കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ ഓഹരി വിപണി കുത്തനെ ഇടിഞ്ഞു

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: വില്പന സമ്മര്‍ദ്ദത്തിലാക്കിയ ഇന്ത്യന്‍ ഓഹരി വിപണി മൂക്കു കുത്തി വീണു. തുടക്ക വ്യാപരത്തില്‍ തന്നെ വിപണി താഴോട്ടു പോകുകയായിരുന്നു. സെന്‍സെക്‌സ് 538 പോയിന്റ് താഴ്ന്ന് 26,781.44 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, നിഫ്റ്റി 152 പോയിന്റ് താഴ്ന്ന് 8067.60ലുമാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്. രാജ്യാന്തര വിപണിയിലെ പ്രതിസന്ധിയാണ് ആഭ്യന്തര വിപണിക്ക് വന്‍ തിരിച്ചടിയായത്.

ഓഹരികള്‍ വിറ്റൊഴിക്കാന്‍ വ്യാപാരികള്‍ തിടുക്കം കൂട്ടിയതും വിപണിയെ സമ്മര്‍ദ്ദത്തിലാക്കി. ജെറ്റ് എയര്‍വേസ്, ടിസിഎസ്, ഓയില്‍ ഇന്ത്യ,എസ്ആര്‍കെ ഇന്‍ഡസ്ട്രീസ, ഇന്‍ഫോസിസ് എന്നീ മേഖലകള്‍ നേരിയ നേട്ടം കാഴ്ചവച്ചപ്പോള്‍ യൂണിടെക്, ജെയ് കോര്‍പ്പ്, ബജാജ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ മിക്ക വമ്പന്‍ മേഖലകളും കൂപ്പു കുത്തുകയായിരുന്നു.

mumbai

ക്രൂഡോയില്‍ വിലയിലും ഇടിവു രേഖപ്പെടുത്തിയിട്ടുണ്ട്. ചൈനയുടെ ഉല്പാദന ഡേറ്റയിലുണ്ടായ തകര്‍ച്ചയും വിപണിയെ തകര്‍ച്ചയില്‍ എത്തിക്കാന്‍ കാരണമായിട്ടുണ്ട്. ഡോളറുമായുള്ള രൂപയുടെ മൂല്യവും കുത്തനെ ഇടിഞ്ഞു. 13 മാസത്തിനുശേഷം ആണ് രൂപ ഇത്രയും വലിയ താഴ്ച നേരിടുന്നത്. 63.47 എന്ന നിലയിലാണ് രൂപയുടെ വിനിമയം ഇപ്പോള്‍ നടക്കുന്നത്.

ജെറ്റ് എയര്‍വേസ് 7.44ശതമാനവും, ടിസിഎസ് 3.56% ഉം, എസ്ആര്‍കെ ഇന്‍ഡസ്ട്രീസ് 2.70% ഉം, ഐഡിയ 2.03% ഉം, ഓയില്‍ ഇന്ത്യ 1.08% ഉം, ഇന്‍ഫോസിസ് 0.69% ഉം നേട്ടം രേഖപ്പെടുത്തി. അതേസമയം, യൂണിടെക് 10.75% ഉം, ജെയ് കോര്‍പ്പ് 6.05% ഉം, എച്ച്എംടി 7.24% ഉം, ബജാജ് ഹിന്ദുസ്ഥാന്‍ 5.53% ഉം, പിവിആര്‍ 5.42% ഉം നഷ്ടം രേഖപ്പെടുത്തുകയായിരുന്നു.

English summary
Indian market ended seven weeks lows, selling pressure in the indian market has intensified in the last twelve sessions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X