കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ഥിരനിക്ഷേപത്തിന്റെ നിരക്ക് വർധിപ്പിച്ച് എസ്ബിഐ: ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.9 ശതമാനം പലിശ

Google Oneindia Malayalam News

ദില്ലി: സ്ഥിരനിക്ഷേപത്തിന്റെ പലിശ നിരക്ക് വർധിപ്പിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സെപ്തംബർ 10 മുതൽ സ്റ്റേറ്റ് ബാങ്ക് മുതിർന്ന പൌരന്മാർക്ക് 5.40 ശതമാനമാണ് വർഷത്തിൽ ലഭിക്കുക. മറ്റ് ബാങ്ക് ഉപയോക്താക്കൾക്ക് 4.90 ശതമാനമാണ് ലഭിക്കുക. രണ്ട് കോടിയിലധികം സ്ഥിരനിക്ഷേപമുള്ളവർക്ക് ഒരു വർഷമോ രണ്ട് വർഷത്തിൽ കുറവ് ഉള്ള മെച്യൂരിറ്റി പിരീഡിലേക്ക് ഉള്ളവർക്കാണ് ഉയർന്ന പലിശ നിരക്ക് ലഭിക്കുക.

ഹത്രാസിൽ ആളിക്കത്തി ദില്ലി, ജന്തർമന്ദറിൽ വൻ പ്രതിഷേധം, പ്രിയങ്കയും ആസാദും യെച്ചൂരിയും കെജ്രിവാളുംഹത്രാസിൽ ആളിക്കത്തി ദില്ലി, ജന്തർമന്ദറിൽ വൻ പ്രതിഷേധം, പ്രിയങ്കയും ആസാദും യെച്ചൂരിയും കെജ്രിവാളും

പലിശ നിരക്കിൽ വർധവ്

പലിശ നിരക്കിൽ വർധവ്

എസ്ബിഐ വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് പലിശ നിരക്കിൽ 20 ബേസിസ് പോയിന്റുള്ളവർക്ക് നിലവിലെ നിരക്കായ 5.60 അപേക്ഷിച്ച് 5.10 ശതമാനത്തിന്റെ വ്യത്യാസമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ ടേം നിക്ഷേപങ്ങളിൽ വിവിധ ധനകാര്യ ഇടപാടുകൾക്കുള്ള പലിശ നിരക്കുകകൾ പരിഷ്കരിച്ചിരുന്നു. മുൻകൂട്ടി നിശ്ചയിച്ച നിരക്കിൽ നിശ്ചയിച്ച സമയത്തേക്ക് ലോക്ക് ചെയ്തിട്ടുള്ള നിക്ഷേപങ്ങൾക്കാണ് ഇത് ബാധകമായിട്ടുള്ളത്.

സ്ഥിരനിക്ഷേപത്തിന്റെ നിരക്ക്

സ്ഥിരനിക്ഷേപത്തിന്റെ നിരക്ക്

ഏഴ് ദിവസം മുതൽ 45 ദിവസം വരെയുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 2.9 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 3.4 ശതമാനം പലിശനിരക്കുമാണ് ലഭിക്കുക. 46 ദിവസം മുതൽ 179 ദിവസം മുതൽ വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ നിക്ഷേപകർക്ക് 3.9 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 4.4 ശതമാനം പലിശയുമാണ് ലഭിക്കുക. 180 ദിവസം മുതൽ 210 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് 4.4 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 49 ശതമാനം പലിശയുമാണ് ലഭിക്കുക. 211 ദിവസം മുതൽ ഒരു വർഷം വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 4.9 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 5.4 ശതമാനം പലിശയുമാണ് ലഭിക്കുക.

പലിശ നിരക്കിൽ മാറ്റം

പലിശ നിരക്കിൽ മാറ്റം

രണ്ട് വർഷം മുതൽ മൂന്ന് വർഷത്തിൽ താഴെ വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണ പൌരന്മാർക്ക് 5.1 ശതാനം പലിശയും മുതിർന്ന പൌരന്മാർക്ക് 5.4 ശതമാനം പലിശയുമാണ് ലഭിക്കുക. മൂന്ന് വർഷം മുതൽ അഞ്ച് വർഷം വരെയുള്ള നിക്ഷേപങ്ങളിൽ സാധാരണക്കാർക്ക് 5.3 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 5.8 ശതമാനം പലിശയും ലഭിക്കും. അഞ്ച് മുതൽ പത്ത് വർഷം വരെയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് സാധാരണ പൌരന്മാർക്ക് 5.4 ശതമാനം പലിശയും മുതിർന്ന പൌരന്മാർക്ക് 6.2 ശതമാനവും പലിശ നിരക്കിൽ ലഭിക്കും. നിക്ഷേപകർക്ക് തിരഞ്ഞെടുക്കാവുന്ന പൊതുവേ റിക്സ് കുറവുള്ള നിക്ഷേപങ്ങളിലൊന്നാണ് സ്ഥിരനിക്ഷേപം.

 റിപ്പോ നിരക്ക്

റിപ്പോ നിരക്ക്

കഴിഞ്ഞ മാസമാണ് എസ്ബിഐ പോലുള്ള റിസർവ് ബാങ്ക് കമേഴ്സ്യൽ ബാങ്കുകൾക്കുള്ള റിപ്പോ- റിവേഴ്സ് റിപ്പോ നിരക്കുകൾ പരിഷ്കരിച്ചത്. കൊറോണ വൈറസ് മൂലമുള്ള പണപ്പെരുപ്പം തുടരുന്നതിനാൽ വളർച്ചയെ പുനരുജ്ജീവിപ്പിക്കുന്നതിനായാണ് റിസർവ് ബാങ്ക് ഈ നീക്കങ്ങൾ നടത്തിയത്. ഫെബ്രുവരിയ്ക്ക് ശേഷം റിസർവ് ബാങ്ക് റിപ്പോ നിരക്ക് 115 ബേസിസ് പോയിന്റ് കുറച്ചിരുന്നു. കഴിഞ്ഞ വർഷം 6.50 ശതമാനമായിരുന്നു ഇത്.

English summary
SBI Now revises Interest of Fixed Deposit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X