കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ബാങ്ക് ലയനം; അറിഞ്ഞിരിക്കേണ്ട 7 കാര്യങ്ങള്‍

ഏപ്രില്‍ 1, 2017 മുതല്‍ അസ്സോസിയേറ്റ് നിക്ഷേപകരടക്കമുള്ള ബാങ്ക് ഉപഭോക്താക്കള്‍ എല്ലാം തന്നെ എസ്ബിഐ ഉപഭോക്താക്കളായി പരിചരിക്കപ്പെടും.

Google Oneindia Malayalam News

ദില്ലി: ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയില്‍ അഞ്ച് അസ്സോസിയേറ്റ് ബാങ്കുകളെ ലയിപ്പിക്കാനൊരുങ്ങുന്നു. സര്‍ക്കാരിന് 61.32% ഓഹരികളാണ് എസ്ബിഐയിലുള്ളത്. അതിന്റെ കൂടെ പുതിയ ഭാരതീയ മഹിളാ ബാങ്കും സ്വയം എസ്ബിഐയില്‍ ലയിപ്പിക്കല്‍ നടത്തുന്നു. ലയിപ്പിക്കലിനെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ ഇതാ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്‍ഡ് ജയിപ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ് എന്നീ അഞ്ച് ബാങ്കുകളാണ് ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐയിയില്‍ ലയിപ്പിക്കുന്നത്. ഇതോടെ ഇവയെല്ലാം അസ്സോസിയേറ്റ് ബാങ്ക് എല്ലാം തന്നെ എസ്ബിഐ ശാഖകളായി മാറും

1 എസ്ബിഐ ഉപഭോക്താക്കള്‍

1 എസ്ബിഐ ഉപഭോക്താക്കള്‍

ഏപ്രില്‍ 1, 2017 മുതല്‍ ലയനം പ്രാബല്യത്തില്‍ വരും. അന്നു മുതല്‍ അസ്സോസിയേറ്റ് നിക്ഷേപകരടക്കമുള്ള ബാങ്ക് ഉപഭോക്താക്കള്‍ എല്ലാം തന്നെ എസ്ബിഐ ഉപഭോക്താക്കളായി പരിചരിക്കപ്പെടും.

2 ഭാരതീയ മഹിളാ ബാങ്ക്

2 ഭാരതീയ മഹിളാ ബാങ്ക്

ഇന്ത്യയിലെ ഏറ്റവും വലിയ പണമിടപാടുകാരായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഭാരതീയ മഹിളാ ബാങ്ക്. 2013 ല്‍ ആരംഭിച്ച ബാങ്കിന് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലുമായി 103 ശാഖകളുണ്ട്.

3 ശാഖകള്‍ പ്രവര്‍ത്തനരഹിതമാക്കല്‍

3 ശാഖകള്‍ പ്രവര്‍ത്തനരഹിതമാക്കല്‍

പകുതിയോളം ബാങ്കുകള്‍ പ്രവര്‍ത്തനരഹിതമാക്കാനാണ് എസ്ബിഐയുടെ തീരുമാനം. അതില്‍ 3 അസ്സോസിയേറ്റ് ബാങ്കിന്റെ ഹെഡ് ഓഫീസും ഉള്‍പ്പെടും. ഏപ്രില്‍ 24 നാണ് ഈ നടപടി തുടങ്ങുന്നത്. അസ്സോസിയേറ്റ് ബാങ്കുകളുടെ 5 ഹെഡ് ഓഫീസുകളില്‍ 2 എണ്ണം മാത്രം ഇനി പ്രവര്‍ത്തനവുമായി മുന്നോട്ട് പോകും. 3 ഹെഡ് ഓഫീസ്, 27 സോണല്‍ ഓഫീസ്, 81 റീജ്യണല്‍ ഓഫീസ്, 11 നെറ്റ്വര്‍ക്ക് ഓഫീസ് എന്നിവയാണ് പ്രവര്‍ത്തനരഹിതമാക്കുന്നത്.

4 നിയമപരമായ നിലനില്‍പ്പ്

4 നിയമപരമായ നിലനില്‍പ്പ്

ഏപ്രില്‍ ഒന്ന് മുതല്‍ അസ്സോസിയേറ്റ് ബാങ്കുകള്‍ നിയമപരമായി നിലവിലുണ്ടാവുകയില്ല. പക്ഷെ നടപടി ക്രമങ്ങള്‍ തുടങ്ങുന്നത് ബാലന്‍ഷീറ്റ് തയ്യാറാക്കി ഓഡിറ്റിംഗ് പൂര്‍ത്തിയാക്കിയതിന് ശേഷം ഏപ്രില്‍ 24 നായിരിക്കും.

5 ബാങ്ക് ജീവനക്കാര്‍ക്ക് വിആര്‍എസ്

5 ബാങ്ക് ജീവനക്കാര്‍ക്ക് വിആര്‍എസ്

സ്ഥലം മാറ്റത്തിന് താല്‍പ്പര്യമില്ലാത്ത ബാങ്ക് ജീവനക്കാര്‍ക്ക് വിആര്‍എസ് സ്‌കീമും അസ്സോസിയേറ്റ് ബാങ്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവര്‍ക്ക് തിരഞ്ഞെടുക്കാന്‍ വേറെ ഓപ്ഷന്‍ ബാങ്ക് കൊടുത്തിട്ടില്ല. സ്ഥലംമാറ്റം അല്ലെങ്കില്‍ വിആര്‍എസ് എന്നാണ് ബാങ്കുകള്‍ ചൂണ്ടിക്കാണിക്കുന്ന മാര്‍ഗ്ഗം. അവിടെ ജീവനക്കാരുടെ ജോലി വ്യത്യസ്തമായിരിക്കും എന്നും മാനേജിംഗ് ഡയറക്ടര്‍ ദിനേശ് കുമാര്‍ വ്യക്തമാക്കി.

6 ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക്

6 ഗ്ലോബല്‍ നെറ്റ്‌വര്‍ക്ക്

ബാങ്കിനെ ആഗോള തലത്തില്‍ ഉയര്‍ത്തുക എന്നതാണ് ലയനത്തിന്റെ പ്രധാന ഉദേശ്യം. സബ്സിഡയറി ബാങ്ക് ഉപഭോക്താക്കള്‍ ഇതു വഴി ആഗോള തലത്തില്‍ നേട്ടം കൊയ്യും. 37 ട്രില്യണ്‍ അഥവാ 37 ലക്ഷം കോടി രൂപയും (555 ബില്യണ്‍ ഡോളര്‍) 22500 ശാഖകളും 58000 എടിഎംകളുമാണ് ബാങ്കിന്റെ ആകെയുള്ള ആസ്തി. 5 ബാങ്കിന്റെയും ചേര്‍ന്ന് 50 കോടിയോളം ഉപഭോക്താക്കളുണ്ട് ബാങ്കിന്.

English summary
The merger will come into effect from April 1, 2017. All branches of the associate banks will function as SBI branch from this date.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X