ നിക്ഷേപകര്‍ കൂടുതല്‍ പ്രതീക്ഷ വയ്ക്കുന്നത് ആപ്പിളിലാണ്. വെള്ളിയാഴ്ച ആപ്പിളിന്റെ ഓഹരിയില്‍ 10 ശതമാനം വില വര്‍ധനവുണ്ടായി. ഇതോടെ കമ്പനിയുടെ ഓഹരി വില 412 ഡോളറായി. വിപണി മൂല്യം 1.81 ലക്ഷം കോടി ഡോളറുമായി ഉയര്‍ന്നു.

ഈ മറികടക്കല്‍ ആദ്യം

ഈ മറികടക്കല്‍ ആദ്യം

സൗദി അരാംകോയെ ആദ്യമായിട്ടാണ് ആപ്പിള്‍ മറികടക്കുന്നത്. ഡിസംബറിലാണ് സൗദി അരാംകോയുടെ വിപണി മൂല്യം ഏറ്റവും ഒടുവില്‍ പുറത്തുവന്നത്. ഇതു പ്രകാരം മൂല്യം 1.76 ലക്ഷം കോടി ഡോളറായിരുന്നു. അമേരിക്കയിലെ ഏറ്റവും വലിയ കമ്പനി എന്ന മൈക്രോസോഫ്റ്റിന്റെ പദവിയും ആപ്പിള്‍ പിന്നിലാക്കിയിട്ടുണ്ട്.

ബിന്‍ സല്‍മാന്റെ തന്ത്രം വിജയിച്ചില്ല

ബിന്‍ സല്‍മാന്റെ തന്ത്രം വിജയിച്ചില്ല

അരാംകോയുടെ ഓഹരി അടുത്തിടെ വിപണിയില്‍ വിറ്റിരുന്നു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ പുതിയ സാമ്പത്തിക തന്ത്രങ്ങളുടെ ഭാഗമായിട്ടായിരുന്നു ഓഹരി വിപണിയില്‍ വിറ്റത്. പക്ഷേ, പ്രതീക്ഷിച്ച അത്ര ഉയര്‍ച്ച മൂല്യത്തില്‍ കൈവരിക്കാന്‍ സാധിച്ചില്ല.

നിക്ഷേപകര്‍ക്ക് താല്‍പ്പര്യം കുറഞ്ഞു

നിക്ഷേപകര്‍ക്ക് താല്‍പ്പര്യം കുറഞ്ഞു

അരാംകോയുടെ മൊത്തം വിപണി മൂല്യം 2 ലക്ഷം കോടി ഡോളറായി ഉയര്‍ത്തണമെന്നാണ് ബിന്‍ സല്‍മാന്‍ ആവശ്യപ്പെട്ടത്. ഓഹരി വിപണിയില്‍ വയ്ക്കുന്നതിലൂടെ 10000 കോടി ഡോളറിന്റെ അധിക വരുമാനവും പ്രതീക്ഷിച്ചു. എന്നാല്‍ വിദേശ നിക്ഷേപകരുടെ താല്‍പ്പര്യക്കുറവ് കാരണം ആഭ്യന്തര വിപണിയിലാണ് ഓഹരി വിറ്റത്.

എല്ലാത്തിനും കാരണം ഇതാണ്

എല്ലാത്തിനും കാരണം ഇതാണ്

എണ്ണവില ആഗോള വിപണിയില്‍ ഇടിഞ്ഞതാണ് സൗദിക്കും അരാംകോയ്ക്കും തിരിച്ചടിയായത്. ഒരു വര്‍ഷം മുമ്പ് ബാരലിന് 76 ഡോളറായിരുന്ന എണ്ണവില 37 ഡോളറിലേക്കാണ് കൂപ്പുകുത്തിയത്. ഇടയ്ക്ക് 22 ഡോളര്‍ വരെ ഇടിയുകയും ചെയ്തിരുന്നു. ഇത് നിക്ഷേപകര്‍ക്ക് അരാംകോയിലുള്ള പ്രതീക്ഷ നഷ്ടമാകാന്‍ കാരണമായി.

അദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കുംഅദ്വാനിയെയും ജോഷിയെയും വിളിച്ചില്ല... അയോധ്യയില്‍ മോദിയും യോഗിയും സ്‌റ്റേജില്‍, ഷാ എത്തിയേക്കും

'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം'പഴയ വീഞ്ഞ് പുതിയ കുപ്പിയില്‍'; കോണ്‍ഗ്രസ് നീക്കത്തില്‍ ബിജെപിക്ക് അമ്പരപ്പ്, ഇനി വന്‍ മുന്നേറ്റം

English summary
Saudi Arabia’s Aramco lost world’s valuable company status; Now Apple is number one
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X