കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എസ്ബിഐ ഉപയോക്താക്കള്‍ക്ക് തിരിച്ചടി!! പിന്‍വലിക്കാവുന്ന തുക 20000 രൂപ മാത്രം, പ്ലാറ്റിനത്തിന് ഇളവ്!!

  • By Desk
Google Oneindia Malayalam News

ദില്ലി: എടിഎം വഴി പിന്‍വലിക്കാവുന്ന തുകയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. എസ്ബിഐയുടെ മാസ്ട്രോ, ക്ലാസിക് ഡ‍െബിറ്റ് കാര്‍ഡുകള്‍ വഴി ഒക്ടോബര്‍ 31 മുതല്‍ 20000 രൂപ മാത്രമാണ് എടുക്കാന്‍ കഴിയുക. ഒരു ദിവസം 40000 രൂപ വരെയാണ് എടുക്കാന്‍ കഴിഞ്ഞിരുന്നത്. ഇതാണ് പകുതിയാക്കി കുറച്ചത്. എന്നാല്‍ ഒരേ ദിവസം കൂടുതല്‍ തുക പിന്‍വലിക്കാനുള്ളവര്‍ മറ്റ് ഡെബിറ്റ് കാര്‍ഡ് വേരിയന്റുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണമെന്നാണ് ബാങ്ക് നല്‍കിയിട്ടുള്ള നിര്‍ദേശം.

atm-1-05-149923

എസ്ബിഐ ഗോള്‍ഡ്, പ്ലാറ്റിനം ഡെബിറ്റ് കാര്‍ഡുകള്‍ക്ക് ഈ നിയന്ത്രണം ബാധകമല്ല. ഒക്ടോബര്‍ 31 മുതലാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് നിയന്ത്രണം നിലവില്‍ വന്നിട്ടുള്ളത്. രാജ്യത്ത് എടിഎം തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് ഇവ തടയാന്‍ പ്രതിദിനം പിന്‍വലിക്കാവുന്ന തുക പകുതിയായി വെട്ടിക്കുറച്ചിട്ടുള്ളത്. ഡിജിറ്റല്‍ പണമിടപാടുകള്‍ ഉയര്‍ത്തുന്നതിനും ഇത് സഹായിക്കുമെന്നാണ് എസ്ബിഐയുടെ മറ്റൊരു വാദം. എടിഎം തട്ടിപ്പ് തടയുന്നതിനൊപ്പം ഡിജിറ്റല്‍ പണമിടപാടുകളിലേക്ക് ഉപയോക്താക്കളെ നയിക്കാന്‍ നിയന്ത്രണം സഹായിക്കുമെന്നാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ പികെ ഗുപ്ത ചൂണ്ടിക്കാണിക്കുന്നത്.

English summary
SBI Reduces Daily Cash Withdrawal Limit On Select Debit Cards To 20,000 Rupees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X