കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐയില്‍ മിനിമം ബാലന്‍സ് വേണ്ട!!! അങ്ങനെയും ചില അക്കൗണ്ടുകളുണ്ട്

പ്രതിമാസ മിനിമം ബാലന്‍സിന്‍റെ ബാധ്യതകളില്ലാത്ത നാല് തരം അക്കൗണ്ടുകളാണ് ലഭ്യമാക്കുന്നത്.

Google Oneindia Malayalam News

ദില്ലി: എസ്ബിഐ ഉപയോക്താക്കളില്‍ പലരെയും അലട്ടുന്ന പ്രശ്നം ബാങ്ക് അക്കൗണ്ടിന്‍റെ പ്രതിമാസ മിനിമം ബാലന്‍സാണ്. എന്നാല്‍ മിനിമം ബാലന്‍സ് ആവശ്യമില്ലാത്ത ചില ബാങ്ക് അക്കൗണ്ടുകളും എസ്ബിഐയിലുണ്ട്. ബാങ്കിംഗ് രംഗത്ത് 65 വര്‍ഷത്തെ പാരമ്പര്യമുള്ള എസ്ബിഐ പ്രതിമാസ മിനിമം ബാലന്‍സിന്‍റെ ബാധ്യതകളില്ലാത്ത നാല് തരം അക്കൗണ്ടുകളാണ് ലഭ്യമാക്കുന്നത്.

സ്മാള്‍ സേവിംഗ്സ് അക്കൗണ്ട്, ബേസിക് സേവിംഗ്സ് അക്കൗണ്ട്, കോര്‍പ്പറേറ്റ് സാലറി അക്കൗണ്ട്, ജന്‍ധന്‍ അക്കൗണ്ട് എന്നിങ്ങനെ നാല് തരം ബാങ്ക് അക്കൗണ്ടുകളാണ് എസ്ബിഐ അനുവദിക്കുന്നത്. പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഇതില്‍ ഉള്‍പ്പെടുന്ന നാലാമത്തെ അക്കൗണ്ട്.

സ്മാള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

സ്മാള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ട്

എസ്ബിഐയുടെ സ്മാള്‍ സേവിംഗ്സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്ന പരമാവധി തുക 50,000 രൂപയാണ്. ഇതിന് സാധാരണ സേവിംഗ് ബാങ്ക് അക്കൗണ്ടുകളുടെ പലിശയും ലഭിക്കും. അക്കൗണ്ട് ദാതാക്കള്‍ക്ക് എടിഎം- ഡെബിറ്റ് കാര്‍ഡ് എന്നിവ സൗജന്യമായി ലഭിക്കും. അക്കൗണ്ടിന് മെയ്ന്‍റനന്‍സ് ചാര്‍ജ് ഉണ്ടായിരിക്കില്ല എന്നതാണ് പ്രധാന ആകര്‍ഷണം. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരുമിച്ച് ഒരു ലക്ഷത്തിന് മുകളിലുള്ള തുക നിക്ഷേപിക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന് ചട്ടമുണ്ട്.

ബേസിക് സേവിംഗ് അക്കൗണ്ട്

ബേസിക് സേവിംഗ് അക്കൗണ്ട്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബേസിക് സേവിംഗ്സ് അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കേണ്ടതില്ല എന്നതാണ് പ്രധാന പ്രത്യേകത. എന്നാല്‍ ബേസിക് സേവിംഗ് അക്കൗണ്ട് ഉടമകള്‍ക്ക് മറ്റ് സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കഴിയില്ല. രണ്ടാമത്തെ അക്കൗണ്ട് തുടങ്ങി 30 ദിവസത്തിനുള്ളില്‍ പഴയ ബേസിക് സേവിംഗ് അക്കൗണ്ട് ക്ലോസ് ചെയ്യേണ്ടത് അനിവാര്യമാണ്.

കോര്‍പ്പറേറ്റ് സാലറി പാക്കേജ്

കോര്‍പ്പറേറ്റ് സാലറി പാക്കേജ്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോര്‍പ്പറേറ്റ് സാലറി പാക്കേജ് ഉപയോക്താക്കള്‍ക്ക് നിരവധി ആകര്‍ഷണീയമായ ഓഫറുകളാണ് നല്‍കുന്നത്. സൗജന്യ ഇന്‍റര്‍നെറ്റ് ബാങ്കിംഗ്, സൗജന്യ മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ എന്നിവയാണ് ലഭിക്കുക. ഇക്കാര്യങ്ങള്‍ എസ്ബിഐ വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്

ജന്‍ധന്‍ ബാങ്ക് അക്കൗണ്ട്

പ്രധാനമന്ത്രി ജന്‍ധന്‍ യോജനയ്ക്ക് കീഴില്‍ വരുന്ന ബാങ്ക് അക്കൗണ്ടുകളാണ് ഇതില്‍ ഉള്‍പ്പെടുന്ന നാലാമത്തെ അക്കൗണ്ട്. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ നേരിട്ട് ബാങ്ക് അക്കൗണ്ടുകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ പ്രധാന്‍മന്ത്രി പ്രധാന്‍മന്ത്രി ജന്‍ധന്‍ യോജന ആരംഭിക്കുന്നത്.

English summary
SBI also offers some types of bank account where you are free from this obligation. It means you can use as much money as you want from available funds in your account every month. State Bank of India, offers at least four types of accounts where customers aren’t required to maintain what is known as ‘monthly average balance’. This is the average of daily balances in the account during a month.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X