കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ക്കും വാങ്ങാം, ആര്‍ക്കും വാങ്ങാം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡുകള്‍; ശ്രോതസ് വെളിപ്പെടുത്തേണ്ട!!!

ക്രെഡിറ്റ് കാര്‍ഡ് വ്യവസ്ഥകള്‍ ലഘൂകരിച്ച് എസ്ബിഐ. ഏതെങ്കിലും ബാങ്കില്‍ 25000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് കാര്‍ഡ് അനുവദിക്കും.

  • By Jince K Benny
Google Oneindia Malayalam News

മുംബൈ: കറന്‍സി രഹിത ഇന്ത്യയെ വാര്‍ത്തെടുക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു വരികയാണ് കേന്ദ്രസര്‍ക്കാര്‍. നോട്ടിനു പകരം ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ വ്യാപകമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന് പിന്തുണ നല്‍കുന്നതാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യുടെ പുതിയ തീരുമാനം. ഉപഭോക്താക്കള്‍ക്ക് ക്രഡിറ്റ് കാര്‍ഡുകള്‍ വ്യാപകമായി വിതരണം ചെയ്യാനുള്ള നീക്കത്തിലാണ് എസ്ബിഐ.

Credit Cards

ഏതെങ്കിലും ബാങ്കില്‍ 25000 രൂപ സ്ഥിര നിക്ഷേപമുള്ളവര്‍ക്ക് കാര്‍ഡ് അനുവദിക്കാനാണ് തീരുമാനം. വ്യക്തികളുടെ വായ്പ കുടിശിഖയും തിരിച്ചടവ് ചരിത്രവും പരിശോധിക്കില്ല. കാര്‍ഡ് ഉപയോഗിക്കുന്നതിന് പ്രത്യേക നിരക്കുകളും ഈടാക്കില്ല. രാജ്യത്തെ മികച്ച 100 വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് നല്‍കാനും തീരുമാനമായിട്ടുണ്ട്.

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്യുന്നതില്‍ മുന്നിലെത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്. നിലവില്‍ എച്ച്ഡിഎഫ്‌സിയാണ് ക്രെഡിറ്റ് കാര്‍ഡുകള്‍ ഏറ്റവും അധികം വിതരണം ചെയ്തിരിക്കുന്നത്. 79.6 ലക്ഷം കാര്‍ഡുകള്‍. എസ്ബിഐയുടെ 39.3 ലക്ഷം കാര്‍ഡുകലളാണ് നിലവില്‍ വിപണിയിലുള്ളത്.

ഉപഭോക്താക്കള്‍ക്ക ക്രെഡിറ്റ് കാര്‍ഡ് നല്‍കുന്നതിനൊപ്പം കച്ചവടക്കാര്‍ക്കായി അഞ്ചു ലക്ഷം സൈ്വപ്പിംഗ് കാര്‍ഡുകള്‍ വിതരണം ചെയ്യാനും പദ്ധതിയുണ്ട്.

English summary
SBI reduce their credit card policy. Rs 25000 fixed deposit in any bank is enough for SBI credit card. The card will not have any charges and will be available without any proof of income or credit history.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X