കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെന്‍സെക്‌സ് റെക്കോര്‍ഡ് ഉയരത്തില്‍... ചരിത്രത്തിലെ ഞെട്ടിപ്പിക്കുന്ന ഇന്ത്യന്‍ കുതിപ്പ്

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ മുന്നേറ്റം. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉയരത്തിലാണ് മുംബൈ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് എത്തി നില്‍ക്കുന്നത്.

സെന്‍സെക്‌സ് വ്യാഴാഴ്ച ക്ലോസ് ചെയ്തത് 32,000 ന് മുകളിലാണ്. ആദ്യമാണ് സെന്‍സെക്‌സില്‍ ഇത്രയും അധികം പോയന്റ് ഉയരുന്നത്. കഴിഞ്ഞ ദിവസത്തേക്കാള്‍ 236. 56 പോയന്റ് കൂടി 32,037.38 ല്‍ ആയിരുന്നു വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

Sensex

നിഫ്റ്റിയും നേട്ടതിലാണ് ക്ലോസ് ചെയ്തത്. 75.60 പോയന്റ് കൂടി 9,891.70 ല്‍ ആയിരുന്നു നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് വ്യാഴാഴ്ച ക്ലോസ് ചെയ്തത്. ഒറ്റ ദിവസത്തില്‍ രണ്ട് ഓഹരി വിപണികളിലും 0.75 ശതമാനത്തിന്റെ ഉയര്‍ച്ചയാണ് ഉണ്ടായത്.

രാജ്യത്ത് നടക്കുന്ന സാമ്പത്തിക പരിഷ്‌കാരങ്ങള്‍ തന്നെയാണ് ഓഹരി വിപണിയുടെ മുന്നേറ്റത്തിന് കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക രംഗത്തെ പരിഷ്‌കാരങ്ങളെ നിക്ഷേപകര്‍ വിശ്വാസത്തിലെടുക്കുന്നത് എന്നത് തന്നെയാണ് ഇതിലൂടെ തെളിയിക്കപ്പെടുന്നത്.

English summary
After a comparatively rangebound trading session on Wednesday, markets roared back to stary strongly bullish on Thursday with Sensex closing above 32,000 for the first time ever. സെന്‍സെക്സില്‍ റെക്കോര്‍ഡ് നേട്ടം
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X