കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇടപാടുകാരെ പിഴിയാന്‍ എസ്ബിഐ..!! പിന്‍വലിക്കാനും നിക്ഷേപിക്കാനും അധിക ചാര്‍ജ്..!!

  • By അനാമിക
Google Oneindia Malayalam News

തിരുവനന്തപുരം: എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയായതോടെ ഇന്നുമുതല്‍ ഇനി എസ്ബിഐ മാത്രമേ നിലവിലുള്ളൂ. എന്നാല്‍ ലയനം നടന്നത് കൊണ്ട് ബാങ്കുകളിലെ ഇടപാടിന്റെ രീതികള്‍ പഴയത് പോലെ തന്നെ തുടരും. അതേസമയം ലയനത്തിന് പിന്നാലെ സര്‍വ്വീസ് ചാര്‍ജുകള്‍ ഉള്‍പ്പെടെ വര്‍ധിപ്പിച്ച് എസ്ബിഐ പൊതുജനത്തെ കൊള്ളയടിക്കുകയാണ് എന്ന ആക്ഷേപം ഉയരുന്നുണ്ട്. ഇന്നുമുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ എസ്ബിഐ പിഴയീടാക്കും.

Read Also: മനോരമയുടെ മീഡിയാ സാഡിസം..!! ആഷിഖ് അബുവിന്റെ പോസ്റ്റിന് താഴെ പത്രമുത്തശ്ശിക്ക് പൊങ്കാല..!!

sbi

മെട്രോ നഗരങ്ങളില്‍ 5000വും നഗരങ്ങളില്‍ 3,000വും ഗ്രാമങ്ങളില്‍ 1000വുമാണ് പരിധി.എസ്ബിഐ ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതിനും പിന്‍വലിക്കുന്നതിനും എടിഎം സേവനങ്ങള്‍ക്കും ഉള്ള സര്‍വ്വീസ് ചാര്‍ജ് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. എല്ലാ ചാര്‍ജുകള്‍ക്ക്ും പിഴകള്‍ക്കും പുറമേ 14.5 ശതമാനം സേവന നികുതിയും അടയ്‌ക്കേണ്ടതായി വരും. പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു.

Read Also: അശ്ലീല സംഭാഷണത്തിലെ ആദ്യഭാഗം തന്റേത് തന്നെ..!! എകെ ശശീന്ദ്രന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍..!!

bank

ഇനിമുതല്‍ എല്ലാ അഞ്ച് ഇടപാടുകള്‍ക്ക് ശേഷമുള്ള ഓരോ എടിഎം ഇടപാടിനും പ്രത്യേക തുക നല്‍കണം. ഇതിനായി പത്ത് രൂപയാണ് ബാങ്ക് ഈടാക്കുക. ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവരാണ് എങ്കില്‍ നിശ്ചിത പരിതി അവസാനിച്ചാല്‍ അന്‍പത് രൂപയും നല്‍കണം. ഇടപാടുകാരില്‍ നിന്ന് പ്രത്യേക നികുതിയും എസ്ബിഐ ഈടാക്കും.

Read Also: യുപിയില്‍ അടുത്ത വെടിപൊട്ടിച്ച് യോഗി ആദിത്യനാഥ്...!! ഇനി സമരത്തിനും നിരോധനം..!!

atm

മാസത്തില്‍ മൂന്ന് സൗജന്യ പണമിടപാടാണ് ബാങ്കിന്റെ ബ്രാഞ്ച് ഇടപാടുകാര്‍ക്ക് നല്‍കുക. മൂന്നിന് മുകളിലുള്ള ഓരോ ഇടപാടിനും 50 രൂപ നികുതിയും പിഴയും ചുമത്തും. ചെക്ക് ബുക്ക്, ചെക്ക് കലക്ഷന്‍, ബില്‍ കലക്ഷന്‍, സ്റ്റോപ് പെയ്‌മെന്റ്‌സ്, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍ എന്നിവയ്ക്കും ഇനി പണം നല്‍കണം. എസ്ബിഐയുടെ ഈ പുതിയ നീക്കത്തിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നുകഴിഞ്ഞു.

English summary
SBI increased service charges for deposits, withdrawals and atm usage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X