Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും: എസ്ബിഐ പുതുക്കിയ ചാർജ്ജുകൾ വ്യാഴാഴ്ച മുതൽ

എസ്ബിഐ ബഡ്ഡി മൊബൈൽ വാലറ്റ് മുഖേന പണം പിൻവലിക്കുമ്പോൾ ഓരോ ഇടപാടിനും 25 രൂപ വീതം ഈടാക്കും

ദില്ലി: പുതുക്കിയ എസ്ബിഐ നിരക്കുകള്‍ വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ. എസ്ബിഐ മൊബൈല്‍ ആപ്പിൽ നിന്ന് പണം പിൻവലിക്കുന്നതിനും, ഓൺലൈന്‍ ഇടപാടുകൾക്കുമുള്ള പുതുക്കിയ ചാർജ്ജുകളാണ് നേരത്തെ നിശ്ചയിച്ച പ്രകാരം ജൂൺ ഒന്നുമുതല്‍ പ്രാബല്യത്തിൽ വന്നിട്ടുള്ളത്.

എസ്ബിഐ ബഡ്ഡി മൊബൈൽ വാലറ്റ് മുഖേന പണം പിൻവലിക്കുമ്പോൾ ഓരോ ഇടപാടിനും 25 രൂപ വീതം ഫീസിനത്തിൽ ഈ
ടാക്കും. ആയിരം രൂപ വരെയുള്ള നിക്ഷേപനത്തിന് 0.25 ശതമാനം ഫീസും, സേവന നികുതിയുമാണ് ഈടാക്കുക. 2000 രൂപ വരെയുള്ള തുക പിന്‍വലിക്കുന്നതിന് 2.5 ശതമാനം ഫീസും, സേവന നികുതിയുമാണ് നൽകേണ്ടത്. ഇതിനെല്ലാം പുറമേ ഐഎംപിഎസ് ഉപയോഗിച്ച് എസ്ബിഐ ബഡ്ഡി മുഖേന അക്കൗണ്ടിലേയ്ക്ക് പണം ട്രാൻസ്ഫർ ചെയ്യുന്നതിന് മൂന്നുശതമാനം സേവന നികുതിയും ബാങ്ക് ഈടാക്കും.

state-bank-of-india-

ജൻധൻ പോലുള്ള അടിസ്ഥാന സേവിംഗ്സ് അക്കൗണ്ടുകള്‍ ഉടമകൾക്ക് ഒരു മാസം നാല് ഇടപാടുകളാണ് സൗജന്യമായി നടത്താൻ കഴിയുക. എന്നാൽ സാധാരണ സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് മെട്രോ നഗരങ്ങളിൽ എട്ടും മറ്റ് പ്രദേശങ്ങളിൽ 10 ഇടപാടുകളുമാണ് സൗജന്യമായി നടത്താൻ കഴിയുക. ഇതില്‍ മെട്രോ നഗരങ്ങളിൽ അ‍ഞ്ച് എസ്ബിഐ എടിഎമ്മുകളും മൂന്ന് മറ്റ് ബാങ്ക് എടിഎമ്മുകളുമാണ് ഉപയോഗിക്കാൻ കഴിയുക. മറ്റുള്ള പ്രദേശങ്ങളിൽ ഇത് അഞ്ച് എസ്ബിഐ സേവനങ്ങളും അഞ്ച് മറ്റ് ബാങ്കുകളുടെ സേവനങ്ങളുമാണ് ഉപയോഗപ്പെടുത്താൻ കഴിയുക. പരിധിയ്ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 23 രൂപ വീതം ഈടാക്കും.

ഇതിനെല്ലാം പുറമേ ബിഎസ്ബിഡി അക്കൗണ്ടികളിൽ 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപയും 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപയും, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപയുമാണ് ഈടാക്കുകയെന്നും മെയ്മാസത്തിൽ എസ്ബിഐ പുറത്തിറക്കിയ വിജ്ഞാപനചത്തില്‍ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+