കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിനിമം ബാലൻസ്: പിഴ കുത്തനെ കുറച്ചു! തുകയില്‍ 70 ശതമാനം കുറവുവരുത്തിയെന്ന് എസ്ബിഐ

Google Oneindia Malayalam News

ദില്ലി: മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ഈടാക്കുന്ന പിഴ വെട്ടിക്കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഉപയോക്താക്കളിൽ ഈടാക്കുന്ന പിഴയിൽ 75 ശതമാനമാണ് എസ്ബിഐ കുറവുവരുത്തിയിട്ടുള്ളത്. 2018 ഏപ്രിൽ ഒന്നുമുതലാണ് പരിഷ്കികരിച്ച ചാർജുകള്‍ പ്രാബല്യത്തിൽ വരിക. നഗരങ്ങളിലും മെട്രോ നഗരങ്ങളിലുമുള്ള അക്കൗണ്ട് ഉമകളിൽ മതിയായ ബാലൻസ് ഇല്ലാത്ത സാഹചര്യത്തിൽ 50 രൂപ വീതമാണ് ഈടാക്കിയിരുന്നത്. ഇതാണ് 15 രൂപയാക്കി കുറച്ചിചട്ടുള്ളത്. രാജ്യത്തെ 25 കോടി എസ്ബിഐ ഉപയോക്താക്കള്‍ക്ക് പ്രയോജനമുള്ള പ്രഖ്യാപനമാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചൊവ്വാഴ്ച നടത്തിയിട്ടുള്ളത്.

<strong>സിപിഎമ്മടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് സോണിയാഗാന്ധിയുടെ വീട്ടിൽ വിരുന്ന് സൽക്കാരം.. ബിജെപിയുമായി അടിച്ചുപിരിഞ്ഞ ടിഡിപിക്ക് ക്ഷണമില്ല, എന്താകും കാരണം?</strong>സിപിഎമ്മടക്കമുള്ള പ്രതിപക്ഷ പാർട്ടികൾക്ക് സോണിയാഗാന്ധിയുടെ വീട്ടിൽ വിരുന്ന് സൽക്കാരം.. ബിജെപിയുമായി അടിച്ചുപിരിഞ്ഞ ടിഡിപിക്ക് ക്ഷണമില്ല, എന്താകും കാരണം?

<strong>യൂബറിനെയും സുഹൃത്തിനെയും പറ്റിച്ചു! യാത്രക്കാരിയെ പീഡ‍ിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍, കാറോടിച്ചത് ലൈസന്‍സില്ലാതെ!!</strong>യൂബറിനെയും സുഹൃത്തിനെയും പറ്റിച്ചു! യാത്രക്കാരിയെ പീഡ‍ിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍, കാറോടിച്ചത് ലൈസന്‍സില്ലാതെ!!

എസ്ബിഐയുടെ നഗരങ്ങളിലേയും മെട്രോ നഗരങ്ങളിലേയും ബ്രാഞ്ചുകളിൽ മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് പരമാവധി 50 രൂപ വരെയാണ് ഈടാക്കിയിരുന്നത്. 3000 രൂപയാണ് നഗരങ്ങളിലും മെട്രോ നഗരങ്ങളിലും മിനിമം ബാലൻസായി സൂക്ഷിക്കേണ്ട തുക. പരിഷ്കരിച്ചതോടെ 10-15 ഇടയിലുള്ള തുകയായിരിക്കും മിനിമം ബാലൻസ് സൂക്ഷിക്കാത്തവരിൽ നിന്ന് ബാങ്ക് ഈടാക്കുക. 50 രൂപയ്ക്ക് പുറമേ ജിഎസ്ടി കൂടി ഉൾപ്പെടുത്തിയാണ് എസ്ബിഐ പിഴ ഈടാക്കിയിരുന്നത്. സെമി അർബൻ ബ്രാഞ്ചുകളിലും ഗ്രാമ പ്രദേശങ്ങളിലും നേരത്തെ 40 വരെയാണ് പിഴയിനത്തിൽ ഈടാക്കിയിരുന്നത്. ഇത് 12, 10 രൂപയാണ് കുറവുവരിത്തിയിട്ടുള്ളത്. എന്നാൽ ഇതിനൊപ്പം ജിഎസ്ടിയും ഈടാക്കും. മിനിമം ബാലൻസ് ഇനത്തിൽ എസ്ബിഐ 1771 കോടി രൂപ സമ്പാദിച്ചതായുള്ള വാർത്തകൾ വിമർശനങ്ങൾക്ക് ഇയാക്കിയിരുന്നു. ഇതോടെയാണ് ഈ നീക്കം.

bank-of-india-

എസ്ബിഐ ബാങ്ക് ഉപയോക്താക്കളുടെ പ്രതികരണങ്ങള്‍ കണക്കിലെടുത്ത് വികാരങ്ങൾ പരിഗണിച്ചാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തിട്ടുള്ളതെന്ന് താല്‍പ്പര്യങ്ങള്‍ പരിഗണിച്ചാണ് എസ്ബിഐ മാനേജിംഗ് ഡയറക്ടർ വ്യക്തമാക്കി. ബാങ്ക് എപ്പോഴും ഉപയോക്താക്കളുടെ താൽപ്പര്യങ്ങള്‍ക്കനുസൃതമായാണ് പ്രവർത്തിക്കുന്നതെന്നും ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ സഫലമാക്കാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും എസ്ബിഐ എംഡി വ്യക്തമാക്കി. നേരത്തെ ഒക്ടോബറിലും എസ്ബിഐ സർവീസ് 20-50 ശതമാനം വരെ ഈടാക്കാൻ ആരംഭിച്ചത് വൻ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

English summary
The State Bank of India (SBI) Tuesday reduced charges for non-maintenance of average minimum balance (AMB) in savings accounts by up to 75 per cent. The revised charges will be effective from April 01, 2018 and will benefit more than 25 crore customers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X