മിനിമം ബാലൻസ്: പിഴ കുത്തനെ കുറച്ചു! തുകയില്‍ 70 ശതമാനം കുറവുവരുത്തിയെന്ന് എസ്ബിഐ
ദില്ലി: മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ഈടാക്കുന്ന പിഴ വെട്ടിക്കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കളിൽ ഈടാക്കുന്ന പിഴയിൽ 75 ശതമാനമാണ് എസ്ബിഐ കുറവുവരുത്തിയിട്ടുള്ളത്. 2018 ഏപ്രിൽ ഒന്നുമുതലാണ് പരിഷ്കികരിച്ച ചാർജുകള്‍ പ്രാബല്യത്തിൽ വരിക. നഗരങ്ങളിലും മെട്രോ നഗരങ്ങളിലുമുള്ള അക്കൗണ്ട് ഉമകളിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ 50 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇതാണ് 15 രൂപയാക്കി കുറച്ചിചട്ടുള്ളത്. രാജ്യത്തെ 25 കോടി എസ്ബിഐ ഉപയോക്താക്കള്‍ക്ക് പ്രയോജനമുള്ള പ്രഖ്യാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച നടത്തിയിട്ടുള്ളത്.
എസ്ബിഐയുടെ നഗരങ്ങളിലേയും മെട്രോ നഗരങ്ങളിലേയും ബ്രാഞ്ചുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് പരമാവധി 50 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 3000 രൂപയാണ് നഗരങ്ങളിലും മെട്രോ നഗരങ്ങളിലും മിനിമം ബാലൻസായി സൂക്ഷിക്കേണ്ട തുക. പരിഷ്കരിച്ചതോടെ 10-15 ഇടയിലുള്ള തുകയായിരിക്കും മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ബാങ്ക് ഈടാക്കുക. 50 രൂപയ്ക്ക് പുറമേ ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് എസ്ബിഐ പിഴ ഈടാക്കിയിരുന്നത്. സെമി അർബൻ ബ്രാഞ്ചുകളിലും ഗ്രാമ പ്രദേശങ്ങളിലും നേരത്തെ 40 വരെയാണ് പിഴയിനത്തിൽ ഈടാക്കിയിരുന്നത്. ഇത് 12, 10 രൂപയാണ് കുറവുവരിത്തിയിട്ടുള്ളത്. എന്നാൽ ഇതിനൊപ്പം ജിഎസ്ടിയും ഈടാക്കും. മിനിമം ബാലൻസ് ഇനത്തിൽ എസ്ബിഐ 1771 കോടി രൂപ സമ്പാദിച്ചതായുള്ള വാർത്തകൾ വിമർശനങ്ങൾക്ക് ഇയാക്കിയിരുന്നു. ഇതോടെയാണ് ഈ നീക്കം.

എസ്ബിഐ ബാങ്ക് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് വികാരങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുള്ളതെന്ന് താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി. ബാങ്ക് എപ്പോഴും ഉപയോക്താക്കളുടെ താൽപ്പര്യങ്ങള്‍ക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ സഫലമാക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും എസ്ബിഐ എംഡി വ്യക്തമാക്കി. നേരത്തെ ഒക്ടോബറിലും എസ്ബിഐ സർവീസ് 20-50 ശതമാനം വരെ ഈടാക്കാൻ ആരംഭിച്ചത് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications