കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇഴഞ്ഞിഴഞ്ഞ് സൗദി അറേബ്യ; എംബിഎസ് പ്രതിഭാസം മങ്ങുന്നു? 19 ലക്ഷം കോടിയുടെ ലക്ഷ്യം എവിടേക്ക്

  • By Desk
Google Oneindia Malayalam News

റിയാദ്/ദുബായ്: മുഹമ്മദ് ബിന്‍ സല്‍മാനെ സൗദി കിരീടാവകാശിയായി പ്രഖ്യാപിച്ചതിന് ശേഷം നിര്‍ണായകമായ ഏറെ പ്രഖ്യാപനങ്ങള്‍ പുറത്ത് വന്നിരുന്നു. എണ്ണ അടിസ്ഥാനമായ സമ്പദ് വ്യവസ്ഥയെ പൊളിച്ചെഴുതും എന്നതായിരുന്നു അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.

ഇതിന് വേണ്ടി രാജ്യത്ത് സ്വകാര്യവത്കരണം കൂടുതല്‍ ശക്തമാക്കും എന്ന പ്രഖ്യാപനവും വന്നു. ലോകത്തിലെ പ്രമുഖ നിക്ഷേപകരെല്ലാം ഈ പ്രഖ്യാപനത്തില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു. എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും സൗദിയില്‍ ഒരു മാറ്റവും ഉണ്ടായിട്ടില്ല എന്നാണ് വിലയിരുത്തല്‍.

ഓഹരി വില്‍പനയിലൂടെ മുന്നൂറ് ബില്യണ്‍ ഡോളര്‍ സമാഹരിക്കാം എന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഏതാണ്ട 19 ലക്ഷം കോടി രൂപ. കടുത്ത പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാന്‍ ഇത് മതിയാകും എന്നും പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ എന്താണ് പിന്നീട് സൗദിയില്‍ സംഭവിച്ചത്?

19 മാസങ്ങള്‍ക്ക് മുമ്പ്

19 മാസങ്ങള്‍ക്ക് മുമ്പ്

ഏതാണ്ട് ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആ പ്രഖ്യാപനം നടത്തിയത്. സ്വകാര്യ വത്കരണവുമായി മുന്നോട്ടോ പോകും എന്നതായിരുന്നു അത്. എന്നാല്‍ കാലം ഇത്രയായിട്ടും ഇക്കാര്യത്തില്‍ വലിയ പുരോഗതി ഒന്നും ഉണ്ടായിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

19 ലക്ഷം കോടി

19 ലക്ഷം കോടി

ഓഹരി വില്‍പനയിലൂടെ ഏതാണ് 19 ലക്ഷം കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. സൗദി ഭരണകൂടത്തിന് കീഴിലുള്ള പല വന്‍ കമ്പനികളുടേയും ഓഹരി വില്‍പനയെ സംബന്ധിച്ചും പ്രഖ്യാപനങ്ങള്‍ ഉണ്ടായിരുന്നു. ആഗോള നിക്ഷേപക സമൂഹം വലിയ പ്രതീക്ഷയോടെ ആയിരുന്നു ഇതിനെ കണ്ടിരുന്നത്.

സൗദി അരാംകോ

സൗദി അരാംകോ

ലോകത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ കമ്പനികളില്‍ ഒന്നായ സൗദി അരാംകോയുടെ ഐപിഒ(ഇനീഷ്യല്‍ പബ്ലിക് ഓഫറിങ്) പുറത്തിറക്കും എന്നും പ്രഖ്യാപനം ഉണ്ടായിരുന്നു. ശതകോടികള്‍ മൂല്യമുള്ള കമ്പനിയാണ് അരാംകോ. എന്നാല്‍ ഇക്കാര്യത്തിലും ഒരു ധാരണയും ഇതുവരെ ആയിട്ടില്ല.

കാരണം എന്ത്?

കാരണം എന്ത്?

ഉദ്യോഗസ്ഥ തലത്തിലുള്ള കടുംപിടിത്തങ്ങളും നൂലാമാലകളും ആണ് സ്വകാര്യവത്കരണത്തെ പിറകോട്ടടിക്കുന്നത് എന്നാണ് വിലയിരുത്തല്‍. അതോടൊപ്പം തന്നെ നയമാറ്റങ്ങളും പ്രശ്‌നമാകുന്നുണ്ട് എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

അനിശ്ചിതത്വം

അനിശ്ചിതത്വം

സൗദിയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വവും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി കേസുകളില്‍ രാജകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത് നിക്ഷേപകരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഇക്കാര്യങ്ങളില്‍ സ്ഥിരത ഉണ്ടാകുന്നതിന് വേണ്ടി നിക്ഷേപകര്‍ കാത്തിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

അരാംകോയില്‍ നിന്ന് മാത്രം

അരാംകോയില്‍ നിന്ന് മാത്രം

അരാംകോയുടെ ഐപിഒയെ നിക്ഷേപകരും ലോക രാജ്യങ്ങളും ഏറെ പ്രതീക്ഷയോടെ ആയിരുന്നു കണ്ടിരുന്നത്. 100 ബില്യണ്‍ ഡോളര്‍ ആയിരുന്നു ഇതുവഴി സമാഹരിക്കാന്‍ സൗദി അറേബ്യ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കമ്പനി വിദേശ ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ പോലും എവിടേയും എത്തിയിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇനിയും സമയം എടുക്കും

ഇനിയും സമയം എടുക്കും

പ്രഖ്യാപിച്ച നടപടികള്‍ ഫലപ്രാപ്തിയില്‍ എത്താന്‍ ഇനിയും ഒരുപാട് സമയം വേണ്ടി വരും എന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. പ്രതീക്ഷിക്കപ്പെടുന്ന സമയത്തേക്കാള്‍ കൂടുതല്‍ സമയം എടുത്തേക്കാം എന്നും നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്.

English summary
Saudi Arabia's $300-billion privatization program was billed as the sale of the century when Crown Prince Mohammed bin Salman unveiled his plan to great fanfare. Nineteen months later, it is moving at a snail's pace, bankers, investors and analysts familiar with the process say.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X