പ്രായം വെറും സംഖ്യ മാത്രം, ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയ്ക്ക് മമ്മൂട്ടിയേക്കാൾ പ്രായം
ഇന്ത്യയെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയ പല വ്യക്തിത്വങ്ങളും നമുക്കുണ്ട്. പണ്ടൊക്കെ ഈ ലിസ്റ്റിൽ വിരലിൽ എണ്ണാവുന്ന സ്ത്രീകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. വനിതകൾ രാജ്യത്തിന്റെ എല്ലാ മേഖലകളിലും തിളങ്ങി നിൽക്കുകയാണ്. ശാസ്ത്ര- സാങ്കേതിക- സാമ്പത്തിക- കായിക രംഗത്തെല്ലാം സ്ത്രീകൾ അവരുടേതായ വ്യക്തിമുദ്രകൾ പതിപ്പിക്കുന്നുണ്ട്. ഇങ്ങനെയുള്ള ഒരു വ്യവസായിക പ്രമുഖയെ ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്.
നിലവിൽ ഫോർബ്സ് പട്ടികയിൽ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ സ്ത്രീയാണ് സാവിത്രി ജിൻഡാൽ. ഇവരുടെ പ്രായമാണ് ഇവിടെ ചർച്ച ചെയ്യേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം. 73 വയസാണ് ഒ പി ജിൻഡാൽ ഗ്രൂപ്പിന്റെ ചെയർപേഴ്‌സണായ സാവിത്രി ജിൻഡാലിന്. നിലവിൽ 18.7 ബില്യൺ ഡോളറാണ് സാവിത്രി ജിൻഡാലിന്റെ ആസ്തിയായി കണക്കു കൂട്ടുന്നത്. 1.55 ലക്ഷം കോടി രൂപയാണിത്.

ഇന്ത്യയിലെ ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിത്തലിനെ മറികടന്നാണ് സാവിത്രി ജിൻഡാൽ ഈ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. നേരത്തെ 18.2 ബില്യൺ ഡോളറായിരുന്നു ലക്ഷ്മി മിത്തലിന്റെ ആസ്തി. ലോകത്തിലെ നിലവിലെ ഏഴാമത്തെ ധനികയായ സാവിത്രി ജിൻഡാൽ രാജ്യത്തെ ഏറ്റവും കൂടുതൽ സമ്പത്തുള്ള സ്ത്രീയാണിപ്പോൾ.
ബ്ലൂം ബെർഗ് പട്ടിക പ്രകാരം സാവിത്രി ജിൻഡാലിന്റെ ആസ്തി കഴിഞ്ഞ നാലു വർഷം കൊണ്ട് 4.8 ബില്യൺ ഡോളർ വർധിച്ചിട്ടുണ്ട്. ഈ നേട്ടം തന്നെയാണ് ഉരുക്ക് വ്യവസായി ലക്ഷ്മി നിവാസ് മിത്തലിനെ മറികടക്കാൻ സാവിത്രി ജിൻഡാലിനെ സഹായിച്ചതും. മുൻ വർഷത്തെ അപേക്ഷിച്ച് സാമ്പത്തികമായി 35 ശതമാനം വളർച്ച കാണിച്ച സാവിത്രി ജിൻഡാലിന്റെ ഇപ്പോഴത്തെ ആസ്തി 18.7 ബില്യൺ ഡോളറാണ്. മൊത്തത്തിൽ ഫോർബ്സ് ബില്യണയർ പട്ടികയിൽ ആദ്യ 100 ശതകോടീശ്വരന്മാരുടെ പട്ടികയിൽ 82-ാം സ്ഥാനത്താണ് സാവിത്രി ജിൻഡാൽ.
അതേ സമയം, ലക്ഷ്മി നിവാസ് മിത്തലിന്റെ ആസ്തി ഇപ്പോൾ 17.2 ബില്യൺ ഡോളറായി ഇടിഞ്ഞു. ഫോർബ്സിന്റെ ആഗോള റാങ്കിങ്ങിൽ 98-ാം സ്ഥാനമാണ് നിലവിൽ ലക്ഷ്മി നിവാസ് മിത്തലിനുള്ളത്. ഇന്ത്യയിലെ ധനികരിൽ 10-ാം സ്ഥാനത്താണ് ഇവർ. അതേ സമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി തുടരുന്നത് ഇപ്പോഴും മുകേഷ് അംബാനി തന്നെയാണ്. രണ്ടാം സ്ഥാനത്താണ് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. പട്ടികയിലെ ബാക്കി ഇടങ്ങളിൽ ശിവ് നാടാർ, അസിം പ്രേംജി, ഷാപൂർ പല്ലോൻജി മിസ്ത്രി എന്നിവരും ഉൾപ്പെടുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications