Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്മാർട്ട് ഫോൺ വിപണിയിലെ താരമാകാൻ ഒപ്പോ എഫ് 9 പ്രോ; അത്യാധുനിക ഫീച്ചറുകൾ

ഇത് സെൽഫി യുഗമാണ്. സെൽഫിയില്ലാതെ എന്താഘോഷം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയിരിക്കുന്നു. സെലിബ്രിറ്റീസ് മുതൽ രാഷ്ട്രീയക്കാർ വരെ സെൽഫിപ്രേമികൾ തന്നെയാണ്. സെൽഫി ക്യാമറ കൈയ്യിലുള്ളപ്പോൾ എല്ലാവരും ഫോട്ടോഗ്രാഫർമാരാകുന്നു, എല്ലാവരും മോഡൽസും, ആർട്ട് ഡയറക്ടറുമൊക്കെയാകും.

കാലം മാറുന്നതിനനുസരിച്ച് സെൽഫി ക്യാമറകളുടെ സാങ്കേതിക വിദ്യകളിലും മാറ്റം വന്നു. വിവിധ തരത്തിലുള്ള എഫക്ടുകളും ഫീച്ചേഴ്സുമുള്ള ഫോണുകളാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. സെൽഫി പ്രേമികൾക്ക് മാത്രമല്ല മറ്റ് ഫീച്ചേഴ്സും വ്യത്യസ്തവും കിടിലവുമായിരിക്കണമെന്ന് നിർബന്ധമുള്ളവർക്ക് വേണ്ടിയുള്ളതാണ് ഓപ്പോയുടെ എഫ് 9 പ്രോ.

oppo 1

സെൽഫി ക്യാമറകളുള്ള സ്മാർട്ട് ഫോണുകൾ കൊണ്ട് വിപണി കീഴടിക്കിയ ഒപ്പോയുടെ എഫ് 9 പ്രോ ഓഗസ്റ്റിലാണ് വിപണിയിലെത്തുക. വിഒസിസി ഫ്ലാഷ് ചാർജ് സൊല്യൂഷനാണ് എഫ് 9 പ്രോയിലുള്ളത്. സാധാരണ ബാറ്ററിയേക്കാളും നാലു മടങ്ങ് വേഗത്തിൽ ചാർജ് ചെയ്യാൻ സാധിക്കും. വെറും അഞ്ച് മിനിറ്റ് ചാർജ് ചെയ്താൽ രണ്ട് മണിക്കൂർ സംസാരിക്കാനാകും.

oppo 2

എഡ്ജ് ടു എഡ്ജ് വാട്ടർ ഡ്രോപ്പ് ഡിസ്പ്ലേയാണ് മറ്റൊരു പ്രത്യേകത. 3 നിറങ്ങളിലാണ് ഒപ്പോ എഫ് 9 പ്രോ ലഭ്യമായിട്ടുള്ളത്. പർപ്പിൾ, സൺറൈസ് റെഡ്, ട്വലൈറ്റ് ബ്ലൂ എന്നിങ്ങനെ. ബോഡി- സ്ക്രീൻ അനുപാതം 90.8 ആണ്. കൈപ്പിടിയിൽ ഒതുങ്ങുന്ന ആകർഷകമായ ഡിസൈൻ എല്ലാവരെയും ആകർഷിക്കും.

oppo 3

വിപണി കീഴടിക്കിയ ഒപ്പോയുടെ മുൻ സ്മാർ‌ട്ട്ഫോണുകളെപ്പോലെ തന്നെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് പുത്തൻ ഫീച്ചറുകളുമായാണ് ഒപ്പോ എഫ് 9 പ്രോ വിപണിയിലെത്തുക.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+