കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയും ഇറാനും നേര്‍ക്കുനേര്‍;എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി, പിന്നോട്ടില്ലെന്ന് ഇറാന്‍

വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം ക്രമാതീതമായി വര്‍ധിപ്പിക്കുമെന്നാണ് സൗദിയുടെ ഭീഷണി

  • By Sandra
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യയും ഇറാനും തമ്മിലുള്ള പഴയ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവന്നത് അടുത്തിടെ നടന്ന ഒപെക് വിദഗ്ദരുടെ യോഗത്തിലാണ്. ഇറാന്‍ എണ്ണ ഉല്‍പ്പാദനം പരിമിതപ്പെടുത്താത്ത സാഹചര്യത്തില്‍ വിപണിയിലെ എണ്ണവില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം ക്രമാതീതമായി വര്‍ധിപ്പിക്കുമെന്നാണ് സൗദിയുടെ ഭീഷണി. യെമനിലും സിറിയയിലും നടക്കുന്ന വ്യോമാക്രമണങ്ങളാണ് രണ്ട് ഒപെക് രാജ്യങ്ങള്‍ക്കുമിടയിലുള്ള തര്‍ക്കങ്ങളുടെ മൂലകാരണം.

ആഗോള തലത്തില്‍ എണ്ണവിതരണം പരിമിതപ്പെടുത്തുന്നതിനുള്ള ഒരു കരാറില്‍ സൗദി ഒപ്പുവച്ചതാണ് എണ്ണ വില വര്‍ധിപ്പിക്കുന്നതിന് ഒപെകിനെ പ്രേരിപ്പിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ച നടന്ന ഒപെക് രാഷ്ട്രങ്ങളുടെ യോഗത്തിലാണ് നവംബര്‍ 30 ന് നടക്കുന്ന ഉന്നതതല യോഗത്തില്‍ വില വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച കാര്യം ചര്‍ച്ചയ്ക്ക് വരുന്നത്

സൗദിയുടെ ഭീഷണി

സൗദിയുടെ ഭീഷണി

എണ്ണ വില കുറയ്ക്കുന്നതിനായി എണ്ണ ഉല്‍പ്പാദനം 11 ബില്യണ്‍ ബാരലില്‍ നിന്ന് 12 മില്യണ്‍ ബിപിഡിയായി വര്‍ദ്ധിപ്പിക്കുമെന്നും യോഗത്തില്‍ നിന്ന് പിന്‍വലിയുമെന്നുമാണ് സൗദിയുടെ ഭീഷണി. എന്നാല്‍ യോഗത്തിന്റെ തീരുമാനങ്ങള്‍ അറിയിക്കാനുള്ള ആവശ്യം ഒപെക് ആസ്ഥാനം നിരസിച്ചു. സൗദി, ഇറാന്‍, ഒപെക് അംഗങ്ങളും ഈ ആവശ്യം വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

റെക്കോര്‍ഡ് ഉല്‍പ്പാദനം

റെക്കോര്‍ഡ് ഉല്‍പ്പാദനം

2014ല്‍ എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിച്ച സൗദി പ്രതിദിനം 10.5 മില്യണ്‍ ബാരല്‍ മുതല്‍ 10. 7 മില്യണ്‍ ബാരല്‍ വരെ ഉയര്‍ത്തി റെക്കോര്‍ഡ് സ്ഥാപിച്ചിരുന്നു.

സൗദിയ്‌ക്കൊപ്പം

സൗദിയ്‌ക്കൊപ്പം

എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കുമെന്ന് സൗദി ഭീഷണി മുഴക്കിയതോടെ എണ്ണ ഉല്‍പ്പാദനം മരവിപ്പിക്കാന്‍ തയ്യാറാവില്ലെന്നാണ് ഇറാന്റൈ നിലപാട്. ഒപെക് വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. ഇറാനൊപ്പമുള്ള പല ഒപെക് രാഷ്ട്രങ്ങളും സൗദിയുടെ നയത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സൗദിയുടെ നയം

സൗദിയുടെ നയം

ഖലീല്‍ അല്‍ ഫലീഫ് ഊര്‍ജ്ജ മന്ത്രിയായി നിയമിക്കപ്പെട്ടതോടെ സൗദി നയം മയപ്പെടുത്തിയിരുന്നു. 2008ന് ശേഷം ആദ്യമായി നടക്കുന്ന യോഗത്തില്‍ വച്ച് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാറില്‍ ഒപ്പുവയ്ക്കാന്‍ സെപ്തംബറില്‍ ഒപെകില്‍ ധാരണയായിരുന്നു. അല്‍ജീരിയയില്‍ വച്ചായിരിക്കും യോഗം. യുദ്ധം മൂലം എണ്ണ ഉല്‍പ്പാദനം കുറഞ്ഞ ലിബിയ, നൈജീരിയ, ഇറാന്‍ എന്നീ രാജ്യങ്ങളുടെ പ്രത്യേക അവസ്ഥയും യോഗം പരിഗണിക്കും.

 ഇറാന്റെ വാദം

ഇറാന്റെ വാദം

സൗദി 2014ന് ശേഷം എണ്ണ ഉല്‍പ്പാദനത്തില്‍ ഒരു മില്യണ്‍ ബിപിഡിയുടെ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്നും എന്നാല്‍ 400,000 ബിപിഡി ഉല്‍പ്പാദനം കുറച്ചിട്ടുണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താനും കരാര്‍ ലഭിക്കാനുമുള്ള ശ്രമമാണ് സൗദിയുടേതെന്നുമാണ് ഇറാന്‍ ഉന്നയിക്കുന്ന മറുവാദം.

അന്തിമ യോഗത്തിന് മുന്നോടിയായി

അന്തിമ യോഗത്തിന് മുന്നോടിയായി

ഒക്ടോബര്‍ 28ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനങ്ങള്‍ രൂപീകരിക്കാത്തതിനെ തുടര്‍ന്ന് നവംബര്‍ 30ലെ യോഗത്തിന് മുന്നോടിയായി ഈ വിഷയത്തില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതിന് വേണ്ടി നവംബര്‍ 25ന് വിയന്നയില്‍ മറ്റൊരു യോഗം ചേരും.

English summary
Saudis threaten to raise oil output again as sparring with Iran returns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X