കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കയറ്റുമതി ഇടിഞ്ഞു, സൗദി അറേബ്യ കടുത്ത സാന്പത്തിക പ്രതിസന്ധിയിലേക്ക്? പ്രവാസികള്‍ക്ക് കഷ്ടകാലം

Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ കടുത്ത സാമ്പത്തിക പ്രതസന്ധിയിലേയ്ക്ക് നീങ്ങുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നു. പെട്രോളിയം അസംസ്‌കൃത വസ്തുക്കളുടെ കയറ്റുമതിയില്‍ നേരിട്ട തിരിച്ചടി സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറയിളക്കുമെന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കയറ്റുമതി ചെയ്യാന്‍ കഴിയാതെ കോടിക്കണക്കിന് രൂപയുടെ പെട്രോളിയം അസംസ്‌കൃത വസ്തുക്കളാണ് രാജ്യത്ത് കെട്ടിക്കിടക്കുന്നത്. ഇതുസംബന്ധിച്ച കണക്കുകളാണ് പുറത്ത് വരുന്നത്.

എണ്ണവിലയെ പ്രധാനമായും ആശ്രയിക്കുന്ന സന്ബദ് വ്യവസ്ഥയാണ് സൗദി അറേബ്യയുടേത്. കാര്യമായ വിഭവങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ മറ്റ് വരുമാന മാര്‍ഗങ്ങളും സൗദിയ്ക്ക് കുറവാണ്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ സാമ്പത്തിക പ്രതിസന്ധി സൗദിയെ വലയ്ക്കുമെന്ന് ഉറപ്പാണ്.

ഇത്തരമൊരു സാഹചര്യത്തിലേയ്ക്ക് രാജ്യം പോയാല്‍ അത് കടുത്ത സാമ്പത്തിക നിയന്ത്രങ്ങള്‍ക്ക് വഴിതെളിയ്ക്കും. ഫലമെന്താ ലക്ഷക്കണക്കിന് വരുന്ന പ്രവാസികളുടെ ജീവിതം ദുരിതത്തിലാകും. പലര്‍ക്കും തൊഴില്‍ നഷ്ടമാകും.

അസംസ്‌കൃത വസ്തുക്കള്‍

അസംസ്‌കൃത വസ്തുക്കള്‍

പെട്രോളിയം അസംസ്‌കൃത വസ്തുക്കള്‍ ഉള്‍പ്പടെയുള്ളവ കയറ്റുമതി ചെയ്യപ്പെടാതെ രാജ്യത്ത് കെട്ടിക്കിടക്കുകയാണ്. സര്ഡവകാല റെക്കോര്‍ഡിലാണ് സൗദിയില്‍ ക്രൂഡ് സ്‌റ്റോക്ക്‌പൈല്‍സ് കെട്ടിക്കിടക്കുന്നത്. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അത്ര നല്ല കാര്യമല്ല. രാജ്യത്തിന് വരുമാനം നല്‍കുന്ന വസ്തുക്കള്‍ കയറ്റുമതി ചെയ്യപ്പെടാതെ കിടന്നാല്‍ അതിലൂടെ ലഭിയ്ക്കുന്ന വരുമാനം നഷ്ടമാകും

കയറ്റുമതി ഇടിഞ്ഞു

കയറ്റുമതി ഇടിഞ്ഞു

2015 ഫെബ്രുവരി മുതല്‍ എണ്ണ വിലയില്‍ കാര്യമായ ഇടിവ് സംഭവിച്ചിരുന്നു. ഇത് സൗദി അറേബ്യയെ പോലുള്ള വന്‍കിട എണ്ണ ഉത്പാദക രാജ്യത്തേയും കാര്യമായി ബാധിച്ചു. നാല് മാസത്തിനിടെ മൂന്ന് തവണയാണ് കയറ്റുമതി ഇടിഞ്ഞത്. ജൂണ്‍ മാസത്തില്‍ മാത്രമണ് കയറ്റുമതിയില്‍ ഇടിവുണ്ടാകാതിരുന്നത്.

ഇങ്ങനെയാണ്

ഇങ്ങനെയാണ്

2002 ല്‍ പെട്രോളിയം അസംസ്‌കൃത വസ്തുക്കള്‍ രാജ്യത്ത് കെട്ടിക്കിടന്നതിനെക്കാള്‍ അധികമാണ് ഇത്തവണ കയറ്റുമതി ചെയ്യപ്പെടനാകാതെ കെട്ടിക്കിടക്കുന്നത്. 320 മില്യണ്‍ ബാരല്‍ പെട്രോളിയം അസംസ്‌കൃത വസ്തുക്കളാണ് ഇനിയും കയറ്റുമതി ചെയ്യപ്പെടാനാകാതെ കിടക്കുന്നത്. ക്രൂഡ് ഓയില്‍ കയറ്രുമതിയില്‍ 1.2 ശതമാനത്തിന്റെ ഇടിവുണ്ടായി

വിലയിടിവ്

വിലയിടിവ്

ക്രൂഡ് ഓയില്‍ വിലയില്‍ 17 ശതമാനത്തിന്റെ ഇടിവാണ് ഉണ്ടായത്. എണ്ണ ഉത്പാദനം കുറച്ച് പ്രതിസന്ധി മറികടക്കാനുള്ള ശ്രമം ജൂലെയില്‍ സൗദി നടത്തിയിരുന്നു

വരുമാനം കുറയും

വരുമാനം കുറയും

കയറ്റുമതി കുറയുന്നതോടെ രാജ്യത്തിന്റെ വരുമാനം കുറയുകയും കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേയ്ക്ക് രാജ്യം കൂപ്പ് കുത്തുകയും ചെയ്യും

യുദ്ധങ്ങള്‍

യുദ്ധങ്ങള്‍

യെമനില്‍ ഉള്‍പ്പടെ സൗദി അറേബ്യ നടത്തുന്ന യുദ്ധത്തിനും ചെലവാകുന്ന പണം രാജ്യത്തിന്റേത് തന്നെയാണ്. ഇത്തരം യുദ്ധങ്ങളും സൗദിയുടെ സാമ്പത്തിക ഭദ്രതയെ തകര്‍ക്കുന്നവയാണ്

പ്രവാസികള്‍

പ്രവാസികള്‍

സാമ്പത്തിക രംഗത്തെ ഭദ്രമാക്കാന്‍ സൗദി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാല്‍ അത് ബാധിയ്ക്കുക പ്രവാസി സമൂഹത്തെത്തന്നെ ആയിരിയ്ക്കും

English summary
Saudi Arabia’s Crude Stockpiles at Record High as Exports Fall.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X